Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Hyundai Alcazar
cancel
Homechevron_rightHot Wheelschevron_rightAuto Newschevron_rightകാത്തിരിപ്പിന്​...

കാത്തിരിപ്പിന്​ വിരാമമാകുന്നു; ഹ്യുണ്ടായ്​ അൽകാസറിന്‍റെ എൻജിൻ, ഗിയർബോക്​സ്​ വിവരങ്ങൾ പുറത്ത്​

text_fields
bookmark_border

ഹ്യുണ്ടായിയുടെ​ ഹോട്ട്​സെല്ലിങ്​ വാഹനമായ ക്രെറ്റയെ അടിസ്​ഥാനമാക്കി നിർമിച്ച ഏഴ്​ സീറ്റുള്ള എസ്​.യു.വി അൽകാസറിന്‍റെ കൂടുതൽ വിവരങ്ങൾ പുറത്ത്​. ക്രെറ്റയിലുള്ള 1.5 ലിറ്റർ നാച്വറലി ആസ്​പിരേറ്റഡ്​, 1.4 ലിറ്റർ ടർബോ പെട്രോൾ എൻജിനുകൾ ഈ വാഹനത്തിലുണ്ടാകില്ല. ഇതിന്​ പകരം 2.0 ലിറ്റർ പെട്രോൾ എൻജിനാകും ഇടംപിടിക്കുക. 152 ബി.എച്ച്​.പിയാകും ഇതിന്‍റെ പരമാവധി കരുത്ത്​. ഇതേ എൻജിൻ തന്നെയാണ്​ സെഡാനായ എലൻട്രയിലും എസ്​.യു.വിയായ ട്യൂസണിലുമുള്ളത്​. ആറ്​ സ്​പീഡ്​ മാനുവൽ, ആറ്​ സ്​പീഡ്​ ടോർക്​ കൺവർട്ടർ ഒ​ട്ടോമാറ്റിക്​ ഗിയർബോക്​സും വാഹനത്തിലുണ്ടാകും.

അതേസമയം, ക്രെറ്റയിലുള്ള 1.5 ലിറ്റർ 115 എച്ച്​.പി ഡീസൽ എൻജിൻ അൽകാസറിനും ശക്തിയേകും. എന്നാൽ, വലിയ വാഹനമായതിനാൽ കൂടുതൽ പവർ ലഭിക്കുന്ന രീതിയിൽ എൻജിനെ ട്യൂൺ ചെയ്​തിട്ടുണ്ട്​. പെട്രോൾ വാഹനത്തിന്​ സമാനമായ ഗിയർബോക്​സുകൾ ഇതിലുമുണ്ടാകും. സ്റ്റിക്കറുകൾ ഒട്ടിച്ച്​ വ്രാപ്പ്​ ചെയ്​ത വാഹനത്തിന്‍റെ വിഡിയോ കഴിഞ്ഞദിവസം ഹ്യുണ്ടായ്​ പുറത്തുവിട്ടിരുന്നു. വാഹനത്തിന്‍റെ അന്താരാഷ്​ട്ര അരങ്ങേറ്റം ഏപ്രിൽ ആറിന്​ നടക്കും.

വളരെക്കാലത്തിനുശേഷം ഹ്യുണ്ടായ്​ അവതരിപ്പിക്കുന്ന മൂന്ന് നിര സീറ്റ്​ വാഹനമാണ്​ അൽകാസർ. എം.ജിയുടെ ഹെക്ടർ പ്ലസ്, സഫാരി, എക്സ് യു.വി 500 എന്നിവക്ക്​ നേരിട്ടുള്ള എതിരാളിയായിരിക്കും.

രൂപത്തിൽ ക്രെറ്റയുമായി നല്ല സാമ്യമുള്ള വാഹനമാണ്​ അൽകാസർ. ക്രെറ്റയുടെ ഫ്രണ്ട് ബമ്പറി​ന്‍റെയും ഗ്രില്ലിന്‍റെയും രൂപത്തിൽനിന്ന്​ നേരിയ വ്യത്യാസം പുതിയ വാഹനത്തിൽ കാണാം. വ്യത്യസ്തമായ അലോയ് വീൽ ഡിസൈൻ, മറ്റ് ചില സൗന്ദര്യവർദ്ധക വ്യത്യാസങ്ങൾ എന്നിവ അൽകാസറിന് ഉണ്ടാകും. ആറ്, ഏഴ് സീറ്റ് വകഭേദങ്ങളോടെ വാഹനം നിരത്തിലെത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HyundaiAlcazar
News Summary - Hyundai Alcazar engine and gearbox information out
Next Story