കോവിഡ്: അൽകാസറിന്‍റെ വരവ് നീളും
text_fieldsകോവിഡ് പ്രതിസന്ധി രാജ്യത്ത് അതീവ ഗുരുതരമായി തുടരുന്നതിനിടെ എസ്.യു.വി അൽകാസറിന്‍റെ പുറത്തിറക്കൽ തീയതി നീട്ടി ഹ്യൂണ്ടായ്. ഏപ്രിൽ 29ന് കാർ പുറത്തിറക്കാനായിരുന്നു ഹ്യുണ്ടായി നേരത്തെ തീരുമാനിച്ചത്. എന്നാൽ, കോവിഡ് കേസുകൾ റോക്കറ്റ് വേഗത്തിൽ ഉയർന്നതോടെയാണ് ഇതിൽ നിന്ന് ഹ്യുണ്ടായ് പിന്നാക്കം പോയത്.
ഈ വർഷം ജൂണിൽ മാത്രമേ എസ്.യു.വിയുടെ ലോഞ്ച് ഉണ്ടാവു എന്നാണ് ഹ്യുണ്ടായ് ഇപ്പോൾ അറിയിക്കുന്നത്. ചിലപ്പോൾ പുറത്തിറക്കൽ ജൂലൈ വരെ നീളാമെന്നാണ് സൂചന. ക്രേറ്റയോട് സമാനമായ എസ്.യു.വിയാണ് അൽകാസറും. മൂന്നുനിര സീറ്റുകളുള്ള അൽകാസറിൽ ചില നിർണായക മാറ്റങ്ങൾ ഹ്യുണ്ടായ് വരുത്തിയിട്ടുണ്ട്. ക്രേറ്റയുമായി താരതമ്യം ചെയ്യുേമ്പാൾ നീളവും വീൽബേസും അൽകാസറിൽ വർധിപ്പിച്ചിട്ടുണ്ട്.
പെട്രോൾ, ഡീസൽ എൻജിനുകളിൽ അൽകാസർഎത്തും. രണ്ട് ലിറ്റർ പെട്രോൾ എൻജിൻ 157 ബി.എച്ച്.പി കരുത്തും 191 എൻ.എം ടോർക്കും നൽകും. 1.5 ലിറ്റർ ഡീസൽ എൻജിൻ 113 ബി.എച്ച്.പി കരുത്തും 250 എൻ.എം ടോർക്കും നൽകും. ആറ് സ്പീഡ് മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകൾ വാഹനമെത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.