അൽകാസർ നാളെ നിരത്തുതൊടും; വമ്പൻ പ്രതീക്ഷയിൽ ഹ്യൂണ്ടായ്
text_fieldsഹ്യുണ്ടായുടെ ഏഴ് സിറ്റുള്ള എസ്.യു.വി അൽകാസർ നാളെ ഒൗദ്യോഗികമായി അവതരിപ്പിക്കും. ഡീലർഷിപ്പിൽ വാഹനം എത്തുന്ന ചിത്രങ്ങൾ നേരത്തേ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു. അൽകാസറിെൻറ ഒൗദ്യോഗികമായ ബുക്കിങ് ഈ മാസം ആരംഭിച്ചിട്ടുണ്ട്. 25,000 രൂപ നൽകി വാഹനം ഷോറൂമുകൾ വഴിയും ഒാൺലൈനായും ബുക്ക് ചെയ്യാൻ അവസരമുണ്ട്.
ക്രെറ്റയെ അടിസ്ഥാനമാക്കി നിർമിച്ച ഏഴ് സീറ്റുള്ള എസ്.യു.വിയാണ് അൽകാസർ. വാഹനത്തിന്‍റെ ആദ്യ അവതരണം 2021 ഏപ്രിലിൽ നടത്താനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ കോവിഡ് കാരണമുള്ള ലോക്ഡൗണിൽ എല്ലാം തകിടംമറിഞ്ഞു. വളരെക്കാലത്തിനുശേഷം ഹ്യൂണ്ടായ് അവതരിപ്പിക്കുന്ന മൂന്ന് നിര സീറ്റ് വാഹനമായിരിക്കും അൽകാസർ. ക്രെറ്റയുമായി എഞ്ചിൻ, ഗിയർബോക്സ് ഓപ്ഷനുകൾ പങ്കിടുന്ന വാഹനവുമാണിത്.
രൂപത്തിൽ ക്രെറ്റയുമായി നല്ല സാമ്യമുള്ള വാഹനമാണ് അൽകാസർ. ക്രെറ്റയുടെ ഫ്രണ്ട് ബമ്പറിേന്റയും ഗ്രില്ലിേന്റയും ഡിസൈനിൽ നിന്ന് നേരിയ വ്യത്യാസം പുതിയ വാഹനത്തിൽ കാണാം. വ്യത്യസ്തമായ അലോയ് വീൽ ഡിസൈൻ, മറ്റ് ചില സൗന്ദര്യവർദ്ധക വ്യത്യാസങ്ങൾ എന്നിവ അൽകാസറിന് ഉണ്ടാകും. ആറ്, ഏഴ് സീറ്റ് കോൺഫിഗറേഷനുകളോടെ വാഹനം നിരത്തിലെത്തും. അധിക നിര സീറ്റുകൾ ഉൾക്കൊള്ളാൻ അൽകാസറിന്‍റെ വീൽബേസ് 2,760 മില്ലിമീറ്ററായി (ക്രെറ്റയേക്കാൾ 150 മി.മി) നീട്ടിയിട്ടുണ്ട്.
ഹ്യുണ്ടായ് ക്രെറ്റയിലുള്ള പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളുമായിട്ടായിരിക്കും അൽകാസർ വരുന്നത്. എലാൻട്ര, ട്യൂസോൺ എന്നിവയിലുള്ള2.0 ലിറ്റർ, നാല് സിലിണ്ടർ യൂനിറ്റിന്‍റെ പുതുക്കിയതും ശക്തവുമായ പതിപ്പായിരിക്കും പെട്രോൾ എഞ്ചിൻ. 159 എച്ച്.പി കരുത്തും 192 എൻ.എം ടോർക്കും ഈ എഞ്ചിൻ ഉൽപ്പാദിപ്പിക്കും.
ക്രെറ്റയിലുള്ള 1.5 ലിറ്റർ, നാല് സിലിണ്ടർ ടർബോചാർജ്ഡ് യൂനിറ്റായിരിക്കും ഡീസൽ എഞ്ചിൻ. 115 എച്ച്.പി, 250 എൻ.എം എന്നിവ ഉൽപ്പാദിപ്പിക്കും. രണ്ട് എഞ്ചിനുകൾക്കും 6 സ്പീഡ് മാനുവൽ അല്ലെങ്കിൽ 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സ് ലഭിക്കും. പ്രസ്റ്റീജ്, പ്രസ്റ്റീജ് (ഒ) എ.ടി, പ്ലാറ്റിനം, പ്ലാറ്റിനം (ഒ) എ.ടി, സിഗ്നേച്ചർ എം.ടി, സിഗ്നേച്ചർ (ഒ) എടി എന്നീ ആറ് വേരിയൻറുകളിൽ വാഹനം ലഭ്യമാകുമെന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.