ഹ്യൂണ്ടായുടെ കുഞ്ഞൻ എസ്.യു.വിക്ക് പേരിട്ടു; 'കാസ്പർ' ഇനി നിരത്ത് വാഴും
text_fieldsവരാനിരിക്കുന്ന കുഞ്ഞൻ എസ്.യു.വിക്ക് പേരിട്ട് ഹ്യൂണ്ടായ്. എ.എക്സ് ഒന്ന് എന്ന കോഡ് നാമത്തിൽ അറിയപ്പെട്ടിരുന്ന മൈക്രോ എസ്.യു.വി ഇനിമുതൽ കാസ്പർ എന്ന് അറിയപ്പെടും. വരും മാസങ്ങളിൽ വാഹനം ഉത്പ്പാദന ഘട്ടത്തിലേക്ക് പ്രവേശിക്കും. ആദ്യം കൊറിയയിലായിരിക്കും വിൽപ്പനയ്‌ക്കെത്തുക. തുടർന്ന് ഇന്ത്യ പോലുള്ള പ്രമുഖ വിപണികളിലും എത്തിക്കും.
ഹ്യൂണ്ടായിയുടെ ആഗോള എസ്‌യുവി ലൈനപ്പിൽ വെന്യൂവിന് താഴെയായിരിക്കും കാസ്പറിെൻറ സ്ഥാനം. ഇന്ത്യയിൽ വരാനിരിക്കുന്ന ടാറ്റ എച്ച്ബിഎക്സിന് എതിരാളിയാകും കാസ്പർ എന്നാണ് കരുതപ്പെടുന്നത്. ഹ്യുണ്ടായ് കൊറിയയിൽ കാസ്പർ എന്ന പേര് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സെപ്റ്റംബറോടെ ആഗോളവിപണിയിൽ വാഹനം അവതരിപ്പിക്കും.
കമ്പനിയുടെ ഏറ്റവും ചെറിയ എസ്‌യുവിയായിരിക്കും കാസ്പർ. ഗ്രാൻഡ് ഐ 10 നിയോസിനും സാൻട്രോയിലും വരുന്ന കെ 1 കോംപാക്റ്റ് കാർ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയായിരിക്കും വാഹനം നിർമിക്കുക. 3,595 മില്ലിമീറ്റർ നീളവും 1,595 മില്ലീമീറ്റർ വീതിയും 1,575 മില്ലീമീറ്റർ ഉയരവുമുണ്ടാകുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. അങ്ങിനെയെങ്കിൽ 3,610 മിമി നീളവും 1,645 എംഎം വീതിയും 1,560 എംഎം ഉയരവും ഉള്ള സാൻട്രോ ഹാച്ച്ബാക്കിനേക്കാൾ ചെറുതായിരിക്കും വാഹനം.
എഞ്ചിൻ
ഗ്രാൻഡ് ഐ 10 നിയോസിലെ (83 എച്ച്പി, 114 എൻഎം) 1.2 ലിറ്റർ, നാല് സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിനാണ് കാസ്പറിൽ വരുന്നത്. മൈക്രോ എസ്‌യുവിയുടെ കുറഞ്ഞ വകഭേദങ്ങൾ സാൻട്രോയുടെ 1.1 ലിറ്റർ, മൂന്ന് സിലിണ്ടർ പെട്രോൾ എഞ്ചിൻ ഉപയോഗിച്ചും വാഗ്ദാനം ചെയ്യാനാകും. വെന്യുവിലെ 1.0 ലിറ്റർ ടർബോ-പെട്രോൾ യൂനിറ്റ് ചില വിപണികളിൽ കാസ്പറിൽ നൽകാനുള്ള ആലോചനയും ഉണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.