തീയതി കുറിച്ചു; ഇലക്ട്രിക്കിലും താരമാകാൻ ഒരുങ്ങി ഹ്യുണ്ടായി ക്രെറ്റ
text_fieldsന്യൂഡൽഹി: ഹ്യുണ്ടായി മോട്ടോർസ് ഇന്ത്യയുടെ ഏറ്റവും വിൽക്കപ്പെടുന്ന മോഡലുകളിലൊന്നായ ഹ്യുണ്ടായി ക്രെറ്റയുടെ ഇലക്ട്രിക് പതിപ്പ് ജനുവരി 17ന് ഇന്ത്യയിൽ പുറത്തിറക്കും. 17 മുതൽ 22 വരെ ഡൽഹിയിൽ നടക്കുന്ന ഭാരത് മൊബിലിറ്റി എക്സ്പോയിലാണ് ക്രെറ്റ ഇ.വിയെ പ്രദർശിപ്പിക്കുക. ഫെബ്രുവരിയോടെ നിരത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അടുത്തിടെ അവതരിച്ച മഹീന്ദ്ര BE6, ടാറ്റ കർവ്വ് ഇ.വി, മാരുതി സുസുക്കി ഇ വിറ്റാര എന്നിയായിരിക്കും ക്രെറ്റ ഇ.വിയുടെ പ്രധാന എതിരാളികൾ.
ക്രെറ്റ ഐസ് എൻജിന്റെ ഡിസൈനിൽ തന്നെയായിരിക്കും ക്രെറ്റ ഇ.വിയും വരിക. എങ്കിലും, പുതിയ രൂപത്തിലുള്ള അടച്ച ഗ്രിൽ, ബംബറുകൾ, അലോയ് വീലുകൾ എന്നിവയിലൊക്കെ ഇലക്ട്രിക് സ്വഭാവം വരുത്തിയേക്കും.
അകത്ത്, ത്രീ-സ്‌പോക്ക് സ്റ്റിയറിംഗ് വീൽ, സ്റ്റിയറിംഗ് വീലിന് സമീപം സ്ഥാപിച്ചിട്ടുള്ള ഡ്രൈവ് സെലക്ടർ കൺട്രോളർ, രണ്ട് കപ്പ് ഹോൾഡറുകളുള്ള റീസ്റ്റൈൽ ചെയ്ത സെന്റർ കൺസോൾ, ഇലക്ട്രോണിക് പാർക്കിങ് ബ്രേക്കിനുള്ള ബട്ടണുകൾ, കൂൾഡ് സീറ്റുകൾ, ഓട്ടോ ഹോൾഡ് എന്നിവയായിരിക്കും വ്യത്യസ്ത ബിറ്റുകൾ. കൂടാതെ 360-ഡിഗ്രി ക്യാമറയും. കൂടാതെ, മധ്യ പാനലിലെ HVAC നിയന്ത്രണങ്ങൾ പോലുള്ള ചില ഉപകരണങ്ങൾ അൽകാസർ ഫെയ്‌സ്‌ലിഫ്റ്റിൽ നിന്ന് കടമെടുക്കും.
ഹ്യുണ്ടായ് ക്രെറ്റ ഇവിയുടെ പവർട്രെയിൻ വിശദാംശങ്ങൾ ഇതുവരെ അറിവായിട്ടില്ല. എന്നിരുന്നാലും,45kWh ബാറ്ററി പാക്കും 138bhp കരുത്തും 255Nm ടോർക്കും ഉത്പാദിപ്പിക്കുന്ന ഫ്രണ്ട് ആക്‌സിൽ മൗണ്ടഡ് ഇലക്ട്രിക് മോട്ടോറും ഉൾപ്പെടുമെന്ന് പ്രതീക്ഷിക്കുന്നത്.
പ്രതിവർഷം 24,000 യൂനിറ്റ് എസ്.യു.വികൾ നിർമിക്കാനാണ് ഹ്യുണ്ടായ് ഇന്ത്യ പദ്ധതിയിടുന്നത്. 19-20 ലക്ഷം രൂപയ്ക്ക് മുകളിലായിരിക്കും എക്സ് ഷോറൂം വില കണക്കാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.