ക്രെറ്റയും എൻ ലൈൻ ആകുന്നു; സ്പോർട്ടിയർ എസ്.യു.വി രംഗത്ത് ഇറക്കുമെന്ന് ഹ്യൂണ്ടായ്
text_fieldsഹ്യുണ്ടായിയുടെ ഏറ്റവും ജനപ്രിയ മോഡലായ ക്രെറ്റ പരിഷ്‍കരണത്തിന് ഒരുങ്ങുന്നു. എസ്‌യുവിയുടെ ഒരു സ്പോർട്ടിയർ എൻ-ലൈൻ പതിപ്പ് ഇറക്കാനാണ് കമ്പനിയുടെ പദ്ധതി. ക്രെറ്റ നിരയിലേക്ക് ഒരു എൻ ലൈൻ വേരിയന്റുകൂടി അവതരിപ്പിക്കാനൊരുങ്ങുകയാണ് ഹ്യൂണ്ടായ്. 2023 ന്റെ അവസാനമോ 2024 ആദ്യമോ ഇറങ്ങുന്ന ക്രെറ്റ ഫെയ്സ്‌ലിഫ്റ്റിനൊപ്പമാണ് എൻ ലൈൻ അവതരിപ്പിക്കുക.
i20 എൻ ലൈൻ, വെന്യു എൻ ലൈൻ എന്നീ മോഡലുകളിൽ കണ്ട പോലുളള മാറ്റങ്ങളും പുതിയ ഫീച്ചറുകളും ക്രെറ്റയിലും വരും. മുന്നിലും പിന്നിലുമുള്ള ബമ്പറുകൾ, വീൽ ആർച്ചുകൾ, സൈഡ് സ്കർട്ടുകൾ, റൂഫ് റെയിലുകൾ എന്നിവയിൽ റെഡ് ഹൈലൈറ്റുകൾ നൽകി എൻ ലൈൻ മോഡലിനെ വ്യത്യസ്‌തമാക്കുകയായിരിക്കും കമ്പനി ചെയ്യുക.
ക്രെറ്റ എൻ-ലൈനിന്റെ ഇന്റീരിയർ ലേഔട്ട് സ്റ്റാൻഡേർഡ് പതിപ്പിന് സമാനമായിരിക്കും. അതോടൊപ്പം കോൺട്രാസ്റ്റ് റെഡ് സ്റ്റിച്ചിങ്, അലുമിനിയം പെഡലുകൾ, ഓൾ-ബ്ലാക്ക് തീം എന്നിവയും ലഭിക്കും. വരാനിരിക്കുന്ന ക്രെറ്റയിലെ ഏറ്റവും വലിയ സവിശേഷത അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റമാണ്. വെന്യുവിൽ നൽകിയിരുന്ന പാരാമെട്രിക് ഗ്രിൽ തന്നെയാണ് ഇതിലും നൽകുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.