ഹ്യൂണ്ടായ് എലാൻഡ്ര എൻ, 276 എച്ച്.പി കരുത്തുള്ള പെർഫോമൻസ് കാർ
text_fieldsഹ്യുണ്ടായ് എലാൻഡ്ര എന്നാൽ ഒരു സാധാരണ സെഡാൻ എന്നാണ് നമ്മുടെ സങ്കൽപ്പം. എന്നാൽ എലാൻഡ്ര എന്നതിെൻറകൂടെ 'എൻ' എന്ന അക്ഷരംകൂടി ചേർന്നാൽ ലഭിക്കുന്നത് വ്യത്യസ്തമായൊരു വാഹനമാണ്. ബെൻസിന് എ.എം.ജി പോലെ, ബി.എം.ഡബ്ല്യുവിന് എം പെർഫോമൻസ്പോലെയാണ് ഹ്യൂണ്ടായ്ക്ക് എൻ ഡിവിഷൻ. എലാൻഡ്ര എൻ സെഡാന് കരുത്തുപകരുന്നത് 276 എച്ച്പി, 2.0 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനാണ്. 0-100 കിലോമീറ്റർ വേഗതയിലെത്താൻ വാഹനത്തിന് 5.3 സെക്കൻഡ് മതി. മറ്റ് എൻ പെർഫോമൻസ് കാറുകളായ ഐ 30 എൻ, കോന എൻ എന്നിവയിലും ഇതേ എഞ്ചിനാണ് ഉപയോഗിച്ചിരിക്കുന്നത്.
392 എൻഎം ആണ് ടോർക്. 8 സ്പീഡ് വെറ്റ് ഡ്യുവൽ ക്ലച്ച് ട്രാൻസ്മിഷൻ അല്ലെങ്കിൽ 6 സ്പീഡ് മാനുവൽ ഗിയർബോക്സാണ് വാഹനത്തിന് നൽകിയിരിക്കുന്നത്. എലാൻട്ര എൻ, എൻ ഗ്രിൻ ഷിഫ്റ്റ്, എൻ പവർ ഷിഫ്റ്റ്, എൻ ട്രാക് സെൻസ് ഷിഫ്റ്റ് എന്നിങ്ങനെ വിവിധ ഡ്രൈവ് മോഡുകളും വാഹനത്തിനുണ്ട്. വലിയ എയർ ഇൻടേക്കുകൾ ഉള്ള ഫ്രണ്ട് ബമ്പർ, വിൻഡോ ലൈനിന് ഗ്ലോസ്സ് ബ്ലാക്ക് ഫിനിഷ് എന്നിവ ആകർഷകമാണ്. ഇരട്ട എക്‌സ്‌ഹോസ്റ്റ് ടിപ്പുകൾക്കും റിയർ ഡിഫ്യൂസറിനുമൊപ്പം ഫിക്സഡ് റിയർ വിങുമുണ്ട്. 19 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ പിറെല്ലി പിസീറോ ടയറിനൊപ്പം ലഭിക്കും.
ഇൻറീരിയർ മിക്കവാറും സ്റ്റാൻഡേർഡ് സെഡാന് സമാനമാണ്. എൻ മോഡൽ സ്റ്റിയറിങ് വീലും ഏറ്റവും പുതിയ ഇൻഫോടെയ്ൻമെൻറ് സിസ്റ്റവും പ്രത്യേകതകളാണ്. ഇൻസ്ട്രുമെൻറ് ക്ലസ്റ്ററിൽ സ്‌പോർട്ടി ഗ്രാഫിക്സും നൽകിയിട്ടുണ്ട്. നിലവിൽ, ഹ്യുണ്ടായിയുടെ എൻ പെർഫോമൻസ് മോഡലുകൾ ഇന്ത്യയിൽ ലഭ്യമല്ല. തങ്ങളുടെ പെർഫോമൻസ് ബ്രാൻഡിനെ ഇന്ത്യയിൽ എന്ന് അവതരിപ്പിക്കും എന്ന കാര്യത്തിൽ കമ്പനി കൃത്യമായ തീയതികളൊന്നും പറഞ്ഞിട്ടുമില്ല. ഇതിനകം ചില റോഡ് ടെസ്റ്റുകൾ നടത്തിയിട്ടുള്ളതിനാൽ വാഹനം ഉടൻ വിപണിയിലെത്താനും സാധ്യതയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.