ഹ്യൂണ്ടായുടെ കരുത്തന്മാരെ സ്വന്തമാക്കാനവസരം;െഎ 20 എൻലൈൻ ബുക്കിങ് തുടങ്ങി
text_fieldsഹ്യൂണ്ടായുടെ ഇന്ത്യയിലെ ആദ്യ എൻ ലൈൻ വാഹനമായ െഎ 20യുടെ ബുക്കിങ് ആരംഭിച്ചു. 25,000 രൂപ നൽകി ഒാൺലൈൻ വഴിയോ ഡീലർഷിപ്പുകളിൽ നേരിേട്ടാ വാഹനം ബുക്ക് ചെയ്യാം. ഭാവിയിൽ കൂടുതൽ ശക്തിയുള്ള എൻ ലൈനുകൾ വരും. സ്റ്റാൻഡേർഡ് മോഡലിനെ അപേക്ഷിച്ച് എക്‌സ്‌ഹോസ്റ്റ്, സസ്‌പെൻഷൻ പരിഷ്കരണങ്ങളോടെയാകും െഎ 20 എൻ ലൈൻ എത്തുക. കൂടാതെ സ്പോർട്ടി എക്സ്റ്റീരിയർ, ഇൻറീരിയർ അലങ്കാരങ്ങളും ലഭിക്കും. െഎ 20 ലൈനപ്പിന് മുകളിലായിരിക്കും എൻ ലൈനിെൻറ സ്ഥാനം. ഐ 20 എൻ ലൈനിെൻറ വിലകൾ സെപ്റ്റംബറോടെ പ്രഖ്യാപിക്കും.
രണ്ട് വകഭേദങ്ങൾ, രണ്ട് ഗിയർബോക്സ് ഒാപ്ഷൻ
രണ്ട് വകഭേദങ്ങളിൽ രണ്ട് ഗിയർബോക്സ് ഒാപ്ഷനുമായിട്ടായിരിക്കും വാഹനം നിരത്തിലെത്തുക. 120എച്ച്.പി, 1.0 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനാണ് കരുത്തുപകരുന്നത്. N6 iMT, N8 iMT or DCT എന്നിങ്ങനെ രണ്ട് വേരിയൻറുകളാണ് വാഹനത്തിന് ഉണ്ടാവുക. മാനുവൽ ട്രാൻസ്മിഷൻ ഇല്ല. N6 വേരിയൻറിൽ തുടങ്ങി iMT ഗിയർബോക്‌സാണ് ഉണ്ടാവുക. ടോപ്പ്-സ്പെക്ക് N8 വേരിയൻറിൽ iMT അല്ലെങ്കിൽ DCT ഓട്ടോമാറ്റിക് ഉപയോഗിക്കും.
എൻ ലൈൻ മോഡലുകൾ 'എല്ലാവർക്കും ആക്സസ് ചെയ്യാവുന്നതായിരിക്കും' എന്ന് കമ്പനി പറയുന്നു. സാധാരണ െഎ20കളേക്കാൾ അൽപ്പം മുകളിലായിരിക്കും വാഹനത്തിെൻറ സ്ഥാനം. സ്റ്റാേൻറർഡ് െഎ 20യേക്കാൾ വിലയും കൂടുതലായിരിക്കും. 12-13 ലക്ഷമാണ് വില പ്രതീക്ഷിക്കുന്നത്. സ്‌പോർട്ടിയായ ഫ്രണ്ട് ആൻഡ് റിയർ ബമ്പറുകൾ, സ്‌പോർട്ടിയർ ഗ്രിൽ, അഡീഷണൽ സ്‌കർട്ടുകൾ, റിയർ ഡിഫ്യൂസർ, ട്വിൻ-എക്‌സ്‌ഹോസ്റ്റ് പൈപ്പുകൾ, വലിയ വീലുകൾ, പ്രത്യേകതരം കളർ ഓപ്ഷനുകൾ എന്നിവ വാഹനത്തിന് ലഭിക്കും.
ഇന്റീരിയർ
ഡാഷ്‌ബോർഡ് ലേഒൗട്ട് സാധാരണ കാറിന് സമാനമാണ്. ഓൾ-ബ്ലാക്ക് ഇന്റീരിയറിൽ ചുവന്ന ഹൈലൈറ്റുകളും ചുവന്ന ആംബിയൻറ് ലൈറ്റിങും നൽകിയിട്ടുണ്ട്. ലീഥെറെറ്റ് സീറ്റുകൾ, സ്പോർട്ടി മെറ്റൽ പെഡലുകൾ, ബെസ്പോക്ക് ത്രീ-സ്പോക്ക് സ്റ്റിയറിംഗ് വീൽ, എൻ-ബ്രാൻഡഡ് ലെതർ ഗിയർ നോബ് എന്നിവയ്ക്കൊപ്പം എൻ ലോഗോയോടുകൂടിയ ഒരു പുതിയ ചെക്കേർഡ് ഫ്ലാഗ് ഡിസൈനും ലഭിക്കുന്നു.10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, വയർലെസ് ഫോൺ ചാർജിങ്, ക്രൂസ് കൺട്രോൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, സിംഗിൾ-പാൻ സൺറൂഫ്, 7-സ്പീക്കർ ബോസ് സൗണ്ട് സിസ്റ്റം എന്നിവയും നൽകിയിട്ടുണ്ട്.
ഐ 20 എൻ ലൈനിന് പുതിയ വോയ്‌സ് റെക്കഗ്നിഷൻ ഫംഗ്‌ഷനുകളും അപ്‌ഡേറ്റുചെയ്‌ത ബ്ലൂലിങ്ക് ആപ്പും ലഭിക്കും. അതിൽ 16 സൗജന്യ ഓവർ-ദി-എയർ മാപ്പ് അപ്‌ഡേറ്റുകൾ ഉൾപ്പെടുന്നു. സുരക്ഷാ സവിശേഷതകളിൽ ആറ് എയർബാഗുകൾ, ടിപിഎംഎസ്, റിയർ-വ്യൂ പാർക്കിങ് ക്യാമറ, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ഇഎസ്‌സി), വെഹിക്കിൾ സ്റ്റെബിലിറ്റി മാനേജ്‌മെന്റ് (വിഎസ്‌സി), ഹിൽ അസിസ്റ്റ് കൺട്രോൾ (എച്ച്എസി) എന്നിവയും പ്രത്യേകതകളാണ്. 204 എച്ച്പി കരുത്തുള്ള ഐ 20 എൻ ലൈനുകൾ ഇറക്കുമതി ചെയ്യാനും ഹ്യുണ്ടായ്ക്ക് പദ്ധതിയുണ്ടെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.