പുതിയ വൈദ്യുത വാഹന വിഭാഗവുമായി ഹ്യുണ്ടായ്; പേര് അയോണിക്
text_fieldsഇന്ത്യക്കാരുടെ പ്രിയപ്പെട്ട കൊറിയൻ നിർമാതാക്കളാണ് ഹ്യുണ്ടായ്. ഭാവിയുടെ വാഹനങ്ങൾ വൈദ്യുതിയിലായിരിക്കും ഒാടുക എന്നത് ഉറപ്പായ സ്ഥിതിക്ക് പുതിയ നീക്കങ്ങളുമായി ഹ്യുണ്ടായ് രംഗത്തെത്തി. ഇവരുടെ ഒാൾ ഇലക്ട്രിക് വിഭാഗത്തിന് അയോണിക് എന്നാണ് പേരിട്ടിരിക്കുന്നത്.
പുതിയ ബ്രാൻഡിൽ പുറത്തിറക്കുന്ന വാഹനങ്ങൾക്ക് പേരിടുന്നത് പ്രത്യേക രീതിയിലായിക്കും. എസ്.യു.വികൾക്ക് ഒറ്റസംഖ്യകളിലും സെഡാനുകൾക്ക് ഇരട്ട സംഖ്യകളിലുമാണ് പേരിടുക. പുതുതായി മൂന്ന് വാഹനങ്ങൾ അയോണികിെൻറ പേരിൽ ഉടൻ പുറത്തിറക്കുമെന്നും ഹ്യുണ്ടായ് പ്രഖ്യാപിച്ചിട്ടുണ്ട്.
പേരിെൻറ രഹസ്യം
അയോണിക് എന്ന പേര് ഹ്യുണ്ടായ്ക്ക് പുതിയതല്ല, അന്താരാഷ്ട്ര വിപണികളിൽ വിൽപ്പനയ്‌ക്കെത്തുന്ന ഒരു സെഡാന് ഇതിനകം പേര് ഉപയോഗിച്ചിട്ടുണ്ട്. ഹൈബ്രിഡ്, പ്ലഗ്-ഇൻ ഹൈബ്രിഡ്, ഓൾ-ഇലക്ട്രിക് രൂപങ്ങളിൽ അയോണിക് സെഡാൻ ലഭ്യമാണ്.
ഹ്യുണ്ടായുടെ ഇലക്ട്രിക് ഗ്ലോബൽ മോഡുലാർ പ്ലാറ്റ്ഫോമിലാണ് (ഇ-ജിഎംപി) വാഹനങ്ങൾ നിർമിക്കുക. അതിവേഗ ചാർജിംഗിനും ദീർഘദൂര യാത്രക്കും വാഹനങ്ങളെ പ്രാപ്തമാക്കാൻ പുതിയ പ്ലാറ്റ്ഫോമിനാകും. നീളമുള്ള വീൽബേസ് ഒരു പ്രത്യേകതയാണ്. ഓരോ മോഡലിനും സ്മാർട്ട് ലിവിംഗ് റൂമുകൾ എന്ന് വിളിക്കാവുന്ന വിശാലമായ ഇൻറീരിയർ നൽകുമെന്നാണ് കമ്പനി പറയുന്നത്.
2025 ഓടെ 50 ലക്ഷത്തിലധികം പുതിയ ഇ.വികൾ വിപണിയിൽ ഇറക്കാനാണ് ഹ്യുണ്ടായ് ലക്ഷ്യമിടുന്നത്. ഇതിനിടയിൽ 16 പുതിയ മോഡലുകകൾ അവതരിപ്പിക്കുമെന്നും കമ്പനി വൃത്തങ്ങൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.