ഹ്യൂണ്ടായിയുടെ ഡിസൈനും ടി.വി.എസിന്റെ പരിചയസമ്പത്തും ഒരുമിക്കുന്നു; അണിയറയിൽ ഒരുങ്ങുന്നത് പുതിയ ഇലക്ട്രിക് ത്രീ-വീലർ
text_fieldsഹ്യൂണ്ടായ് ഇന്ത്യ, ടി.വി.എസ് മോട്ടോറുമായി കൈകോർത്ത് ഒരു പുതിയ ഇലക്ട്രിക് ത്രീ-വീലർ വികസിപ്പിക്കാനൊരുങ്ങുതായി റിപ്പോർട്ട്. ഡിസൈൻ, എഞ്ചിനീയറിങ് എന്നിവയുടെ ചുമതല ഹ്യൂണ്ടായിക്കായിരിക്കും. സംയുക്ത നീക്കത്തോടെ ഇന്ത്യയിൽ അതിവേഗം വളരുന്ന ലാസ്റ്റ്-മൈൽ മൊബിലിറ്റി സ്പേസിലേക്ക് പ്രവേശിക്കാൻ ഹ്യൂണ്ടായിക്കായേക്കും.
രണ്ട് ബ്രാൻഡുകളും തമ്മിലുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ജർമൻ ബ്രാൻഡുമായുള്ള ഇരുചക്രവാഹന നിർമാണ ടൈ-അപ്പിന് കീഴിൽ ഇന്ത്യൻ കമ്പനിക്ക് ബി.എം.ഡബ്ല്യു ആർക്കിടെക്ചറിലേക്ക് പ്രവേശനം ലഭിക്കുന്നത് പോലെ, ഹ്യൂണ്ടായിയുടെ മൈക്രോ-മൊബിലിറ്റി വെഹിക്കിൾ ആർക്കിടെക്ചറും ടി.വി.എസുമായി പങ്കിടുമെന്ന് പ്രതീക്ഷിക്കുന്നു.
എന്നാൽ, പുറത്തുവരുന്ന വാർത്തകളോട് ഇരുകമ്പനികളും പ്രതികരിച്ചിട്ടില്ല. ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോയിൽ ആശയം പങ്കുവെക്കുമെന്നാണ് കരുതുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.