ഫോക്സ്‍വാഗണെ മറികടന്ന് ലോകത്തെ രണ്ടാമത്തെ വലിയ കാർ നിർമാതാക്കളായി ഹ്യുണ്ടായ്
text_fieldsസിയോൾ: ഫോഗ്സ്വാഗണെ മറികടന്ന് ലോകത്തെ രണ്ടാത്തെ വലിയ കാർ നിർമാതാക്കളായി ഹ്യുണ്ടായ്. ലാഭത്തന്റെ അടിസ്ഥാനത്തിലാണ് ഹ്യുണ്ടായ് മോട്ടോഴ്സ് രണ്ടാം സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നത്. വ്യാഴാഴ്ചയാണ് ഇതുസംബന്ധിച്ച കണക്കുകൾ പുറത്ത് വന്നത്.
49.6 ബില്യൺ ഡോളറിന്റെ വിൽപനയാണ് ഹ്യുണ്ടായിക്ക് ആകെ ഉണ്ടായിരിക്കുന്നത്. 6.5 ട്രില്യൺ വണ്ണാണ് മൂന്നാംപാദത്തിലെ കമ്പനിയുടെ ലാഭം. ജനുവരി മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ വിൽപനയിൽ വൻ വർധനയാണ് ഹ്യുണ്ടായിക്ക് ഉണ്ടായിരിക്കുന്നത്. യൊനാപ് ന്യൂസ് ഏജൻസിയാണ് ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്.
ഇതോടെ ടൊയോട്ടക്ക് പിന്നാലെ വിൽപനക്കണക്കിൽ ഹ്യുണ്ടായ് രണ്ടാമതായി മാറി. മൂന്നാംപാദത്തിൽ 7.4 ബില്യൺ ഡോളർ വരുമാനത്തേടെ ടൊയോട്ടയാണ് ഒന്നാമത്. മൂന്നാം പാദത്തിൽ ഫോക്സ്‍വാഗൺ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 4.3 ട്രില്യൺ വണ്ണാണ് സാമ്പത്തിക വർഷത്തിന്റെ മൂന്നാംപാദത്തിൽ ഫോക്സ്‍വാഗണിന്റെ പ്രവർത്തനലാഭം. സാമ്പത്തിക വർഷത്തിന്റെ ആദ്യ ഒമ്പത് മാസങ്ങളൽ കമ്പനിയുടെ ലാഭം 19.36 ട്രില്യൺ വണ്ണായി ഉയർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.