ഇന്ത്യയിൽ ഒരുകോടി കാറുകൾ നിർമിച്ച് ഹ്യുണ്ടായ്; കോടിപതിയെ പുറത്തിറക്കിയത് സ്റ്റാലിൻ
text_fieldsഇന്ത്യയിൽ ഒരുകോടി വാഹനങ്ങൾ നിർമിക്കുക എന്ന സ്വപ്നനേട്ടം കരസ്ഥമാക്കി കൊറിയൻ വാഹന നിർമാതാക്കളായ ഹ്യൂണ്ടായ്. തമിഴ്‌നാട്ടിലെ ചെന്നൈയ്ക്കടുത്തുള്ള ശ്രീപെരുമ്പതൂരിലെ നിർമാണ കേന്ദ്രത്തിൽ നിന്നാണ് ഒരു കോടി തികച്ച കാർ പുറത്തിറക്കിയത്. അൽകസാർ എസ്‌യുവിയായിരുന്നു ഇൗ വാഹനം. തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ പുറത്തിക്കൽ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. പ്രവർത്തനം ആരംഭിച്ച് 23 വർഷത്തിന് ശേഷമാണ് ഹ്യുണ്ടായ് ഇന്ത്യയിൽ പുതിയ നാഴികക്കല്ല് പിന്നിടുന്നത്.
1998 സെപ്റ്റംബറിലാണ് കൊറിയയ്ക്ക് പുറത്തുള്ള ഹ്യുണ്ടായിയുടെ ആദ്യത്തെ സംയോജിത പ്ലാൻറിൻറ നിർമാണം ഇന്ത്യയിൽ ആരംഭിച്ചത്. 'മേക് ഇൻ ഇന്ത്യ സംരംഭത്തോടുള്ള ഹ്യുണ്ടായിയുടെ പ്രതിബദ്ധതയുടെ തെളിവാണ് ഈ നാഴികക്കല്ല്. തമിഴ്നാടിെൻറ സാമൂഹിക-സാമ്പത്തിക വികസനം ഉയർത്തുന്നതിനും രാജ്യത്തെ കൂടുതൽ സ്വാശ്രയരാക്കുന്നതിനുമുള്ള ഞങ്ങളുടെ പ്രവർത്തനം തുടരും'-10 മില്യൺ കാർ പുറത്തിറക്കുന്ന ചടങ്ങിൽ ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ എംഡിയും സിഇഒയുമായ എസ്.എസ്. കിം പറഞ്ഞു.
ഇന്ത്യയിൽ നിർമിക്കുന്നു.....ലോകത്തിനായി
വർഷങ്ങൾക്കുമുമ്പുതന്നെ 'മേഡ് ഇൻ ഇൻഡ്യ' കാറുകൾ നിർമിച്ചുതുടങ്ങിയ വാഹന കമ്പനിയാണ് ഹ്യൂണ്ടായ്. ഇന്ത്യയിൽ ഹ്യൂണ്ടായ് പ്രവർത്തനം തുടങ്ങിയിട്ട് ഇൗ വർഷം 25 വർഷം ആകും. 1996 മെയ് ആറിനാണ് ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ അധികൃതർ ശ്രീപെരുമ്പതൂരിലെ ഇരുങ്ങാട്ട്കോട്ടയിൽ പ്ലാൻറിന് തറക്കല്ലിടുന്നത്. ആദ്യത്തെ കാറായ സാൻട്രോ നിരത്തിലിറങ്ങിയത് 1998ലാണ്. ചെന്നൈയിലെ രണ്ടാമത്തെ നിർമാണ കേന്ദ്രം 2008 ൽ ഉദ്ഘാടനം ചെയ്തു. രണ്ട് പ്ലാന്റുകളുടെയും സ്ഥാപിത ശേഷി പ്രതിവർഷം 7,50,000 യൂനിറ്റാണ്.
നിലവിൽ ഇന്ത്യയിൽനിന്ന് ഏറ്റവുംകൂടുതൽ കാറുകൾ കയറ്റുമതി ചെയ്യുന്ന നിർമാതാവ് ഹ്യൂണ്ടായ് ആണ്. 2020 വരെ ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ 30 ലക്ഷം പാസഞ്ചർ വാഹനങ്ങൾ രാജ്യത്തുനിന്ന് കയറ്റുമതി ചെയ്തിട്ടുണ്ട്. അൽകസാർ എസ്‌യുവിക്കുശേഷം ഹ്യൂണ്ടായ് ഇന്ത്യയിൽ അവതരിപ്പിക്കുക മൈക്രോ എസ്‌യുവിയായ എഎക്സ് 1 ആയിരിക്കും. നിലവിൽ കോഡ് നെയിം മാത്രമാണ് വാഹനത്തിന് ഉള്ളത്. ടാറ്റ എച്ച്ബിഎക്സ് പോലുള്ളവയായിരിക്കും എഎക്സ് 1 െൻറ പ്രധാന എതിരാളി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.