2035 മുതൽ യൂറോപ്പിൽ വിൽക്കുക ഇ.വികൾ മാത്രം; പ്രഖ്യാപനവുമായി ഹ്യൂണ്ടായ്
text_fields2035 മുതൽ യൂറോപ്പിൽ പെട്രോൾ, ഡീസൽ വാഹനങ്ങൾ വിൽക്കുന്നത് അവസാനിപ്പിക്കുമെന്ന് ഹ്യൂണ്ടായ് പ്രഖ്യാപിച്ചു. 2045 ഓടെ ആഗോള കാർബൺ എമിഷനിലുള്ള തങ്ങളുടെ ഒാഹരി പൂജ്യമായി കുറക്കുക ലക്ഷ്യത്തിെൻറ ഭാഗമായാണ് ഇ.വി ഉത്പ്പാദനം വർധിപ്പിക്കുന്നത്. വൈദ്യുതി കൂടാതെ ഹൈഡ്രജൻ ഹൈബ്രിഡ് വാഹനങ്ങളും ഹ്യൂണ്ടായുടെ എമിഷൻ ഫ്രീ പദ്ധതികളുടെ കേന്ദ്രമായി തുടരും. മ്യൂണിക് മോട്ടോർ ഷോയിൽ കാർബൺ ന്യൂട്രാലിറ്റിയോടുള്ള സമീപനത്തിെൻറ 'മൂന്ന് തൂണുകൾ' ഹ്യുണ്ടായ് വിശദമാക്കിയിട്ടുണ്ട്.
ആദ്യത്തേത് 'ക്ലീൻ മൊബിലിറ്റി'യിൽ കേന്ദ്രീകരിച്ചിരിക്കുന്നു. 2030 ആകുമ്പോഴേക്കും ആഗോള വിൽപ്പനയുടെ 30 ശതമാനം സീറോ എമിഷൻ വാഹനങ്ങൾ ആകണമെന്നാണ് ഹ്യുണ്ടായ് ലക്ഷ്യമിടുന്നത്. 2040 ഓടെ ബാറ്ററി-ഇലക്ട്രിക് (BEV), ഹൈഡ്രജൻ ഫ്യുവൽ സെൽ വാഹനങ്ങൾ (FCEV) എന്നിവ 80 ശതമാനം വിൽപ്പനയും വഹിക്കുമെന്ന് കണക്കാക്കുന്നു.
പെട്രോൾ, ഡീസൽ വാഹനങ്ങളുടെ വിൽപ്പന നിരോധിക്കാൻ സർക്കാർ പദ്ധതിയിട്ടിരിക്കുന്ന യുകെ പോലുള്ള വിപണികളിൽ ഹ്യുണ്ടായും അതിനനുസരിച്ച് മാറും. 2030 മുതൽ ചില പ്ലഗ്-ഇൻ ഹൈബ്രിഡുകൾ ഒഴികെ യു.കെയിൽ പൂർണമായും വൈദ്യുത വാഹനങ്ങളായി മാറും. അയോണിക് സീരീസിലുള്ള വാഹനങ്ങൾ വരും മാസങ്ങളിൽ കൂടുതലായി വിപണിയിലെത്തും. ഫോസിൽ ഇന്ധനങ്ങൾ നിർത്തലാക്കുന്നതിെൻറ ഭാഗമായി ഹൈഡ്രജൻ പവർട്രെയിൻ വികസിപ്പിക്കാനും ഹ്യുണ്ടായ്ക്ക് പദ്ധതിയുണ്ട്. നവീകരിച്ച നെക്‌സോ എസ്‌യുവിയും പുതിയ ഹൈഡ്രജൻ എംപിവിയും നിർമിക്കും. രണ്ട് വർഷത്തിനുശേഷം ഹ്യുണ്ടായ് ഹൈഡ്രജൻ എസ്‌യുവിയും പുറത്തിറക്കും.
എൻ ഡിവിഷെൻറ വൈദ്യുതീകരണത്തിെൻറ ഭാഗമായി ഹൈഡ്രജൻ പെർഫോമൻസ് കാർ വെളിപ്പെടുത്താനും ഹ്യൂണ്ടായ് തയ്യാറെടുക്കുന്നു. 2023 ൽ അമേരിക്കയിൽ ഓൺ-റോഡ് ഡ്രൈവറില്ലാ വാഹനങ്ങൾ ആരംഭിക്കും. അയോണിക് 5 റോബോടാക്സി ആയിരിക്കും ഇതിൽ പ്രധാനം. ഇലക്ട്രിക് 'അർബൻ എയർ മൊബിലിറ്റി'യിലും (UAM) കമ്പനി പ്രവർത്തിക്കുന്നുണ്ട്. കഴിഞ്ഞ വർഷം വെളിപ്പെടുത്തിയ S-A1 'പറക്കുന്ന ടാക്സി' 2028 ൽ പുറത്തിറക്കും. ഇന്ത്യയിലെ വൈദ്യുതീകരണ പദ്ധതികൾ ഇതിനകം തന്നെ കമ്പനി ആരംഭിച്ചിട്ടുണ്ട്. രാജ്യത്ത് ഇവി വിൽപ്പനയുള്ള ചുരുക്കം ചില നിർമാതാക്കളിൽ ഒരാളാണ് ഹ്യുണ്ടായ്. കോന ഇലക്ട്രിക് ആണിത്. ഇന്ത്യയിൽ നിർമ്മിക്കുന്നതും കൂടുതൽ താങ്ങാവുന്ന വിലയുള്ളതുമായ ഇവി 2022ൽ വിപണിയിലെത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.