വെന്യുവിന് പുതിയ വേരിയൻറുകൾ അവതരിപ്പിച്ച് ഹ്യുണ്ടായ്; ഡീസൽ വകഭേദത്തിന് വിലകൂടും
text_fieldsകോംപാക്ട് എസ്.യു.വി വെന്യൂവിലേക്ക് രണ്ട് വേരിയൻറുകൾ കൂട്ടിച്ചേർത്ത് ഹ്യുണ്ടായ്. ഇതോടൊപ്പം ചില വേരിയൻറുകൾ വാഹനത്തിൽനിന്ന് ഒഴിവാക്കിയിട്ടും ഉണ്ട്. എസ്(ഒ), എസ്എക്സ് (ഒ) എന്നിങ്ങനെ രണ്ട് വേരിയൻറുകളാണ് കൂട്ടിച്ചേർക്കുന്നത്. നിലവിൽ 6.92മുതൽ 11.78വരെയാണ് വെന്യൂവിന് വിലവരുന്നത്. എസ്(ഒ) ട്രിമ്മിൽ ഒരു ലിറ്റർ ടർബോ പെട്രോൾ, 1.5ലിറ്റർ ഡീസൽ എഞ്ചിൻ ഒാപ്ഷനുകൾ ഉണ്ടായിരിക്കും. ടർബോ-പെട്രോളിന് ആറ് സ്പീഡ് ഐഎംടി അല്ലെങ്കിൽഏഴ് സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്സ് ലഭിക്കും.
എസ്എക്സ് (ഒ) എക്സിക്യൂട്ടീവ് വേരിയൻറിന് ഡീസൽ എഞ്ചിൻ ലഭിക്കും. 1.0 ലിറ്റർ ടർബോ എസ്എക്സ് (ഒ) എം.ടി വേരിയൻറാണ് നിലവിൽ ഒഴിവാക്കിയിരിക്കുന്നത്. ഡീസൽ എഞ്ചിൻ ഇനിമുതൽ എസ് (ഒ) ട്രിമിൽ നിന്ന് മാത്രമേ ലഭ്യമാകൂ. എൻട്രി ലെവൽ ഇ, എസ് വേരിയൻറുകളിൽ ഡീസൽ മുമ്പ് ലഭ്യമായിരുന്നു. എന്നാൽ ഇവ രണ്ടും ഇപ്പോൾ കമ്പനി ഒഴിവാക്കിയിട്ടുണ്ട്. വെന്യൂ ഡീസൽ വില 9.45 ലക്ഷം രൂപയിലകാും ഇനിമുതൽ ആരംഭിക്കുക. നേരത്തെ ഇത് 8.38 ലക്ഷമായിരുന്നു.
കിയ സോനെറ്റ്, ഫോർഡ് ഇക്കോസ്പോർട്ട്, ടാറ്റ നെക്സൺ, മാരുതി വിറ്റാര ബ്രെസ്സ, ടൊയോട്ട അർബൻ ക്രൂസർ, റെനോ കൈഗർ, നിസാൻ മാഗ്നൈറ്റ് എന്നിവരാണ് വെന്യൂവിെൻറ പ്രധാന എതിരാളികൾ. ഹ്യൂണ്ടായുടെ അടുത്ത വാഹനം വെന്യൂവിനും താളെവരുന്ന ചെറിയ എസ്‌യുവി ആയിരിക്കും. എഎക്സ് 1 എന്ന കോഡ്നാമമുള്ള വാഹനം ടാറ്റയുടെ വരാനിരിക്കുന്ന എച്ച്ബിഎക്സ് കൺസെപ്റ്റ് എസ്‌യുവിക്ക് എതിരാളിയാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.