Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightമസിലും വിരിച്ച് വന്നത്...

മസിലും വിരിച്ച് വന്നത് ചുമ്മാതല്ലാ, ഹ്യുണ്ടായ് വെർനക്ക് 8000 ബുക്കിങ്ങ്

text_fields
bookmark_border
Hyundai Verna 2023
cancel

കഴിഞ്ഞ ദിവസം അവതരിപ്പിച്ച ഹ്യുണ്ടായ് വെർന 2023 പതിപ്പിന് ഞെട്ടിക്കുന്ന ബുക്കിങ്ങ്. വില പ്രഖ്യാപിക്കുന്നതിന് ഏകദേശം ഒരു മാസം മുമ്പാണ് 8000 ബുക്കിങ്ങുകൾ ലഭിച്ചതെന്ന് കമ്പനി അറിയിച്ചു. സെഡാന്‍ ശ്രേണിയിലെ ഏറ്റവും വലിയ വാഹനങ്ങളിലൊന്നാണ് വെർന.

ആദ്യ കാഴ്ചയില്‍ത്തന്നെ കൊതിപ്പിക്കുന്ന ഡിസൈനാണ് വെര്‍നക്ക് ഹ്യുണ്ടായ് നൽകിയത്. 2006ൽ ഇന്ത്യയിൽ ആദ്യമായി കമ്പനി അവതരിപ്പിച്ചത് മൂന്നാം തലമുറ വെർണ ആയിരുന്നെങ്കിൽ 2023 മോഡൽ ആറാം തലമുറക്കാരനാണ്. 2006 മുതൽ ഇതുവരെ ഇന്ത്യൻ വിപണിയിൽ 465000 യൂണിറ്റിലധികം വെർണകളാണ് വിറ്റഴിച്ചത്.

ഫീച്ചറുകളാൽ സമ്പന്നമായ ഉൾവശം

ഡ്യുവൽ ടോൺ ബീജ് ആൻഡ് ബ്ലാക് നിറങ്ങളിലാണ് ഉൾവശം മനോഹരമാക്കിയിരിക്കുന്നത്. ഡാഷ് ബോർഡിനും ഡോർ ട്രിമ്മുകൾക്കും സോഫ്റ്റ് ടച്ച് മെറ്റീരിയൽ നൽകിയിരിക്കുന്നു. സെഗ്‌മെന്റ് ഫസ്റ്റ് പവർ ഡ്രൈവർ സീറ്റ്, ഫ്രണ്ട് വെന്റിലേറ്റഡ് സീറ്റുകൾ,10.25 ഇഞ്ച് സ്ക്രീനോടുകൂടിയ ഇൻഫോടെയിന്‍മെന്‍റ് സിസ്റ്റം,


ഡിജിറ്റൽ ക്ലസ്റ്റർ, ബോസ് പ്രീമിയം 8 സ്പീക്കർ സൗണ്ട് സിസ്റ്റം, വയർലെസ് ചാർജർ, ഇലക്ട്രിക് സൺറൂഫ്, 64 ആംബിയന്റ് ലൈറ്റ് സിസ്റ്റം, വോയിസ് കമാൻഡ് എന്നിവയാണ് മറ്റ് ശ്രദ്ധേയമായ സവിശേഷതകൾ. ഹ്യുണ്ടേയ് വാഹനങ്ങളിൽ ഇന്നുവരെ കാണാത്ത തരം സ്റ്റിയറിങ് വീലാണ് കാറിലുള്ളത്.

മസിൽ ലുക്കും സ്പോർട്ടി ഫീലും

വളരെ ബോൾഡും ഭംഗിയുള്ളതുമായ ബോഡി ലൈനുകളാണ് വാഹനത്തെ മനോഹരമാക്കുന്നത്. പുറം ഭാഗത്തെ കനത്ത ബോഡി ലൈനുകളും ഡിസൈനും വെർനയെ ഒരു മസിൽ കാറാക്കുന്നുണ്ട്. കൂപ്പെ കാറുകളെ അനുസ്മരിപ്പിക്കുംവിധം ചരിഞ്ഞിറങ്ങുന്ന പിൻഭാഗം കാറിനെ കൂടുതൽ സ്പോർട്ടിയാക്കുന്നു. ഡാർക്ക് ക്രോം പാരാമെട്രിക് ഗ്രിൽ കാറിന് കൂടുതൽ സ്‌പോർടി ലുക്ക് നൽകുന്നു.


സെഗ്‌മെന്റിലെ ആദ്യ ഹൊറൈസൺ എൽ.ഇ.ഡി പൊസിഷനിങ്ങ് ലാമ്പുകളും എൽ.ഇ.ഡി ഡി.ആർ.എല്ലുകളും മുൻഭാഗത്തിന് കൂടുതൽ കരുത്തുള്ള ഭാവം സമ്മിനിക്കുന്നു. കറുപ്പ് നിറത്തിലുള്ള 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകളും ഇതിനോട് ചേർന്നുനിൽക്കുന്നു. പിൻഭാഗത്ത് പാരാമെട്രിക് എൽ.ഇ.ഡി ടെയിൽലാമ്പുകളാണ് ഉള്ളത്. എൽ.ഇ.ഡി സ്ട്രിപ്പ് ഉപയോഗിച്ച് ടെയിൽലാമ്പുകളെ ബന്ധിപ്പിച്ചിരിക്കുന്നു.


വാഹനത്തിന് 4535 എം.എം നീളവും 1765 എം.എം വീതിയും 1475 എം.എം ഉയരവുമുണ്ട്. 2670 എം.എം ആണ് വീൽബേസ്. 528 ലിറ്റർ ബൂട്ട് സ്പെയ്സും ഉണ്ട്. ഹോണ്ട സിറ്റി , സ്‌കോഡ സ്ലാവിയ, ഫോക്‌സ്‌വാഗൺ വിർടസ്, മാരുതി സുസുക്കി സിയാസ് എന്നീ മോഡലുകളാണ് വെർണയുടെ പ്രധാന എതിരാളികൾ.


സുരക്ഷ

ആറ് എയർബാഗുകൾ, എ.ബി.എസ്, ഇ.ബി.ഡി, എമർജൻസി സ്റ്റോപ്പ് സിഗ്നൽ, ഹെഡ്‌ലാമ്പ് എസ്‌കോർട്ട് ഫംങ്ങ്ഷൻ, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകൾ, ലെയ്ൻ ചേഞ്ച് ഇൻഡിക്കേറ്റർ, റിയർ ഡീഫോഗർ, കീലെസ് എൻട്രി, റിയർ പാർക്കിങ്ങ് സെന്‍സർ എന്നിവ ഉൾപ്പെടെ 30 സ്റ്റാൻഡേർഡ് സുരക്ഷാ ഫീച്ചറുകൾ കാറിലുണ്ട്.


ഹിൽ സ്റ്റാർട്ട് അസിസ്റ്റ് കൺട്രോൾ, ഡിസ്‌ക് ബ്രേക്കുകൾ, ഇലക്ട്രിക് പാർക്കിങ്ങ് ബ്രേക്ക്, ഫ്രണ്ട് പാർക്കിങ്ങ് സെൻസറുകൾ, കോർണറിങ്ങ് ലാമ്പുകൾ, എന്നിവയുൾപ്പെടെ 65 ഓളം പ്രത്യേക സുരക്ഷാ ഫീച്ചറുകളും ഉണ്ട്.

കരുത്ത് നൽകാൻ അഡാസ്

ഹ്യുണ്ടായ് സ്മാർട്ട്സെൻസുള്ള ലെവൽ 2 അഡാസ് (അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം) സംവിധാനവുമായാണ് വെർണയുടെ വരവ്. 17 സുരക്ഷ ഫീച്ചറുകളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഹ്യുണ്ടായ് സ്മാർട്ട്സെൻസ് ഉള്ള മൂന്നാമത്തെ ഹ്യുണ്ടായ് മോഡലാണ് വെർണ.


മുന്‍ഭാഗത്തെ കൂട്ടിയിടി മുന്നറിയിപ്പ്, ബ്ലൈൻഡ് സ്പോട്ട് കൊളിഷൻ, ലെയ്ൻ കീപ്പിങ്ങ് അസിസ്റ്റ്, ലെയ്ൻ ഡിപ്പാർച്ചർ മുന്നറിയിപ്പ്, ഡ്രൈവർ അറ്റൻഷൻ വാണിങ്ങ്, സേഫ് എക്സിറ്റ് വാണിങ്ങ് എന്നിങ്ങനെ നീളുന്നു ഇത്.

എഞ്ചിൻ ഓപ്ഷനുകൾ

രണ്ട് എഞ്ചിൻ ഓപ്ഷനുകളിൽ വാഹനം ലഭിക്കും. 1.5 ലിറ്റർ എം.പി.ഐ പെട്രോൾ എഞ്ചിൻ 115 പി.എസ് പരമാവധി കരുത്തും 143.8 എൻ.എം പീക്ക് ടോർക്കും നൽകുന്നു. 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ ഐ.വി.ടി ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകൾ ഉണ്ട്. 1.5 ലിറ്റർ ടർബോ ജി.ഡി.ഐ പെട്രോൾ എഞ്ചിന്‍ 160 പി.എസ് കരുത്തും 253 എന്‍.എം പീക്ക് ടോർക്കും ഉൽപാദിപ്പിക്കുന്നു. 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 7-സ്പീഡ് ഡി.സി.ടി ട്രാൻസ്മിഷനുകളിൽ ഇത് ലഭിക്കും.

EX, S, SX, SX(O) എന്നീ നാല് വേരിയന്റുകളിലാണ് പുതിയ വെർണ എത്തുന്നത്. 10.90 ലക്ഷം മുതൽ 17.38 ലക്ഷം രൂപ വരെയാണ് (എക്സ് ഷോറൂം) വില.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Auto NewsHyundai Verna 2023
News Summary - Hyundai Verna get 8000 booking
Next Story