ഇന്ത്യക്കായി സ്പെഷൽ എസ്.യു.വി; സിട്രോൺ സി 3 വെളിപ്പെടുത്തി
text_fieldsസി 3 കോമ്പാക്ട് എസ്.യു.വി വെളിപ്പെടുത്തി സിട്രോൺ. പ്രൊഡക്ഷൻ സ്പെക് വാഹനമാണ് ആഗോള വിപണിയിൽ അവതരിപ്പിച്ചത്. സിട്രോണിെൻറ സി-ക്യൂബ്ഡ് പ്രോഗ്രാമിന് കീഴിലുള്ള മൂന്ന് മോഡലുകളിൽ ആദ്യത്തേതാണ് സി 3. ഇന്ത്യ, സൗത്ത് അമേരിക്ക തുടങ്ങിയ വളർന്നുവരുന്ന വിപണികൾക്കായി പ്രത്യേകം വികസിപ്പിച്ചെടുത്ത വാഹനമാണിത്. ഇന്ത്യയിൽ 90 ശതമാനത്തിലധികം പ്രാദേശികവൽക്കരണത്തോടെയാകും വാഹനം വിപണിയിൽ എത്തുക.
2022 െൻറ ആദ്യ പകുതിയിൽ സി 3 രാജ്യത്ത് അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷ. ഇന്ത്യൻ അഭിരുചിക്കനുസരിച്ച് വികസിപ്പിക്കുകയും രൂപകൽപ്പന ചെയ്യുകയും ചെയ്ത വാഹനമാണിതെന്നാണ് സിട്രോൺ പറയുന്നത്. എഞ്ചിനെപറ്റിയുള്ള അന്തിമവിവരങ്ങളൊന്നും കമ്പനി വെളിപ്പെടുത്തിയിട്ടുല്ല. 1.2 ലിറ്റർ ടർബോ-പെട്രോൾ യൂനിറ്റ് വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പെട്രോൾ എഞ്ചിൻ മാത്രമുള്ള മോഡലാകും ഇത്.
ബാഹ്യ രൂപകൽപ്പന
ക്രോസ്ഓവർ സൂചനകൾ ഉണ്ടെങ്കിലും, സി 3 ഒരു കോംപാക്റ്റ് എസ്.യു.വി ആണ്. 'ഒരു ട്വിസ്റ്റോടുകൂടിയ ഹാച്ച്ബാക്ക്' എന്നാണ് സിട്രോൺ സി.ഇ.ഒ വിൻസെൻറ് കോബി സി 3യെ വിശേഷിപ്പിച്ചത്. ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ്, ബോണറ്റ്, ഡ്രൈവിങ് പൊസിഷൻ എന്നിവയുള്ള 3.98 മീറ്റർ നീളമുള്ള വാഹനമാണിത്. സിട്രോണിെൻറ ഇരട്ട സ്ലാറ്റ് ഗ്രില്ലിനൊപ്പം ഒരു ജോടി സ്പ്ലിറ്റ്-എൽഇഡി ഹെഡ്‌ലാമ്പുകളാണ് മുന്നിൽ നിന്ന് നോക്കിയാൽ ആദ്യം കണ്ണിൽെപ്പടുക. സിട്രോൺ ലോഗോ ഗ്രില്ലിൽ ഭംഗിയായി ഉൾപ്പെടുത്തിയിട്ടുണ്ട്. ഹെഡ്‌ലാമ്പ് ക്ലസ്റ്ററിലെ എൽഇഡി ഡേടൈം റണ്ണിങ് ലാമ്പുകളുമായി ഇത് ചേർന്നിരിക്കുന്നു.
ഇൻറീരിയർ
ഡാഷ്‌ബോർഡിൽ വീതിയിൽ തിളങ്ങുന്ന ഓറഞ്ച് പാനലുമായാണ് വാഹനം എത്തുന്നത്. സിട്രോണിെൻറ ആകർഷകമായ ഡിസൈൻ തീം അകത്തും തുടരുന്നു. സങ്കീർണ്ണമായ എയർ-കോൺ വെൻറുകൾ, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ ഉള്ള 10 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻറ് സിസ്റ്റം, സ്മാർട്ട്ഫോൺ ഹോൾഡർ എന്നിവയും പ്രത്യേകതയാണ്. പുറംഭാഗം പോലെ, ഡാഷ്‌ബോർഡ് പാനലിേൻറയും സീറ്റ് ഫാബ്രിക്കുകളുടെയും നിറം ഇഷ്ടാനുസൃതമാക്കാനും കഴിയും.
ത്രീ-സ്പോക് സ്റ്റിയറിങ് വീൽ, ഡിജിറ്റൽ ഇൻസ്ട്രുമെൻറ് ക്ലസ്റ്റർ മാനുവൽ എയർ-കോൺ കൺട്രോളുകൾ, സംയോജിത ഹെഡ്‌റെസ്റ്റുകളുള്ള സിംഗിൾ-പീസ് ഫ്രണ്ട് സീറ്റ് എന്നിവയും ആകർഷകമാണ്.
സിട്രോൺ സി 3 ചെന്നൈയിലെ തിരുവള്ളൂർ പ്ലാൻറിൽ നിർമിക്കാനാണ് പദ്ധതി. ഈ വർഷം ഡിസംബർ മുതൽ ഉത്പാദനം ആരംഭിക്കും.സി 3 യുടെ വില പ്രഖ്യാപനം 2022 െൻറ ആദ്യ പകുതിയിൽ നടക്കും. വാഹനാവതരണത്തോടൊപ്പം സിട്രോൺ ഇന്ത്യയിൽ അതിെൻറ ഡീലർ നെറ്റ്‌വർക്ക് വിപുലീകരിക്കും. മാരുതി സുസുകി ഇഗ്നിസ്, വരാനിരിക്കുന്ന ടാറ്റ പഞ്ച്, ഒരു പരിധിവരെ മാരുതി സുസുകി ബലേനോ പോലുള്ള വാഹനങ്ങൾ സി 3ക്ക് എതിരാളികളായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.