ചൈനയെ പിന്തള്ളി ഇന്ത്യയുടെ കുതിപ്പ്; കഴിഞ്ഞ വർഷം വിറ്റത് 1.7 കോടി ഇരുചക്രവാഹനങ്ങൾ
text_fieldsന്യൂഡൽഹി: കഴിഞ്ഞ വർഷം ചൈനയേക്കാൾ കൂടുതൽ ഇരുചക്രവാഹനങ്ങൾ വിറ്റത് ഇന്ത്യയിലെന്ന് കണക്കുകൾ. സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്‌ചറേഴ്‌സിന്റെ കണക്കുകൾ പ്രകാരം 2023-ൽ ചൈനയിൽ 16.6 ദശലക്ഷം യൂനിറ്റ് ഇരുചക്രവാഹനങ്ങൾ വിറ്റഴിച്ചപ്പോൾ അതേ വർഷം ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത മൊത്തം ഇരുചക്രവാഹനങ്ങൾ 17.10 ദശലക്ഷമാണ് (1.7 കോടി).
2023-ലെ ഡാറ്റാബേസ് റിപ്പോർട്ട് സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്‌ചറേഴ്‌സ് സർക്കാരിന് സമർപ്പിച്ചു. ഗ്രാമീണ ഉപഭോഗത്തിലെ കുതിച്ചുചാട്ടമാണ് ഇന്ത്യയിൽ പ്രകടമായത്. രാജ്യത്തെ എൻട്രി ലെവൽ ഇരുചക്രവാഹനങ്ങൾ രാജ്യത്തിന്റെ ഗ്രാമീണ മേഖലകളിലേക്ക് വ്യാപിച്ചിട്ടുണ്ട്.
ഓട്ടോമൊബൈൽ, ഓട്ടോ ഘടകങ്ങൾക്കുള്ള പ്രൊഡക്ഷൻ-ലിങ്ക്ഡ് ഇൻസെൻറീവ് (പി.എൽ.ഐ) പദ്ധതിക്ക് 2021 ലാണ് സർക്കാർ അംഗീകാരം നൽകിയത്. അഡ്വാൻസ്ഡ് ഓട്ടോമോട്ടീവ് ടെക്‌നോളജി (എ.എ.ടി) ഉൽപന്നങ്ങളുടെ ആഭ്യന്തര ഉൽപാദനം വർധിപ്പിക്കുന്നതിനും വാഹന നിർമാണ മൂല്യ ശൃംഖലയിൽ നിക്ഷേപം ആകർഷിക്കുന്നതിനുമായി 25,938 കോടി രൂപയാണ് നീക്കി വെച്ചത്.
നവംബർ 26 വരെ, അഞ്ച് ഇരുചക്രവാഹന ഒറിജിനൽ ഉപകരണ നിർമാതാക്കൾക്ക് (ഒ.ഇ.എം) പദ്ധതിക്ക് കീഴിൽ അംഗീകാരം ലഭിച്ചതായി കേന്ദ്ര ഘനവ്യവസായ, ഉരുക്ക് മന്ത്രി എച്ച്.ഡി കുമാരസ്വാമി ലോക്‌സഭയിൽ രേഖാമൂലമുള്ള മറുപടിയിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.