ഇൗ വർക്ഷോപ്പിൽ സ്ത്രീകൾ മാത്രം; ഇന്ത്യയിലെ ആദ്യ 'ആൾ വിമൺ'വർക്ഷോപ്പ് വാർഷിക നിറവിൽ
text_fieldsഇന്ത്യയിലെ സ്ത്രീകൾ മാത്രം പണിയെടുക്കുന്ന ആദ്യ വർക്ഷോപ്പ് വാർഷിക നിറവിൽ. ജയ്പൂരിലാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഇന്ത്യയിലെ ആദ്യത്തെ വനിതാ ഓട്ടോമൊബൈൽ വർക്ക് ഷോപ്പ് പ്രവർത്തിപ്പിക്കുന്നത്. ടെക്നീഷ്യൻമാർ, സേവന ഉപദേഷ്ടാക്കൾ, ഡ്രൈവർമാർ, പാർട്ട് മാനേജർമാർ, സെക്യൂരിറ്റി ഗാർഡുകൾ തുടങ്ങിയ വേഷങ്ങളിൽ ഒമ്പത് വനിതകളുടെ സംഘമാണ് വർക്ക് ഷോപ്പിന് കരുത്തേകുന്നത്.
കമ്പനിയുടെ ഓട്ടോമൊബൈൽ വർക് ഷോപ്പുകളിലുടനീളം സ്ത്രീകളെ റിക്രൂട്ട് ചെയ്യുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന മഹീന്ദ്രയുടെ 'പിങ്ക് കോളേഴ്സ്' എന്ന സംരംഭത്തിെൻറ ഭാഗമായാണ് 'കോംപാക്റ്റ് ക്വിക്'ഒൗട്ട്‌ലെറ്റ് പ്രവർത്തിക്കുന്നത്. കഴിഞ്ഞ വർഷം പെൺകുട്ടികളുടെ അന്താരാഷ്ട്ര ദിനത്തിൽ കൃഷ്ണ പുനിയയാണ് വർക്ഷോപ് ഉദ്ഘാടനം ചെയ്തത്. മഹീന്ദ്രയുടെ 'പിങ്ക് കോളർ' സംരംഭം വനിതാ പ്രതിഭകളെ തിരിച്ചറിയുന്നതിനും റിക്രൂട്ട് ചെയ്യുന്നതിനുമായി കമ്പനിയുടെ അംഗീകൃത ഡീലർമാർ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്.
പെൺകുട്ടികൾക്കായി ഇൻഡസ്ട്രിയൽ ട്രെയിനിംങ് ഇൻസ്റ്റിട്യൂട്ടുകളിൽ (ഐടിഐ) റിക്രൂട്ട്‌മെൻറ് ഡ്രൈവുകൾ നടത്തുന്നുണ്ട്. ഈ സ്ഥാപനങ്ങളുമായി സഹകരിച്ച് കമ്പനിയുടെ പരിശീലകർ വഴി കാലികമായ വ്യാവസായിക അറിവ് നൽകാനും പ്രായോഗിക പരിശീലനത്തെ പിന്തുണയ്‌ക്കുന്നതിന് ഓട്ടോമോട്ടീവ് അഗ്രഗേറ്റുകൾ നൽകാനും ഐടിഐ വിദ്യാർത്ഥികളെ വ്യവസായത്തിന് തയ്യാറാക്കാനും പിങ്ക് കോളർ പ്രോത്സാഹിപ്പിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.