Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Jan 2022 8:00 PM IST Updated On
date_range 28 Jan 2022 8:02 PM ISTരാജ്യത്തെ ഏറ്റവും വലിയ ഇ.വി ചാർജിങ് സ്റ്റേഷൻ ഡൽഹി-ജയ്പൂർ ഹൈവേയിൽ
text_fieldsbookmark_border
ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്ട്രിക് വെഹിക്കിൾ (ഇ.വി) ചാർജിങ് സ്റ്റേഷൻ ഡൽഹി - ജയ്പൂർ ദേശീയപാതയിൽ സ്ഥാപിച്ചു. നാലു ചക്ര വാഹനങ്ങൾക്ക് 100 ചാർജിങ് പോയിന്റുകളുടെ ശേഷിയുള്ള സ്റ്റേഷനാണ് സ്ഥാപിച്ചിരിക്കുന്നത്.
ഗുരുഗ്രാമിൽ സെക്ടർ 52ലാണ് ഈ വലിയ സ്റ്റേഷൻ തുറന്നത്.
ഇത് ഈ പ്രദേശത്തെ വൈദ്യുതി വാഹന വിപണിയെ മാത്രമല്ല പ്രോത്സാഹനമാകുക, രാജ്യത്താകമാനം വലിയ ഇ.വി ചാർജിങ് സ്റ്റേഷനുകളിലെ നാഴികക്കല്ലായി മാറുമെന്നും സ്റ്റേഷൻ സ്ഥാപിച്ച സ്വകാര്യ കമ്പനി പ്രസ്താവിച്ചു.
നേരത്തെ, നവി മുംബൈയിലായിരുന്നു രാജ്യത്തെ ഏറ്റവും വലിയ ഇ.വി ചാർജിങ് സ്റ്റേഷൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story