ഇന്ത്യയിലെ ഏറ്റവും മൈലേജുള്ള അഞ്ച് കാറുകൾ ഇതാണ്
text_fields'എത്ര കിട്ടും' എന്ന ഇന്ത്യക്കാരെൻറ എക്കാലത്തേയും വലിയ വേവലാതിയാണ് ഒരുകാലത്ത് രാജ്യത്തെ വാഹനവിൽപ്പനയുടെ ജീവനാഡിയായിരുന്നത്. ഇന്ധനക്ഷമത സംബന്ധിച്ച ഇൗ ആശങ്കയെ കൃത്യമായി പരിഗണിച്ച വാഹനനിർമാതാക്കളാണ് എന്നും നമ്മുടെ വിപണിയിൽ ആധിപത്യം ചെലുത്തിയതും. എന്നാൽ 2020ൽ അതിനൊരു മാറ്റം സംഭവിച്ചിട്ടുണ്ട്. 2020ലാണ് രാജ്യം മലിനീകരണം സംബന്ധിച്ച ബി.എസ് ആറ് മാനദണ്ഡങ്ങൾ നടപ്പാക്കി തുടങ്ങിയത്. ബി.എസ് നാലിൽ നിന്ന് ആറിലേക്ക് നടത്തിയ ആ ചാട്ടത്തിൽ രാജ്യത്തെ ജനപ്രിയങ്ങളായ നിരവധി മൈലേജ് വീരന്മാരായ വാഹനങ്ങൾ അപ്രസക്തമായിപ്പോയി.
മാരുതിയുടെ ഡീസൽ എഞ്ചിനുകളാണ് എന്നും ഇന്ധനക്ഷമതയിൽ മുന്നിൽ നിന്നിരുന്നത്. മാരുതി തങ്ങളുടെ ഡീസൽ നിരയെ പൂർണമായും ഒഴിവാക്കിയതാണ് ബി.എസ് ആറിെൻറ വരവോടെ കാണാൻ കഴിഞ്ഞത്. ഫിയറ്റിെൻറ മൾട്ടിജെറ്റ് മുതൽ റെനോ നിസാൻ കെ 9 കെ യൂനിറ്റ് വരെയുള്ള ചില അറിയപ്പെടുന്ന ഡീസൽ എഞ്ചിനുകൾ ഇപ്പോൾ ലഭ്യമല്ല. നിലവിൽ ഹ്യൂണ്ടായ് ആണ് ഇന്ധനക്ഷമതയിൽ രാജ്യത്തെ മുന്നിൽ നിന്ന് നയിക്കുന്നത്. ഏറ്റവും മൈലേജുള്ള അഞ്ച് വാഹനങ്ങളെടുത്താൽ അതിൽ നാലും ഹ്യൂണ്ടായുടേതാണ്.
ഹ്യൂണ്ടായ് ഒാറ മുതൽ വെർനവരെ
ഹ്യൂണ്ടായുടെ 1.2 ലിറ്റർ ഡീസൽ എഞ്ചിനാണ് ഒാറ കോംപാക്ട് സെഡാന് കരുത്ത് പകരുന്നത്. ഒാറ ഡീസൽ എഎംടിക്ക് 25.40 കിലോമീറ്ററാണ് എആർഐ സർട്ടിഫൈഡ് ഇന്ധനക്ഷമത. നിലവിൽ ഒാറയെയാണ് ഇന്ത്യയിലെ ഏറ്റവും ഇന്ധനക്ഷമതയുള്ള കാറായി കണക്കാക്കുന്നത്. ഡീസൽ മാനുവലിൽ 25.35 കിലോമീറ്ററാണ് ഒാറയുടെ മൈലേജ്. മൂന്നാം തലമുറ ഹ്യുണ്ടായ് ഐ 20യും ഇന്ധനക്ഷമതയിൽ മുന്നിലാണ്. 100 എച്ച്പി കരുത്തുള്ള 1.5 ലിറ്റർ ഡീസൽ എഞ്ചിൻ കാര്യക്ഷമതക്കും ഇന്ധനക്ഷമതക്കും പേരുകേട്ടതാണ്. ഹൈവേയിൽ 25.2കിലോമീറ്റർ മൈലേജ് ആണ് പുതിയ െഎ 20ക്ക് ഉള്ളത്.
നിലവിൽ ഇന്ത്യയിൽ ലഭ്യമായ ഏറ്റവും ചെറിയ ഡീസൽ എഞ്ചിനാണ് ഹ്യൂണ്ടായിയുടെ 1.2 ലിറ്റർ യു 2 സിആർഡി യൂനിറ്റ്. ഗ്രാൻഡ് ഐ 10 നിയോസിൽ ഈ മൂന്ന് സിലിണ്ടർ യൂണിറ്റാണ് പിടിപ്പിച്ചിരിക്കുന്നത്. 75 എച്ച്പി കരുത്ത് എഞ്ചിൻ ഉത്പാദിപ്പിക്കും. അഞ്ച് സ്പീഡ് മാനുവൽ, എഎംടി ഗിയർബോക്‌സ് ഓപ്ഷനുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. പെട്രോൾ മാനുവൽ നിയോസിന് 25.1 കിലോമീറ്റർ ഇന്ധനക്ഷമതയുണ്ട്. ഈ പട്ടികയിലെ ഡീസൽ മിഡ്-സൈസ് സെഡാനാണ് ഹ്യുണ്ടായ് വെർന. ക്രെറ്റയുമായി പങ്കിടുന്ന പുതിയ 115 എച്ച്പി 1.5 ലിറ്റർ ഡീസൽ എഞ്ചിൻ മൈലേജിന് പേരുകേട്ട വാഹനമാണ്. വെർന ഡീസൽ മാനുവൽ 25 കിലോമീറ്റർ ഇന്ധനക്ഷമതനൽകും.
ആൾട്രോസ് മുതൽ അമേസ്വരെ
ഇന്ധനക്ഷമതയിൽ ഹ്യൂണ്ടയോടൊപ്പം പിടിച്ചുനിൽക്കുന്ന വാഹനമാണ് ടാറ്റ ആൾട്രോസ്. പ്രീമിയം ഹാച്ച്ബാക്ക് വിഭാഗത്തിൽപെടുന്ന വാഹനം ഇന്ത്യയിൽ ലഭ്യമായ ഏറ്റവും കാര്യക്ഷമമായ ഡീസൽ കാറുകളിൽ ഒന്നാണ്. 25.11 കിലോമീറ്റർ ആണ് എആർെഎ റേറ്റുചെയ്ത ആൾട്രോസിെൻറ മൈലേജ്. ടാറ്റയുടെ 1.5 ലിറ്റർ റിവോടോർക്ക് എഞ്ചിൻ 90 എച്ച്പി കരുത്ത് ഉത്പാദിപ്പിക്കും. അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സാണ്. ഇന്ധനക്ഷമതയിൽ മുന്നിലുള്ള ഹോണ്ടയുടെ വാഹനമാണ് അമേസ്.
കോംപാക്റ്റ് സെഡാൻ വിഭാഗത്തിലെ ഇൗ വാഹനത്തിന് കരുത്തുപകരുന്നത് 100 എച്ച്പി, 1.5 ലിറ്റർ ഡീസൽ എഞ്ചിനാണ്. അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ സിവിടി ഓട്ടോമാറ്റിക് ഗിയർബോക്‌സാണ് വാഹനത്തിന്. ഡീസൽ-മാനുവൽ പതിപ്പിന് 24.7 കിലോമീറ്റർ ആണ് മൈലേജ്. ഫോർഡ് ഫിഗോ(24.4), ഫോർഡ് ആസ്പയർ(24.4), ഹോണ്ട സിറ്റി (24.1), കിയ സോണറ്റ് (24.1)തുടങ്ങിയവയാണ് നിലവിൽ ഇന്ധനക്ഷമതയിൽ മുന്നിൽ നിൽക്കുന്ന മറ്റ് വാഹനങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.