ഇതാണോ പുതിയ യെസ്ഡി?; പാരമ്പര്യം വീണ്ടെടുക്കാൻ കരുത്തനെത്തുന്നു
text_fields2018 നവംബറിലാണ് ക്ലാസിക് ലെജന്‍റ് യെസ്ഡിയെ വീണ്ടും നിരത്തിലെത്തിക്കുമെന്ന് പ്രഖ്യാപിച്ചത്. ജാവ ബ്രാൻഡിന്‍റെ പുനരുജ്ജീവിപ്പിച്ചതിന് പിന്നാലെയായിരുന്നു യെസ്ഡിയുടെ പ്രഖ്യാപനം. പുതിയ തലമുറ യെസ്ഡിയുടെ പണിപ്പുരയിലാണെന്നായിരുന്നു അന്ന് ക്ലാസിക് ലെജന്‍റ് സ്ഥാപകൻ അനുപം തരേജ പറഞ്ഞത്.
ഇപ്പോൾ യെസ്ഡിയുടെ പുതിയ ബൈക്ക് സ്ക്രാബ്ലറിന്റെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. വാഹനം പരീക്ഷണയോട്ടം നടത്തുന്നതാണ് ചിത്രങ്ങൾ. ഏതാനും മാസങ്ങൾക്കുള്ളിൽ ബൈക്ക് ഇന്ത്യൻ നിരത്തുകളിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
റോയൽ എൻഫീൽഡ് കൊടി കുത്തി വാഴുന്ന സെഗ്മെന്റിൽ തന്നെയാണ് യെസ്ഡിയുടേയും നോട്ടം. ഇപ്പോൾ ഈ സെഗ്മെന്റിൽ റോയൽ എൻഫീൽഡ് മാത്രമല്ല താരം. റോയൽ എൻഫീൽഡ് മെറ്റിയോർ, ബെൻലി ഇംപീരിയല 400, ഹോണ്ട ഹൈനസ് സി.ബി 350 തുടങ്ങിയവരെയാണ് യെസ്ഡി നേരിടേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.