ഇസുസുവിെൻറ കരുത്തന്മാർ മടങ്ങിയെത്തി; ഡി മാക്സും എം.യു.എക്സും പുനരവതരിപ്പിച്ചു
text_fields2021 മോഡൽ ഇസുസു ഡി-മാക്‌സ് പിക് അപ്പ്, എംയു-എക്‌സ് എസ്‌യുവി എന്നിവ ഇന്ത്യയിൽ അവതരിപ്പിച്ചു. ബിഎസ് ആറ് യുഗം ആരംഭിച്ചശേഷം 2020 ഏപ്രിലിൽ രാജ്യത്ത് ഇൗ വാഹനങ്ങളുടെ വിൽപ്പന കമ്പനി നിർത്തിവച്ചിരുന്നു. ഡി-മാക്‌സ് പിക് അപ്പിന് 16.98 ലക്ഷവും എംയു-എക്‌സ് എസ്‌യുവിക്ക് 32.23 ലക്ഷവുമാണ് (എക്സ്ഷോറൂം, തമിഴ്‌നാട്) വിലയിട്ടിരിക്കുന്നത്. അന്താരാഷ്ട്ര വിപണികളിൽ ലഭ്യമായ ഏറ്റവും പുതിയ ഇസുസു മോഡലുകളല്ല ഇപ്പോഴും ഇന്ത്യയിൽ ലഭ്യമായിരിക്കുന്നത്. തൽക്കാലം പഴയ തലമുറ വാഹനങ്ങളിൽ തുടരാൻ കമ്പനിയുടെ ഇന്ത്യൻ വിഭാഗം തീരുമാനിക്കുകയായിരുന്നു.
ഡി-മാക്സിൽ ഹൈലാൻഡർ, വി-ക്രോസ് ഇസഡ്, വി-ക്രോസ് ഇസഡ് പ്രസ്റ്റീജ് എന്നീ വേരിയൻറുകളാണുള്ളത്. ബിഎസ് ആറ് 163 എച്ച്പി, 1.9 ലിറ്റർ ഡീസൽ എഞ്ചിനാണ് വാഹനത്തിന്. 4x2,4x4 വേരിയൻറുകളിൽ വാഹനം ലഭ്യമാണ്. രണ്ട് എംയു-എക്‌സ് വേരിയൻറുകളിലും ബിഎസ് ആറ് 163 എച്ച്പി, 1.9 ലിറ്റർ ഡീസൽ എഞ്ചിൻ ലഭിക്കും. 16.98 മുതൽ 24.49 ലക്ഷം രൂപ വരെയാണ് ഡി-മാക്സിെൻറ വിവിധ വകഭേദങ്ങളുടെ വില.
ഹൈലാൻഡർ വേരിയൻറും വി-ക്രോസ് ട്രിമ്മുകളും തമ്മിൽ ചില വ്യത്യാസങ്ങളുണ്ട്. ഹൈലാൻഡർ രണ്ട് വീൽ ഡ്രൈവിലും 6 സ്പീഡ് മാനുവൽ ഗിയർബോക്‌സിലും മാത്രമേ ലഭ്യമാകൂ. വി-ക്രോസ് വേരിയൻറുകൾക്ക് ഫോർവീൽ സിസ്റ്റവും 6 സ്പീഡ് മാനുവൽ, 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകളും ലഭിക്കും.
ഡി-മാക്‌സ് ഹൈലാൻഡർ
ഡി-മാക്‌സ് ശ്രേണിയിലേക്കുള്ള എൻട്രി ലെവൽ വാഹനമാണ് ഹൈലാൻഡർ. ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, എബിഎസ് വിത് ഇബിഡി, റിയർ പാർക്കിങ് സെൻസറുകൾ, ഐസോഫിക്സ് ആങ്കറുകൾ എന്നിവ സ്റ്റാൻഡേർഡായി ഇതിൽ വരും. 16 ഇഞ്ച് വീലുകൾ, ആറ് തരത്തിൽ ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, 60:40 അനുപാതത്തിൽ മടക്കാവുന്ന പിൻ സീറ്റുകൾ എന്നിവ പ്രത്യേകതകളാണ്. അനലോഗ് ഡയലുകൾക്കിടയിൽ പുതിയ ഡിജിറ്റൽ കളർ എംഐഡിയും ഉൾപ്പെടുത്തിയിട്ടുണ്ട്. മുന്നിലും പിന്നിലും യുഎസ്ബി പോർട്ടുകളും പവർ വിൻഡോകളും നൽകിയിട്ടുണ്ട്. റിയർ എസി വെൻറുകളുള്ള മാനുവൽ എസി യൂണിറ്റും ഉൾപ്പെടുത്തിയിട്ടുണ്ട്.
ഡി-മാക്‌സ് വി-ക്രോസ്
ഓട്ടോ ലെവലിങ് എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, 18 ഇഞ്ച് അലോയ് വീലുകൾ, കീലെസ് എൻട്രി, പുഷ്ബട്ടൻ സ്റ്റാർട്ട്, ഓട്ടോ ക്ലൈമറ്റ് കൺട്രോൾ, 7.0 ഇഞ്ച് ഇൻഫോടെയ്ൻമെൻറ് ടച്ച്‌സ്‌ക്രീൻ തുടങ്ങിയ സവിശേഷതകൾ ഡി-മാക്‌സ് വി-ക്രോസ് ഇസഡ് ട്രിമ്മിലുണ്ട് (19.98-20.98 ലക്ഷം രൂപ). യുഎസ്ബി, ബ്ലൂടൂത്ത്, ഓക്സ്-ഇൻ, ഡിവിഡി, സ്റ്റിയറിംഗ് മൗണ്ട് ചെയ്ത നിയന്ത്രണങ്ങൾ, റിയർ പാർക്കിങ് കാമറ എന്നിവയും നൽകിയിട്ടുണ്ട്.
വി-ക്രോസ് ഇസഡ് പ്രസ്റ്റീജ് (24.49 ലക്ഷം രൂപ) വേരിയൻറിൽ സൈഡ്, കർട്ടൻ എയർബാഗുകൾ, ഇ.എസ്.സി, ട്രാക്ഷൻ കൺട്രോൾ, ഹിൽ-ഡിസൻറ് അസിസ്റ്റ്, ഷിഫ്റ്റ്-ഓൺ-ഫ്ലൈ 4 ഡബ്ല്യു.ഡി, ലെതർ സീറ്റുകൾ, 8-സ്പീക്കർ സൗണ്ട് സിസ്റ്റം, പവേർഡ് ഡ്രൈവർ സീറ്റ് ഓട്ടോ ക്രൂസ് കൺട്രോൾ തുടങ്ങി ആധുനികമായ സവിശേഷതകൾ ലഭിക്കും.
ഇസുസു എംയു-എക്‌സ്
6 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സും 163 എച്ച്പി, 1.9 ലിറ്റർ ഡീസൽ എഞ്ചിനുമാണ് ഇസുസു എംയു-എകസിൽ. 4x2 (33.23 ലക്ഷം രൂപ), 4x4 വേരിയൻറുകളും (35.19 ലക്ഷം രൂപ) നിലനിർത്തിയിട്ടുണ്ട്. ആറ് എയർബാഗുകൾ, റിയർ പാർക്കിങ് സെൻസറുകൾ, പിൻ ക്യാമറ, എൽഇഡി ഹെഡ്ലൈറ്റുകൾ, പവേർഡ് ഡ്രൈവർ സീറ്റ്, പവേർഡ് സ്പ്ലിറ്റ്-ഫോൾഡിങ് രണ്ട് മുന്ന് നിര സീറ്റുകൾ, 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻറ സിസ്റ്റം, ക്രൂസ് കൺട്രോൾ എന്നിവ സ്റ്റാൻഡേർഡാണ്. എംജി ഗ്ലോസ്റ്റർ (29.98-36.88 ലക്ഷം രൂപ), ഫോർഡ് എൻഡവർ (29.99-36.25 ലക്ഷം രൂപ), ടൊയോട്ട ഫോർച്യൂണർ, ലെജൻഡർ (30.34-38.30 ലക്ഷം രൂപ), മഹീന്ദ്ര ആൾടൂറസ് ജി 4 എന്നിവയുൾപ്പെടെയുള്ള കരുത്തന്മാരാണ് എംയു-എക്സ്ിെൻറ എതിരാളികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.