![isuzu v cross isuzu v cross](https://www.madhyamam.com/h-upload/2022/03/25/1484948-isuzu-v-cross.webp)
പ്രീ-സമ്മര്‍ സർവിസ് ക്യാമ്പുമായി ഇസുസു ഐ-കെയര്‍
text_fieldsകൊച്ചി: ഇസുസു മോട്ടോഴ്‌സ് ഇന്ത്യ, ഇസുസു ഡി-മാക്സ് പിക്ക്-അപ്പുകള്‍ക്കും എസ്.യു.വികള്‍ക്കുമായി രാജ്യവ്യാപകമായി ഇസുസു ഐ-കെയര്‍ പ്രീ സമ്മര്‍ സർവിസ് ക്യാമ്പ് നടത്തും. രാജ്യം മുഴുവനുമുള്ള ഉപഭോക്താക്കള്‍ക്ക് തടസ്സരഹിതമായ ഡ്രൈവിങ് അനുഭവത്തിനായി ആവേശകരമായ ആനുകൂല്യങ്ങളും പ്രതിരോധ പരിപാലന പരിശോധനകളും വാഗ്ദാനം ചെയ്യുന്നതാണ് സർവിസ് ക്യാമ്പ്.
ഇസുസു കെയറിന്റെ സംരംഭമായ പ്രീ-സമ്മര്‍ സർവിസ് ക്യാമ്പ് എല്ലാ ഇസുസു അംഗീകൃത ഡീലര്‍ സർവിസ് ഔട്ട്‌ലെറ്റുകളിലും മാര്‍ച്ച് 21 മുതൽ 30 വരെയാണ് സംഘടിപ്പിക്കുന്നത്. ഈ കാലയളവില്‍, ഉപഭോക്താക്കള്‍ക്ക് സൗജന്യ 37 പോയിന്റ് സമഗ്ര പരിശോധന, സൗജന്യ ടോപ്പ് വാഷ്, പണിക്കൂലിയില്‍ 10 ശതമാനം കിഴിവ്, പാര്‍ട്സുകള്‍ക്ക് അഞ്ചു ശതമാനം കിഴിവ്, ലൂബ്രിക്കന്റുകള്‍ക്കും ഫ്ളൂയിഡുകള്‍ക്കും അഞ്ചു ശതമാനം കിഴിവ് തുടങ്ങിയ ആനുകൂല്യങ്ങള്‍ ലഭിക്കും.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.