Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightജാഗ്വാർ എഫ്​-പേസിന്‍റെ...

ജാഗ്വാർ എഫ്​-പേസിന്‍റെ ബുക്കിങ്​ ആരംഭിച്ചു

text_fields
bookmark_border
ജാഗ്വാർ എഫ്​-പേസിന്‍റെ ബുക്കിങ്​ ആരംഭിച്ചു
cancel

ജാഗ്വാർ ലാൻഡ്​ റോവർ ഇന്ത്യ ജാഗ്വാർ എഫ്​-പേസ്​ ഫേസ്​ലിഫ്​റ്റിന്‍റെ ബുക്കിങ്ങിന്​ തുടക്കം കുറിച്ചു. 2021 മേയിലാണ്​ വാഹനം ഇന്ത്യൻ വിപണിയിൽ എത്തുന്നത്​. പുതുമയേറിയ എക്​സറ്റീരിയർ ഡിസൈനുമായാണ്​ വാഹനം വിപണിയിലെത്തുന്നത്​.

അകത്തുള്ള പ്രധാന സവിശേഷത സ്റ്റിയറിങ്​ വീലാണ്​. ജാഗ്വാർ ഐ-പേസിൽ നിന്ന്​ കടംകൊണ്ടതാണ്​ സ്റ്റിയറിങ്​. വലിയ ടച്ച്​ സ്​ക്രീൻ ഇൻഫോടെയിൻമെന്‍റ്​ സിസ്റ്റമാണ്​ മറ്റൊരു സവിശേഷത. രണ്ട്​ എഞ്ചിൻ ഓപ്​ഷനുകളിൽ വാഹനം ഇന്ത്യൻ വിപണിയിലെത്തും. രണ്ട്​ ലിറ്റർ ഡീസൽ എഞ്ചിനും രണ്ട്​ ലിറ്റർ ഫോർ സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിനുമാണ്​ വാഹനത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്​. എട്ട്​ സ്​പീഡ്​ ഓ​ട്ടോമാറ്റിക്​ ഗിയർബോക്​സും ആൾ വീൽ ഡ്രൈവ്​ സിസ്റ്റവും എല്ലാ വേരിയന്‍റുകളിലും ഉൾക്കൊള്ളിച്ചിരിക്കുന്നു.

66.7 ലക്ഷമാണ്​ എഫ്​-പേസിന്‍റെ ഇന്ത്യൻ വിപണിയിലെ വില. മേഴ്​സിഡെസ്​ ബെൻസ്​ ജി.എൽ.ഇ, ബി.എം.ഡബ്യു എക്​സ്​ 5 എന്നിവക്കാവും ജാഗ്വാറിന്‍റെ കരുത്തൻ വെല്ലുവിളി ഉയർത്തുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:JaguarF-Pace
News Summary - Jaguar F-Pace facelift bookings commence
Next Story