ജാഗ്വാറിന്‍റെ വിസ്മയ വാഹനം ഐ പേസ് വിൽപ്പന തുടങ്ങി; ഒറ്റ ചാർജിൽ 480 കിലോമീറ്റർ, 0-100 കിലോമീറ്റർ 4.8 സെക്കന്‍റിൽ
text_fieldsസമ്പൂർണ വൈദ്യുത എസ്.യു.വി ജാഗ്വാർ ഐ പേസിന്‍റെ ഇന്ത്യയിലെ വിൽപ്പനക്ക് തുടക്കമായി. ലോകത്തിലെ ഏറ്റവും മികച്ച വൈദ്യുത കാർ എന്ന ഖ്യാതിയുള്ള വാഹനമാണ് ജാഗ്വാർ ഐ പേസ്. 19 നഗരങ്ങളിൽ 22 ഒൗട്ട്ലെറ്റുകൾ വഴിയാണ് വാഹനം വിറ്റഴിക്കുക. ഏറ്റവും മികച്ച വൈദ്യുത കാർ, യൂറോപ്പിലെ ഏറ്റവും മികച്ച കാർ, ജർമനിയിലെ കാർ ഓഫ് ദി ഇയർ, വേള്‍ഡ് ഗ്രീന്‍ കാര്‍ ഓഫ് ദ ഇയര്‍, വേള്‍ഡ് കാര്‍ ഡിസൈന്‍ ഓഫ് ദ ഇയര്‍ തുടങ്ങി നിരവധി പുരസ്കാരങ്ങൾ സ്വന്തമാക്കിയ വാഹനമാണ് ജാഗ്വാർ ഐ പേസ്. പ്രീമിയം ഓള്‍-ഇലക്ട്രിക് പെര്‍ഫോമന്‍സ് എസ്‌യുവിയായ ഐ-പേസിനെ ഇന്ത്യയിൽ ജാഗ്വാര്‍ ലാന്‍ഡ് റോവറിന്‍റെ വൈദ്യുതീകരണ യാത്രയിലെ സുപ്രധാന നാഴികക്കല്ലായാണ് വിലയിരുത്തപ്പെടുന്നത്. ഇത്രയൊക്കെ പ്രത്യേകതകൾ ഉള്ളതുകൊണ്ടുതന്നെ വാഹനത്തിന്‍റെ വിലയൽപ്പം കൂടുതലാണ്. ഒരു കോടി ആറ് ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില.
കരുത്തൻ ബാറ്ററി
90 കിലോവാട്സ് ലിഥിയം അയൺ ബാറ്ററിയാണ് ഐ പേസിന് കരുത്തുപകരുന്നത്. 395 പിഎസ് കരുത്തും 696 എൻഎം ടോർക്കും വികസിപ്പിക്കുന്ന ഇരട്ട ഇലക്ട്രിക് മോട്ടോറുകളാണ് വാഹനത്തിന്‍റെ ഹൃദയം. ഒറ്റ ചാർജിൽ 480 കിലോമീറ്റർ സഞ്ചരിക്കും. മൂന്ന് വേരിയന്‍റുകളിലും (എസ്, എസ്ഇ, എച്ച്എസ്ഇ) 12 നിറങ്ങളിലും ഐ പേസ് ജാഗ്വാർ വാഗ്ദാനം ചെയ്യുന്നുണ്ട്. ബാറ്ററിക്ക് 8 വര്‍ഷം അല്ലെങ്കില്‍ 1,60,000 കിലോമീറ്റര്‍ വാറൻറിയുണ്ട്. പുതിയ അറ്റ്ലസ് ഗ്രേ ഗ്രിൽ ടിപ്പ് ഫിനിഷാണ് എക്സ്റ്റീരിയറിന്. പുത്തൻ അലോയ്, ആഢംബരം നിറഞ്ഞ ബ്രൈറ്റ് പാക് ഓപ്ഷൻ എന്നിവയും ഉപയോക്താക്കൾക്ക് ലഭിക്കും. ക്യാബിൻ എയർ അയോണൈസേഷനിൽ ഇപ്പോൾ പി.എം 2.5 ഫിൽട്ടറേഷൻ ഉണ്ട്. യാത്ര ആരംഭിക്കുന്നതിന് മുമ്പ് ഐ-പേസിന് അതിന്‍റെ ക്യാബിൻ വായു ഫിൽട്ടർ ചെയ്യാൻ സാധിക്കും. ഐ-പേസിെൻറ ബുക്കിങ് നേരത്തേ ആരംഭിച്ചിരുന്നു. 5 വര്‍ഷത്തെ സേവന പാക്കേജ്, 5 വര്‍ഷത്തെ ജാഗ്വാര്‍ റോഡ്‌സൈഡ് അസിസ്റ്റന്‍സ്, 7.4 കിലോവാട്ട് എസി വാള്‍ മൗണ്ടഡ് ചാര്‍ജര്‍ എന്നിവയും ഐ-പേസ് ഉപഭോക്താക്കള്‍ക്ക് ലഭിക്കും.നവീനമായ പിവി പ്രോ ഇൻഫോടെയ്മെൻറ് സംവിധാനം ലഭ്യമാക്കുന്ന ഇന്ത്യയിലെ ആദ്യ ജാഗ്വാർ വാഹനമാണ് ഐ-പേസ്.
ഓവർ ദ എയർ സാങ്കേതികവിദ്യ
ഡ്രൈവർക്ക് പരമാവധി സുരക്ഷയും സഹായവും നൽകുന്നവിധം ഡിജിറ്റൽ ടെക്നോളജികൾ ഉൾക്കൊള്ളിച്ചാണ് വാഹനം രൂപകൽപ്പന ചെയ്തിരിക്കുന്നത്. 360 ഡിഗ്രി കാഴ്ച ലഭിക്കാൻ ചുറ്റും കാമറകളുമുണ്ട്. ക്ലിയർ സൈറ്റ് റിയർ വ്യൂ മിറർ കാഴ്ച്ചയും സൗകര്യവും വർധിപ്പിക്കുന്നു. ഓവർ ദ എയർ സാങ്കേതികവിദ്യ അടങ്ങിയതാണ് വാഹന സോഫ്റ്റ് വെയർ. ഇൻഫോടെയ്മെൻറ്, ബാറ്ററി മാനേജ്മെൻറ്, ചാർജിങ് തുടങ്ങിയവ റിമോട്ടായി അപ്ഡേറ്റ് ചെയ്യാൻ സോഫ്റ്റ്വെയർ ഓവർ ദി എയർ സംവിധാനം സഹായിക്കുന്നു.
വാഹനം ചാർജ് ചെയ്യുന്നതിന് ഹോം ചാർജിങ് കേബിളോ 7.4 കെഡബ്ല്യു ഏസി വാൾ മൗണ്ടഡ് ചാർജറോ ലഭിക്കും. ടാറ്റാ പവർ ലിമിറ്റഡ് ഈ ചാർജർ ഉപഭോക്താവിന്‍റെ വീട്ടിൽ സ്ഥാപിച്ച് നൽകും. ജാഗ്വാർ റീട്ടെയിലർമാർ മുഖാന്തിരം ചാർജർ സ്ഥാപിക്കാനുള്ള നടപടികൾ കൈകൊള്ളാം. ഉപഭോക്താക്കൾക്ക് ടാറ്റാ പവറിന്‍റെ ഇഇസെഡ് ചാർജിങ് നെറ്റ്വർക്കും പണം നൽകി ഉപയോഗിക്കാവുന്നതാണ്. രാജ്യത്താകമാനം 200 ചാർജിങ് പോയിൻറുകളാണ് ഇത്തരത്തിൽ ലഭ്യമാകുന്നത്. മെഴ്‌സിഡസ് ഇക്യുസിയെ ഓഡി ഇ-ട്രോൺ തുടങ്ങിയവയാണ് ജാഗ്വാർ ഐ-പേസിന്‍റെ പ്രധാന എതിരാളികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.