ജാവ സ്‌ക്രാംബ്ലർ 500 ഇന്ത്യയിലെത്തുമോ? ; ആകാംഷയിൽ ആരാധകർ
text_fieldsഅടുത്തിടെയാണ് ജാവ സ്‌ക്രാംബ്ലർ എന്ന പേരിൽ 500 സി.സി ബൈക്കിെൻറ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. ഇതോടെ ജാവ പുതിയ ബൈക്ക് പുറത്തിറക്കിയെന്ന അഭ്യൂഹങ്ങളും പ്രചരിക്കാൻ തുടങ്ങി. യഥാർഥത്തിൽ ആരാണീ ജാവ സ്‌ക്രാംബ്ലർ. അതറിയണമെങ്കിൽ ജാവ എന്ന കമ്പനിയെപറ്റി മനസിലാക്കണം. ക്ലാസിക് ലജൻഡ്സ് എന്ന ഇന്ത്യൻ കൺസോർഷ്യം നിർമിക്കുന്ന വാഹനങ്ങളാണ് നമ്മുടെ നാട്ടിൽ ജാവ എന്നറിയപ്പെടുന്നത്. ജാവ 42, പെരക് എന്നിങ്ങനെ രണ്ട് മോഡലുകളാണ് അവർക്കുള്ളത്.
യഥാർഥത്തിൽ ജാവ ഒരു ചെക്ക് കമ്പനിയാണ്. ഏതാനും വർഷങ്ങൾക്ക് മുമ്പ് മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള ക്ലാസിക് ലെജൻറ്സ് ഇന്ത്യയിലെ ജാവ ബ്രാൻഡിെൻറ അവകാശങ്ങൾ വാങ്ങുക മാത്രമാണ് ചെയ്തിരിക്കുന്നത്. ഇതിന് മുമ്പും ശേഷവും ജാവ സജീവ സ്ഥാപനമായി സ്വതന്ത്രമായി പ്രവർത്തിക്കുന്നുണ്ട്. ഇന്ത്യയിൽ ഇറങ്ങുന്നതിൽ നിന്ന് തികച്ചും വ്യത്യസ്തമായ മോഡൽ ലൈനപ്പ് ലോകത്തിെൻറ മറ്റ് ഭാഗങ്ങളിൽ നിർമിക്കുകയും വിൽക്കുകയും ചെയ്യുന്നുണ്ട് ജാവ. ഈ വിദേശ മോഡലുകൾക്ക് ക്ലാസിക് ലെജൻറുകളുമായി ഒരു ബന്ധവുമില്ല. മാത്രമല്ല അവ ഇന്ത്യയിൽ വിൽക്കുന്നുമില്ല. നാമിപ്പോൾ കാണുന്ന ജാവ സ്‌ക്രാംബ്ലർ 500 ചെക്ക് നിർമ്മാതാക്കളായ ജാവയുടേതാണ്. 471 സിസി പാരലൽ-ട്വിൻ എഞ്ചിനാണ് ബൈക്കിനുള്ളത്. ഇവ തലക്കാലം ഇന്ത്യയിൽ ലഭ്യമാകില്ല.
ജാവ ആർവിഎം 500 സ്‌ക്രാംബ്ലർ
ഒരു വർഷം മുമ്പ് ചെക് കമ്പനി ജാവ 471 സിസി പാരലൽ-ട്വിൻ മോട്ടോർ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ആർവിഎം 500 എന്ന അഡ്വഞ്ചർ ബൈക്ക് അവതരിപ്പിച്ചിരുന്നു. ഈ ബൈക്കിെൻറ ഒന്നാം വർഷത്തോടനുബന്ധിച്ചാണ് അവർ ഒരു സ്‌ക്രാംബ്ലർ സ്റ്റൈൽ മോട്ടോർസൈക്കിൾകൂടി പുറത്തിറക്കിയത്. ഇതിലുള്ള 471 സിസി പാരലൽ ട്വിൻ എഞ്ചിൻ 8,500 ആർപിഎമ്മിൽ 47.6 എച്ച്പി കരുത്തും 6,500 ആർപിഎമ്മിൽ 43 എൻഎം ടോർക്കും ഉത്പ്പാദിപ്പിക്കും. ഫിലിപ്പീൻസ് ആസ്ഥാനമായുള്ള ബ്രസ്റ്റോൾ മോട്ടോർസൈക്കിളിെൻറ വെഞ്ചുരി 500 ന് സമാനമാണ് ജാവയുടെ സ്‌ക്രാംബ്ലർ. ഇന്ത്യൻ വിപണിയെ സംബന്ധിച്ചിടത്തോളം, ജാവ മോഡൽ ലൈനപ്പ് നമുക്ക് ഇവിടെ ലഭ്യമാകില്ല. അതിനാൽ ആർവിഎം 500 അഡ്വഞ്ചർ ബൈക്കോ സ്‌ക്രാംബ്ലറോ ഇവിടെ എത്താൻ തൽക്കാലം സാധ്യതയില്ല
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.