പുതിയൊരു നാഴികക്കല്ല് പിന്നിട്ട് ജാവ; ഇതുവരെ വിറ്റഴിച്ചത് 50,000 ബൈക്കുകൾ
text_fields50,000 യൂനിറ്റ് ജാവ മോട്ടോർസൈക്കിളുകൾ ഇന്ത്യൻ വിപണിയിൽ വിറ്റതായി ക്ലാസിക് ലെജൻറ്സ് മോേട്ടാഴ്സ്. 12 മാസത്തെ സമ്പൂർണ പ്രവർത്തനത്തിലൂടെയാണ് പുതിയ നാഴികക്കല്ല് താണ്ടിയത്. രാജ്യത്തെ ജാവ മോട്ടോർസൈക്കിളുകളുടെ ആവശ്യകതയിൽ വർധനവുണ്ടായതായും കമ്പനി പറയുന്നു. ഉത്പാദനശേഷി വർധനവ്, കൂടുതൽ ഡീലർഷിപ്പുകൾ തുടങ്ങി ബിസിനസ്സ് വിപുലീകരിക്കുന്നതിന് തങ്ങൾ നിരന്തരം പ്രവർത്തിക്കുകയാണെന്നും ക്ലാസിക് ലെജൻറ്സ് അവകാശപ്പെടുന്നു.
'താരതമ്യേന അടുത്തിടെ തുടങ്ങിയ സ്റ്റാർട്ട്-അപ്പ് എന്ന നിലയിൽ, ജാവ ബ്രാൻഡിെൻറ പുനരുഥനത്തിെൻറ ഭാഗമായി ഞങ്ങൾ അവതരിപ്പിച്ച മൂന്ന് മോഡലുകളെ പിന്തുണച്ചതിന് ഉപഭോക്താക്കൾക്ക് നന്ദി. വിൽപ്പന ശൃംഖല വ്യാപകവുമാക്കുന്നതിന് ക്ലാസിക് ലെജൻറ്സ് പൂർണ തോതിലുള്ള ഉത്പാദന സൗകര്യം ഒരുക്കിയിട്ടുണ്ട്. ഉപഭോക്തൃ ആവശ്യങ്ങൾ നിറവേറ്റുന്നതിന് ഞങ്ങളുടെ എല്ലാ പ്രവർത്തനങ്ങളും നിരന്തരം വർദ്ധിപ്പിച്ചിട്ടുണ്ട്'-ക്ലാസിക് ലെജൻറ്സ് സിഇഒ ആശിഷ് സിങ് ജോഷി പറഞ്ഞു.
തങ്ങളുടെ ബൈക്കുകൾ അന്താരാഷ്ട്ര വിപണിയിൽ ഉയർച്ചയാണ് അനുഭവിക്കുന്നതെന്ന് കമ്പനി പറയുന്നു. നേപ്പാളിലേക്കും യൂറോപ്പിലേക്കും മോട്ടോർ സൈക്കിളുകൾ കയറ്റുമതി ചെയ്യാനും തുടങ്ങി.ജാവയുടെ പോർട്ട്‌ഫോളിയോയിൽ നിലവിൽ മൂന്ന് ബൈക്കുകളുണ്ട്. ജാവ, ജാവ 42, ജാവ പെരക്. ഇൗ ഉത്സവ സീസണിൽ 2,000 പെരകുകൾ വിതരണം ചെയ്തതായും കമ്പനി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.