നിറങ്ങളിൽ ആറാടി ജാവ 42; അലോയ് ഉൾപ്പടെ മാറും
text_fieldsപുതിയ നിറങ്ങളുമായി പരിഷ്കരിച്ച ജാവ 42 വെള്ളിയാഴ്ച അവതരിപ്പിക്കും. ക്ലാസിക് ലെജണ്ട്സ് നിർമിക്കുന്ന വാഹനത്തിന്‍റെ ടീസർ കമ്പനി പുറത്തുവിട്ടു. 2020ൽ ബിഎസ് ആറ് പതിപ്പ് പുറത്തിറങ്ങിയതിന്ശേഷം രണ്ടാമത്തെ മുഖംമിനുക്കലിനാണ് ജാവ വിധേയമാകുന്നത്. നിറങ്ങളെകൂടാതെ വിവിധ അപ്‌ഡേറ്റുകളും ബൈക്കിന് ലഭിക്കും.
പുതിയ അലോയ് വീലുകൾ, ഫ്ലൈസ്‌ക്രീൻ, പിന്നിലെ റൈഡറിനായി ഗ്രാബ് റെയിൽ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. ബൈക്കിന്‍റെ എഞ്ചിൻ കവറുകൾ, എക്‌സ്‌ഹോസ്റ്റ്, ഹെഡ്‌ലൈറ്റ് ബെസെൽ, സസ്‌പെൻഷൻ എന്നിവ കറുപ്പ് പൂശിയാണ് എത്തുന്നത്. ഇത് വാഹനത്തിന് ഇരുണ്ട രൂപം നൽകുന്നു. സീറ്റിന് പുതിയ സ്റ്റിച്ചിംഗ് പാറ്റേണും നൽകിയിട്ടുണ്ട്. അപ്‌ഡേറ്റുകൾ ഉൾപ്പെടുത്തി 42ന്‍റെ പുതിയ വേരിയൻറ് അവതരിപ്പിക്കുകയും നിലവിലെ മോഡലിനെ മറ്റൊരു വേരിയന്‍റായി നിലനിർത്തുകയും ചെയ്യാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.
എഞ്ചിൻ സവിശേഷതകൾ മുമ്പത്തെപ്പോലെ തന്നെ തുടരാനാണ് സാധ്യത. ബിഎസ് ആറ്, 293 സിസി സിംഗിൾ സിലിണ്ടർ എഞ്ചിൻ ലിക്വിഡ്-കൂൾഡ് ആണ്. ഇത് 26.14 ബിഎച്ച്പിയും 27.05 എൻഎം പീക്ക് ടോർക്കും ഉത്പാദിപ്പിക്കും.
A seduction of your senses.
— Jawa Motorcycles (@jawamotorcycles) February 11, 2021
Coming very soon, to a showroom near you.#Jawa42 #jawamotorcycles
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.