വിലക്കയറ്റത്തിെൻറ വഴിയിൽ ജാവയും, പെരക്കിന് ഇനിമുതൽ രണ്ട് ലക്ഷത്തിന് മുകളിൽ മുടക്കണം
text_fieldsറോയൽ എൻഫീൽഡ്, ഹീറോ, സുസുക്കി, കെടിഎം എന്നിവക്കുപിന്നാലെ വിലവർധിപ്പിച്ച് ജാവയും. നിർമാണ ചെലവിലെ വർധനവാണ് വിലക്കയറ്റത്തിന് കാരണം. ഇതോടെ ജാവയുടെ ഏറ്റവും വിലകൂടിയ മോഡലായ പെരക്കിെൻറ എക്സ്ഷോറൂം വില രണ്ട് ലക്ഷത്തിന് മുകളിൽ കടന്നു. ജാവ 42 പോലുള്ള മറ്റ് മോഡലുകൾക്കും വില വർധിച്ചിട്ടുണ്ട്. ബോബർ മോഡലായ പെരകിന് 8,700 രൂപയുടെ വിലവധനയാണുണ്ടായത്. അതിെൻറ ഫലമായി എക്സ് ഷോറൂം വില 1.97 ലക്ഷത്തിൽനിന്ന് 2.06 ലക്ഷം ആയി ഉയർന്നു.
ഈ വർഷം ആദ്യം കമ്പനി അവതരിപ്പിച്ച അലോയ് വീലുള്ള 42വിനും വില വർധിച്ചിട്ടുണ്ട്. ഡ്യുവൽ-ചാനൽ എബിഎസുള്ള 42വിന് 7000 രൂപയാണ് കൂടിയത്. നേരത്തേ 1.84 ലക്ഷം എക്സ് ഷോറൂം വിലയുള്ള വാഹനത്തിെൻറ വില ഇനിമുതൽ 1.91 ലക്ഷമായിരിക്കും. ജാവയുടെ മറ്റ് മോഡലുകളായ സ്‌പോക് വീൽ 42ഉം സ്റ്റാൻഡേർഡ് ജാവ മോഡലും ഇനിമുതൽ 1,000 രൂപ വർധനവിലാകും ലഭ്യമാവുക. ഈ രണ്ട് ബൈക്കുകളും അലോയ് വീൽ സജ്ജീകരിച്ച നാൽപ്പത്തിരണ്ടിൽ നിന്നുള്ള അതേ എഞ്ചിനാണ് ഉപയോഗിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.