കോമ്പസിെൻറ വല്ല്യേട്ടൻ, കമാൻഡർ സെവൻ സീറ്റർ അവതരിപ്പിച്ച് ജീപ്പ്; ഇന്ത്യയിലെ പേര് മെറിഡിയൻ
text_fieldsനിലവിൽ രാജ്യത്ത് രണ്ട് ജീപ്പ് മോഡലുകളാണ് വിൽക്കുന്നത്, കോമ്പസും റാംഗ്ലറും. ഇതിൽ സാധാരണക്കാർക്ക് താങ്ങാവുന്ന വാഹനം കോമ്പസ് മാത്രമാണ്. റാംഗ്ലറാകെട്ട 50 ലക്ഷത്തിന് മുകളിൽ വിലവരുന്ന വലിയ എസ്.യു.വിയാണ്. രണ്ട് വാഹനങ്ങൾക്കും ഇടയിൽ ഒരു എസ്.യു.വി എന്നത് ജീപ്പ് ഏറെക്കാലമായി ആഗ്രഹിക്കുന്ന ഒന്നാണ്. ഇത്തരമൊരു വാഹനത്തിെൻറ പണിപ്പുരയിലായിരുന്നു ജീപ്പ്. ഇതിെൻറ ഫലമാണ് പുതിയ കമാൻഡർ എസ്.യു.വി.
ഫോർച്യൂണർ, എൻഡവർ തുടങ്ങിയ വമ്പന്മാർക്ക് എതിരാളിയായിട്ടാകും കമാൻഡർ വിപണിയിൽ എത്തുക. മൂന്നുനിര സീറ്റുകളിലായി ഏഴുപേർക്ക് ഇരിക്കാം എന്നതാണ് വലിയ പ്രത്യേകത. ആഗോളതലത്തിലാകും ഇൗ വാഹനം കമാൻഡർ എന്ന് അറിയപ്പെടുക. ഇന്ത്യയിൽ മെറിഡിയൻ എന്നാകും വിളിപ്പേര്. തുടക്കത്തിൽ ബ്രസീൽ പോലുള്ള ലാറ്റിനമേരിക്കൻ വിപണിയിലാകും വാഹനം എത്തുക. 2022പകുതിയോടെ മെറിഡിയൻ ഇന്ത്യയിൽ അവതരിപ്പിക്കപ്പെടും.
കോമ്പസിനേക്കാൾ മികവ്
കഴിഞ്ഞ വർഷത്തിൽ പലതവണ ഇന്ത്യയിലും ബ്രസീലിലും കമാൻഡർ പരീക്ഷണ ഒാട്ടങ്ങൾ നടത്തിയിരുന്നു. കോമ്പസിൽ നിന്ന് വ്യത്യസ്തമായി നിരവധി പ്രത്യേകതകൾ വാഹനത്തിനുണ്ട്. ബ്രസീലിലെ ഗോയാനയിലെ ജീപ്പ് പ്ലാൻറിലാകും കമാൻഡർ നിർമ്മിക്കുക. കോമ്പസ്, റെനഗേഡ്, ഫിയറ്റ് ടോറോ എന്നിവയുടെ ലെഫ്റ്റ്ഹാൻഡ് മോഡലുകൾ നിർമിക്കുന്ന ഫാക്ടറിയാണിത്. ഈ എസ്‌യുവികളെല്ലാം കമാൻഡറുടെ അതേ പ്ലാറ്റ്ഫോം പങ്കിടുന്നവയാണ്. കമാൻഡറിെൻറ റൈറ്റ്ഹാൻഡ് പതിപ്പുകൾ ഇന്ത്യയിലെ രഞ്ജംഗാവ് പ്ലാൻറിൽ ഒരുക്കും. ഇന്ത്യയിൽ നിന്ന് ആഗോളതലത്തിൽ വാഹനം കയറ്റുമതി ചെയ്യുകയും ചെയ്യും. 2.0 ലിറ്റർ ഡീസൽ എഞ്ചിനായിരിക്കും വാഹനത്തിന്.
എക്സ്റ്റീരിയർ
ഒറ്റനോട്ടത്തിൽ, കമാൻഡർ നീളമുള്ള കോമ്പസ് പോലെ കാണപ്പെടുന്നു. പക്ഷേ സൂക്ഷ്മമായി പരിശോധിച്ചാൽ ഡിസൈൻ വിശദാംശങ്ങളിലെ വ്യത്യാസം കാണാം. ജീപ്പ് ഗ്രാൻഡ് ചെറോക്കിയുമായും വാഹനത്തിന് സാദൃശ്യമുണ്ട്. എൽ. ആകൃതിയിലുള്ള ഫുൾ-എൽഇഡി ഹെഡ്‌ലാമ്പും കനംകുറഞ്ഞ ടെയിൽ ലാമ്പുകളും ജീപ്പിെൻറ പുതിയ തലമുറ ഗ്രാൻഡ് ചെറോക്കിയിൽ കാണുന്ന ഡിസൈനുകളാണ്. വിൻഡോ ലൈനും പുതിയ ജീപ്പ് മോഡലുകൾക്ക് സമാനമാണ്. എൽഇഡി ഡേടൈം റണ്ണിങ് ലാമ്പുകളും ഫോഗ് ലാമ്പുകളും ഉൾക്കൊള്ളുന്ന വലിയ കൃത്രിമ വെൻറുകൾ, ക്രോം സ്ട്രിപ്പ് എന്നിവയും പ്രത്യേകതകളാണ്.
കമാൻഡറിന് 4,769 മില്ലീമീറ്റർ നീളവും 1,859 മില്ലീമീറ്റർ വീതിയും 1,682 മില്ലീമീറ്റർ ഉയരവുമുണ്ട്. കോമ്പസിനേക്കാൾ 364 മില്ലീമീറ്റർ നീളവും 41 മില്ലീമീറ്റർ വീതിയും 42 മില്ലീമീറ്റർ ഉയരവും കൂടുതലാണ്. 2794 എംഎം വീൽബേസ് ആണ് കമാൻഡറിന്. ഇത് കോമ്പസിനേക്കാൾ 158 എംഎം കൂടുതലാണ്.
ഇൻറീരിയർ
കോമ്പസിന് സമാനമായ ഇൻറീരിയർ ആണ് വാഹനത്തിന്. ഡാഷ്‌ബോർഡിലും ഇൗ സാമ്യം കാണാം. സൂക്ഷ്മമായി നോക്കിയാൽ ഡാഷ്‌ബോർഡിലും ഡോർ പാനലുകളിലും പുതിയ മെറ്റൽ ഇൻസേർട്ടുകളും ഫാബ്രിക് ട്രിമ്മും കാണാവുന്നതാണ്. തവിട്ട് ലെതർ അപ്ഹോൾസ്റ്ററിയിൽ പൊതിഞ്ഞ സീറ്റുകളാണ്. മുന്നിലെ ആംറെസ്റ്റിൽ 'ജീപ്പ് 1941' എന്ന് സ്റ്റിച്ച് ചെയ്തിട്ടുണ്ട്. സെൻറർ കൺസോളിലെ റോസ് ഗോൾഡ് ആക്സൻറുകളും മനോഹരമാണ്.
പുതുക്കിയ കോമ്പസ് പോലെ, കമാൻഡറിനും 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻറ് ക്ലസ്റ്റർ ലഭിക്കും. വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയ്ഡ് ഓട്ടോ എന്നിവയുള്ള സെൻട്രൽ ഇൻഫോടെയ്ൻമെൻറ് സ്ക്രീൻ 10.1 ഇഞ്ച് വലുപ്പമുള്ളതാണ്. ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന ഡ്രൈവർ, പാസഞ്ചർ സീറ്റുകൾ, വയർലെസ് ഫോൺ ചാർജർ, കണക്റ്റഡ് കാർ ടെക്, അലക്സ വിർച്വൽ അസിസ്റ്റൻറ്, പനോരമിക് സൺറൂഫ്, ഹർമൻ കാർഡൺ സൗണ്ട് സിസ്റ്റം, ഇലക്ട്രിക് ഓപ്പണിംഗ് ട്രങ്ക് എന്നിവയും പ്രത്യേകതകളാണ്. സുരക്ഷാ സവിശേഷതകളിൽ ഏഴ് എയർബാഗുകൾ, അഡാപ്റ്റീവ് ക്രൂസ് കൺട്രോൾ, ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിങ് സിസ്റ്റം, ലെയ്ൻ കീപ്പ് അസിസ്റ്റ് എന്നിവയും ഉൾപ്പെടുന്നു.കമാൻഡറിെൻറ പ്രധാനപ്പെട്ട ഹൈലൈറ്റ് അതിെൻറ മൂന്നാം നിര സീറ്റുകളാണ്. മൂന്നാം നിര യാത്രക്കാർക്ക് ബ്ലോവർ സ്പീഡ് അഡ്ജസ്റ്റ്മെന്റ്, യുഎസ്ബി ചാർജിംഗ് പോർട്ടുകൾ തുടങ്ങിയ സൗകര്യങ്ങളും ഉണ്ടായിരിക്കും.
മൈൽഡ്-ഹൈബ്രിഡ് ഡീസൽ എഞ്ചിൻ
2.0 ലിറ്റർ മൾട്ടിജെറ്റ് ഡീസൽ എഞ്ചിനാണ് വാഹനത്തിന്. എഞ്ചിൻ 9 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ബന്ധിപ്പിച്ചിരിക്കുന്നു. കൂടാതെ 4x4 സിസ്റ്റം സ്റ്റാൻഡേർഡാണ്. ബ്രസീലിയൻ-സ്പെക് കമാൻഡർ ഡീസലിന് മൈൽഡ്-ഹൈബ്രിഡ് സിസ്റ്റം ലഭിക്കില്ല. ഇന്ത്യയിൽ നിർമിക്കുന്ന വാഹനത്തിന് ഹൈബ്രിഡ് സംവിധാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഫ്ലക്സ്-ഫ്യുവൽ ടെകോടുകൂടിയ 185 എച്ച്പി, 270 എൻഎം, 1.3 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനും കമാൻഡറിന് ലഭിക്കും. ഈ എഞ്ചിൻ 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ബന്ധിപ്പിച്ചിരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.