ജീപ്പ് ഗ്രാൻഡ് വാഗനീർ തിരിച്ചുവരുന്നു
text_fieldsഅമേരിക്കൻ വാഹന ചരിത്രത്തിൽ നിർണായക സ്വാധീനംചെലുത്തിയ ജീപ്പിെൻറ ഗ്രാൻഡ് വാഗനീർ മോഡൽ തിരിച്ചുവരവിന് ഒരുങ്ങുന്നു. വാഹനത്തിെൻറ കൺസെപ്റ്റ് രൂപം കമ്പനി പുറത്തിറക്കി. 2021 ൽ നിർമാണം ആരംഭിക്കാനാണ് ജീപ്പിെൻറ തീരുമാനം. 1962 ലാണ് ആദ്യമായി വാഗനീറിനെ പുറത്തിറക്കുന്നത്.
രണ്ട് നിര സീറ്റുകളാണ് അന്ന് ഉണ്ടായിരുന്നത്. കൂറ്റൻ വാഹനങ്ങളോടുള്ള അേമരിക്കക്കാരുടെ താൽപര്യം കണക്കിലെടുത്ത് നല്ല വലുപ്പത്തിലാണ് വാഗനീർ നിർമിച്ചത്. പുതിയ മോഡലിലും വലുപ്പത്തിലും ഗാംഭീര്യത്തിലും ഒട്ടും കുറവുണ്ടാവില്ല. ആഡംബരത്തേക്കാൾ ഓഫ്-റോഡിങിനാണ് ജീപ്പ് എന്ന ബ്രാൻഡ് പ്രശസ്തമായിട്ടുള്ളത്. ഇൗ രണ്ട് ഗുണങ്ങളുടേയും സമന്വയമായിരിക്കും പുതിയ വാഗനീറിൽ വരിക.
വലുപ്പമേറിയ ഗ്രില്ലുകളും എൽ.ഇ.ഡി ലൈറ്റുകളും നല്ല ഗാംഭീര്യമാണ് നൽകുന്നത്. കൃത്യമായ പെട്ടിരൂപമാണ് വാഹനത്തിന്. കൂറ്റനൊരു ചതുരപ്പെട്ടി നാല് വീലുകൾക്ക് മുകളിൽ കയറ്റിവച്ചപോലെയാണ് ആദ്യം വാഗനീറിനെ കാണുേമ്പാൾ തോന്നുക. ഉളളിൽ ആഢംബരങ്ങളെല്ലാം ഉൾപ്പെടുത്തിയിട്ടുണ്ട്. മൂന്ന് നിര സീറ്റിലും നല്ല സ്ഥലസൗകര്യവും ജീപ്പ് വാഗ്ദാനം ചെയ്യുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.