'ജീപ്പ് ഒറിജിനൽ'ലക്ഷ്യംവയ്ക്കുന്നത് ഥാറിനേയൊ?; അനുകരണങ്ങൾക്കെതിരായ വീഡിയൊ വൈറലാകുേമ്പാൾ
text_fieldsമഹീന്ദ്ര ഥാർ പുറത്തിറങ്ങിയതുമുതൽ നടക്കുന്ന അടക്കംപറച്ചിലുകളിൽ ഒന്നാണ് ജീപ്പ് റാംഗ്ലറുമായുള്ള അതിെൻറ സാമ്യം. രൂപത്തിൽ പ്രകടമായ സാമ്യമാണ് മഹീന്ദ്ര ഥാറും ജീപ്പ് റാംഗ്ലറും തമ്മിലുള്ളത്. ഇൗ പശ്ചാത്തലത്തിലാണ് ജീപ്പ് പുറത്തിറക്കിയ പുതിയ പരസ്യം ശ്രദ്ധപിടിച്ചുപറ്റുന്നത്.
'ദി ഒറിജിനൽസ്' എന്ന തലക്കെട്ടിലാണ് വീഡിയൊ പോസ്റ്റ് ചെയ്തിരിക്കുന്നത്. ലോകത്തിൽ ഒറിജിനലുകളും ഡ്യൂപ്ലിക്കേറ്റുകളും തമ്മിലുള്ള വ്യത്യാസമാണ് വീഡിയോയുടെ വിഷയം. യഥാർഥ ആശയങ്ങൾ പകർപ്പുകളേക്കാൾ സ്വതന്ത്രമായി മുന്നേറാനും വഴി നയിക്കാനും മനുഷ്യരാശിയെ പ്രാപ്തമാക്കുമെന്ന് വീഡിയൊ പറയുന്നു. ലോകത്തിലെ മനോഹരമായ ലാൻഡ്‌മാർക്കുകൾ, കല, എഞ്ചിനീയറിംഗ് ആശയങ്ങൾ എന്നിവ വീഡിയോ ഉയർത്തിക്കാട്ടുന്നു.
സ്റ്റാച്യു ഓഫ് ലിബർട്ടി, പിരമിഡുകൾ, വാൻഗോഗിെൻറയും മൈക്കലാഞ്ചലോയുടെയും പെയിൻറിങുകൾ, റോമിലെ കൊളോസിയം, ഡാവിഞ്ചിയുടെ മോണലിസ, ഈഫൽ ടവർ, താജ്മമഹൽ തുടങ്ങിയവയൊക്കെ വീഡിയോയിൽ കടന്നുവരുന്നുണ്ട്. താജ്മഹലിൽ നിന്ന് പഴയ വില്ലീസ് ജീപ്പിലാണ് വീഡിയൊ അവസാനിക്കുന്നത്. യഥാർഥമായതിനെ പകർത്താനൊ പുനർ നിർമിക്കാനൊ കഴിയില്ലെന്നും വീഡിയോയിൽ പറയുന്നു.
മഹീന്ദ്രക്കിെട്ടാരു പണി?
സംഗതി സൈദ്ധാന്തികമായിട്ടാണെങ്കിലും പുതിയ ഥാറിനിെട്ടാരു പണിയാണെന്നാണ് വീഡിയൊ കണ്ടവർ പറയുന്നത്. മഹാത്മാഗാന്ധിയുടെയും താജ്മഹലിെൻറയും രൂപത്തിൽ വീഡിയോ ഇന്ത്യൻ ബന്ധത്തെ സമർഥമായി സമന്വയിപ്പിക്കുന്നുണ്ട്. ജീപ്പിെൻറ യഥാർഥ രൂപകൽപ്പന മനുഷ്യരാശിയുടെ ഏറ്റവും മികച്ച സൃഷ്ടികളുമായി താരതമ്യപ്പെടുത്തുന്നു.
ഒറിജിനലുകൾ അനുകരിക്കാമെങ്കിലും ഒരിക്കലും തനിപ്പകർപ്പാക്കാനാവില്ല എന്ന പ്രസ്താവനയോടെയാണ് വീഡിയോ അവസാനിക്കുന്നത്. 1941 മുതലുള്ള തങ്ങളുടെ പാരമ്പര്യവും എടുത്ത്കാട്ടിയിട്ടുണ്ട്. ജീപ്പിെൻറ മാതൃ കമ്പനിയായ എഫ്‌സിഎ ഇന്ത്യയിലോ മറ്റെവിടെയെങ്കിലുമോ പുതിയ മഹീന്ദ്ര ഥാറിെൻറ രൂപകൽപ്പനയ്‌ക്കെതിരെ നിയമനടപടികൾ ആരംഭിക്കുമോ എന്ന് ഉറ്റുനോക്കുകയാണ് വാഹന നിരൂപകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.