വരുന്നൂ, ജീപ്പ് ജൂനിയർ; പ്ലാറ്റ്ഫോമും എഞ്ചിനും സിട്രോണിൽ നിന്ന്; ഫോർവീൽ വേരിയന്‍റിനും സാധ്യത
text_fieldsജീപ്പിന്‍റെ ഇന്ത്യ പദ്ധതികളുടെ ഭാഗമായി ഏറെനാളായി പറഞ്ഞുകേൾക്കുന്നതാണ് കോമ്പാക്ട് എസ്.യു.വി വരുമെന്നത്. അമേരിക്കൻ വാഹനനിർമാതാവായ ജീപ്പിന്‍റെ ആഗോള ഉത്പന്ന ശ്രേണിയിലെ ഏറ്റവും ചെറിയ എസ്‌യുവിയായിരിക്കും ഇതെന്നും സൂചന ഉണ്ടായിരുന്നു. ഇക്കാര്യം സംബന്ധിച്ച് ഇപ്പോൾ സ്ഥിരീകരണം നടത്തിയിരിക്കുകയാണ് ജീപ്പ് ഡിസൈന്‍റെ ആഗോള മേധാവി റാൾഫ് ഗിൽസ്.
ജീപ്പ് കോമ്പാക്ട് എസ്.യു.വി വരുമെന്നുമാത്രമല്ല അതിനൊരു ഓൾവീൽ ഡ്രൈവ് വേരിയന്‍റ് ഉണ്ടായിരിക്കുമെന്നും റാൾഫ് പറയുന്നു. സിട്രോണിന്‍റെ സി 21 മോഡലുമായി പ്ലാറ്റ്ഫോമും എഞ്ചിനും പങ്കിടുന്ന വാഹനം 4x4 കഴിവുകൾ ലഭിക്കുന്നതിന് റിയർ ആക്‌സിലിലുള്ള ഒരു ഇ-മോട്ടോറും ഉപയോഗിക്കും. വിറ്റാര ബ്രെസ്സ കിയ സോണറ്റ് തുടങ്ങി കോമ്പാക്ട് എസ്.യു.വി വിഭാഗത്തിലെ പ്രധാന എതിരാളികൾക്കൊന്നും ഫോർവീൽ ഡ്രൈവ് ഇല്ലാത്തത് ജീപ്പ് ജൂനിയറിന് വിപണിയിൽ മുൻതൂക്കം നൽകും.
ജീപ്പിന് ഇ-ആക്‌സിലുകൾ
'കോമ്പസിലും റെനെഗേഡിലും ഇ-ഓൾ വീൽ ഡ്രൈവ് സംവിധാനം യൂറോപ്പിൽ ഞങ്ങൾ ഇതിനകം നടപ്പാക്കിയിട്ടുണ്ട്. ഇത് ഞങ്ങളുടെ എഞ്ചിനീയർമാർ പരിഹരിച്ച പ്രശ്നമാണ്. ഇ-മൊബിലിറ്റി എല്ലായ്പ്പോഴും ഒരു വെല്ലുവിളിയാണ്. പക്ഷേ ഇത് എങ്ങനെ ചെയ്യണമെന്ന് ഞങ്ങൾക്കറിയാം. അടിസ്ഥാനപരമായി സമാന (മെക്കാനിക്കൽ 4x4) ഹാർഡ്‌വെയറിനെ ഒരു ഇ-മോട്ടോർ ഉപയോഗിച്ച് മാറ്റിസ്ഥാപിക്കുകയാണ് ചെയ്യുന്നത്'- റാൾഫ് ഗിൽസ് പറഞ്ഞു. ജീപ്പ് കഴിഞ്ഞ വർഷം യൂറോപ്പിൽ റെനെഗേഡ് 4xe, കോമ്പസ് 4xe എന്നിവ പുറത്തിറക്കിയിരുന്നു.
രണ്ട് പ്ലഗ്-ഇൻ ഹൈബ്രിഡ് (പിഎച്ച്‌ഇവി) മോഡലുകൾക്കും 1.3 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ ലഭിക്കും. വേരിയന്‍റിനെ ആശ്രയിച്ച് മൊത്തം ഔട്ട്‌പുട്ട് 190 എച്ച്പി അല്ലെങ്കിൽ 240 എച്ച്പിയാണ്. ഹ്യുണ്ടായ് വെന്യു, കിയ സോനറ്റ്, മാരുതി സുസുക്കി വിറ്റാര ബ്രെസ്സ, ടൊയോട്ട അർബൻ ക്രൂസർ, ടാറ്റ നെക്സൺ, മഹീന്ദ്ര എക്സ് യു വി 300, ഫോർഡ് ഇക്കോസ്പോർട്ട്, നിസ്സാൻ മാഗ്നൈറ്റ്, റിനോ കിഗർ തുടങ്ങി വമ്പന്മാരോടാകും ജീപ്പ് ജൂനിയർ വിപണിയിൽ ഏറ്റുമുട്ടുക. മറ്റുള്ളവർക്കൊന്നും േഫാർവീൽ ഡ്രൈവ് വാഹനം ഇല്ലാത്തത് ജീപ്പിന് മുൻതൂക്കം നൽകുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.