ടു വീൽ ഡ്രൈവിൽ കോമ്പസ് ഡീസൽ ഓട്ടോമാറ്റിക്; ബ്ലാക് ഷാർക് എഡിഷനുമായി ജീപ്പ്
text_fieldsജീപ്പ്, തങ്ങളുടെ ജനപ്രിയ കോമ്പസ് എസ്.യു.വിയുടെ പുതിയ വേരിയന്റ് ശനിയാഴ്ച്ച ഇന്ത്യയിൽ അവതരിപ്പിക്കും. പുതിയ വേരിയന്റിനെ ബ്ലാക്ക് ഷാർക്ക് എന്നാണ് കമ്പനി വിളിക്കുന്നത്. ഒട്ടേറെ പ്രത്യേകതകളുള്ള വാഹനമാണിത്. ഫോർവീലിന് പകരം ടു വീൽ ഡ്രൈവ് വാഹനമായിരിക്കും ബ്ലാക്ക് ഷാർക്ക്. ഡീസൽ പവർട്രെയിനിൽ വരുന്ന വാഹനം ജീപ്പിന്‍റെ ഏറ്റവും വിലകുറഞ്ഞ ഇന്ത്യയിലെ കോമ്പസ് മോഡലുമായിരിക്കും.
ഇതുവരെ ഓട്ടോമാറ്റിക് ട്രാൻസ്മിഷനിൽ സ്റ്റാൻഡേർഡ് ആയിരുന്ന 4X4 ഹാർഡ്‌വെയർ ഒഴിവാക്കിയാണ് ജീപ്പ് പുതിയ വേരിയന്റിനെ അവതരിപ്പിക്കുന്നത്. സ്‌പോർട്ട്, നൈറ്റ് ഈഗിൾ, ലിമിറ്റഡ്, മോഡൽ-S എന്നിങ്ങനെ നാല് വേരിയന്റുകളിലാണ് കോമ്പസിനെ ജീപ്പ് വാഗ്ദാനം ചെയ്യുന്നത്. പുതിയ ബ്ലാക്ക് ഷാർക്ക് ട്രിം മോഡൽ-S -ന് താഴെയോ ലിമിറ്റഡ് വേരിയന്റിന് താഴെയോ ഇടംപിടിക്കും.
ജീപ്പ് ഓട്ടോമാറ്റിക് വേരിയന്റുകൾക്ക് നിലവില്‍ എക്സ്-ഷോറൂം വില 29 ലക്ഷം രൂപയ്ക്ക് മുകളിലാണ്. 2WD വേരിയന്‍റ് 27 ലക്ഷം രൂപ പ്രാരംഭ വിലയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബ്ലാക്ക് ഷാർക്ക് വേരിയന്റിൽ നിരവധി ഫീച്ചറുകളും ലോഡ് ചെയ്തിട്ടുണ്ട്. ഇതിൽ ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, പ്രീമിയം അപ്‌ഹോൾസ്റ്ററി, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയ്‌ക്കൊപ്പം 10 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, പനോരമിക് സൺറൂഫ്, ക്രൂസ് കൺട്രോൾ, പുഷ്-ബട്ടൺ സ്റ്റാർട്ട്, കീലെസ് എൻട്രി തുടങ്ങിയ സവിശേഷതകൾ ഉൾപ്പെടുന്നു. പൂർണ്ണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ മോഡൽ-S -ൽ മാത്രമാണ് ഓഫർ ചെയ്യുന്നത്.
ജീപ്പ് കോമ്പസ് ബ്ലാക്ക് ഷാർക്കിന് MID സ്ക്രീനുള്ള സെമി-ഡിജിറ്റൽ ഇൻസ്ട്രമെന്റ് ക്ലസ്റ്റർ ലഭിക്കും. 170 PS പവറും 350 Nm ടോർക്കും പുറപ്പെടുവിക്കുന്ന ഒറ്റ 2.0 ലിറ്റർ ടർബോ ഡീസൽ എഞ്ചിനാണ് കോമ്പസിൽ വരുന്നത്, ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ഒമ്പത് സ്പീഡ് ടോർക്ക് കൺവേർട്ടർ യൂനിറ്റാണ് ട്രാൻസ്മിഷൻ കൈകാര്യം ചെയ്യുന്നത്.
ബിഎസ് 6 ഫേസ് 2 മാനദണ്ഡങ്ങൾ നടപ്പിലാക്കിയതിനാൽ 1.4 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ ജീപ്പ് നിർത്തലാക്കിയിരുന്നു. പെട്രോൾ വേരിയന്റ് ഉടൻ തന്നെ ഇന്ത്യയിൽ തിരിച്ചെത്തും എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ചില ഡീലർമാർ ഇതിനകം തന്നെ ജീപ്പ് കോമ്പസിന്റെ പുതിയ വേരിയന്റിന്റെ ഇന്ത്യയിലെ അനൗദ്യോഗിക ബുക്കിംഗ് സ്വീകരിക്കാൻ തുടങ്ങിയിട്ടുണ്ട്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.