ജീപ്പ് ഗ്ലാഡിയേറ്റർ വില്ലീസ്; ഒാഫ്റോഡറുകളിലെ മാരക വെർഷൻ
text_fieldsജീപ്പ് വില്ലീസ്, ലോകത്തിലെ എക്കാലത്തേയും മികച്ച ഒാഫ്റോഡറുകളിൽ ഒന്നാണിത്. പുതിയ ഗ്ലാഡിയേറ്റർ സീരീസിൽ വില്ലീസ് എന്ന പേരുകൂടി ഉൾപ്പെടുത്തി പുതിയൊരു വേരിയൻറ് അവതരിപ്പിച്ചിരിക്കുകയാണ് ജീപ്പ്. ഗ്ലാഡിയേറ്റർ സ്പോർട്ട്, സ്പോർട്ട് എസ് എന്നിവ അടിസ്ഥാനമാക്കിയാണ് ജീപ്പ് ഗ്ലാഡിയേറ്റർ വില്ലീസ് 2021 നിർമിച്ചിരിക്കുന്നത്. ഓഫ്-റോഡിങ് കഴിവുകൾ മെച്ചപ്പെടുത്തിയാണ് പുതിയ വാഹനം വിപണിയിൽ എത്തുന്നത്. ജീപ്പിെൻറ െഎതിഹാസികമായ ഫോർവീൽ, ക്രൂസിങ് കഴിവുകളുടെ സമന്വയമാണ് ജീപ്പ് ഗ്ലാഡിയേറ്റർ വില്ലിസ് 2021ലുള്ളത്. ഇതോടൊപ്പം ആക്രമണാത്മക രൂപവും ഒത്തുചേർന്നിട്ടുണ്ട്.
ലിമിറ്റഡ്-സ്ലിപ്പ് ഡിഫറൻഷ്യൽ (റിയർ), റുബിക്കൺ ക്യാബ് റോക് റെയിലുകളും ഷോക് അബ്സോർബറും, 32 ഇഞ്ച് ബിഎഫ് ഗുഡ്രിക്ക് കെഎം 2 മഡ് ടെറൈൻ ടയറുകൾ, കമാൻഡ്-ട്രാക് 4 × 4, രണ്ട് സ്പീഡ് ട്രാൻസ്ഫർ കേസ് തുടങ്ങിയ അത്യാധുനിക സംവിധാനങ്ങൾ വാഹനത്തിലുണ്ട്. രൂപത്തിലും ഗ്ലാഡിയേറ്റർ വില്ലീസിന് ചില പ്രത്യേകതകളുണ്ട്. കറുത്ത 17 ഇഞ്ച് അലോയ് വീലുകൾ, ഗ്ലോസ് ബ്ലാക്ക് ഗ്രിൽ, പ്രത്യേകം ഡിസൈൻ ചെയ്ത ടെയിൽഗേറ്റ് പ്രത്യേകതകളാണ്.
ക്യാബിനുള്ളിൽ എല്ലാ കാലാവസ്ഥകൾക്കുമുള്ള കാർപെറ്റ്, 7 ഇഞ്ച് ഹെഡ് യൂനിറ്റ് ഡിസ്പ്ലേ, കണക്റ്റിവിറ്റി, കൺവീനിയൻസ് ഗ്രൂപ്പ് എന്നിവയുള്ള ടെക്നോളജി ഗ്രൂപ്പ് സവിശേഷതകളും ഉണ്ട്. 3.6 ലിറ്റർ പെൻറാസ്റ്റാർ വി 6 എഞ്ചിനാണ് വാഹനത്തിന്. പരമാവധി പവർ 285 എച്ച്പി കരുത്തും 353 എൻഎം ടോർക്കും ഉത്പാദിപ്പിക്കും. പുതിയ ഗ്ലാഡിയേറ്റർ വില്ലീസിെൻറ എഞ്ചിൻ ആറ് സ്പീഡ് മാനുവൽ, ഫോർ വീൽ ഡ്രൈവ് സിസ്റ്റം, എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സ് എന്നിവയുമായാണ് വരുന്നത്.
ട്രാക്ഷൻ, ഗ്രൗണ്ട് ക്ലിയറൻസ്, വാട്ടർ ഫോർഡിംഗ് തുടങ്ങിയവയിലെല്ലാം വാഹനം മികച്ച പ്രകടനം ഉറപ്പാക്കുന്നതായി ജീപ്പ് പറയുന്നു. കറുപ്പ്, ഗ്രാനൈറ്റ് ക്രിസ്റ്റൽ, സ്റ്റിംഗ് ഗ്രേ, ബില്ലറ്റ്, ഫയർക്രാക്കർ റെഡ്, വൈറ്റ്, ഹൈഡ്രോ ബ്ലൂ, സ്നാസ്ബെറി എന്നിങ്ങനെ എട്ട് നിറങ്ങളാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.