Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightതന്‍റെ കാറിനിട്ട്​...

തന്‍റെ കാറിനിട്ട്​ ഇടിച്ച 'മഹാനെ' കണ്ടെത്തി ജൂഡ്​ ആന്‍റണി ജോസഫ്​; എല്ലാം പറഞ്ഞ്​ സോൾവാക്കിയെന്ന്​

text_fields
bookmark_border
തന്‍റെ കാറിനിട്ട്​ ഇടിച്ച മഹാനെ കണ്ടെത്തി ജൂഡ്​ ആന്‍റണി ജോസഫ്​; എല്ലാം പറഞ്ഞ്​ സോൾവാക്കിയെന്ന്​
cancel

കഴിഞ്ഞ ദിവസമാണ്​ സംവിധായകൻ ജൂഡ്​ ആന്‍റണി ജോസഫ്​ തന്‍റെ ഫേസ്​ബുക്കിൽ ഒരു പ്രത്യേക പോസ്റ്റിട്ടത്​. വഴിയരികിൽ പാർക്ക്​ ചെയ്​തിരുന്ന തന്‍റെ വാഹനത്തിൽ ഇടിച്ചിട്ട്​ പോയ ആളെ അന്വേഷിച്ചുള്ള പോസ്റ്റായിരുന്നു അത്​. കുടമാളൂരിന്‌ അടുത്തുള്ള അമ്പാടിയിൽ തന്‍റെ ഭാര്യവീടിന്‍റെ പുറത്ത്​ പാർക്ക് ചെയ്തിരുന്ന കാറിൽ ആരോ ഇടിച്ചിട്ട്​ പോയെന്നായിരുന്നു ജൂഡ്​ പറഞ്ഞത്​. കാറിന്‍റെ ചിത്രങ്ങളും ഫേസ്​ബുക്കിൽ പങ്കുവച്ചിരുന്നു.


'ഇന്നലെ രാത്രി പത്തു മണി സമയത്തു കുടമാളൂരിന്‌ അടുത്തുള്ള അമ്പാടിയിൽ എന്റെ ഭാര്യവീടിന്റെ പുറത്തു പാർക്ക് ചെയ്തിരുന്ന എന്റെ പാവം കാറിനിട്ട് ഇടിച്ചു ഈ കോലത്തിലാക്കിയ മഹാനെ നിങ്ങൾ ആരാണെങ്കിലും ഒരഭ്യർത്ഥന നിങ്ങളുടെ കാറിനും സാരമായി പരുക്ക് പറ്റി കാണുമല്ലോ , ഇൻഷുറൻസ് ക്ലെയിം കിട്ടാൻ ജി ഡി എൻട്രി നിര്ബന്ധമാണ്. അതിന് സഹകരിക്കണം. മാന്യത അതാണ്. ഇല്ലേലും സാരമില്ല. നമ്മളൊക്കെ മനുഷ്യരല്ലേ? എന്‍റെ എളിയ നിഗമനത്തിൽ ചുവന്ന സ്വിഫ്റ്റ് ആകാനാണ് സാധ്യത' എന്നായിരുന്നു ജൂഡ്​ കുറിച്ചത്​. പോസ്റ്റ്​ വൈറലായതോടെ ധാരാളംപേർ ജൂഡിനെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തി.


വാഹനം പാർക്ക്​ ചെയ്​തത്​ ശരിയായില്ലെന്നായിരുന്നു വിമർശകർ പ്രധാനമായും ഉന്നയിച്ചത്​. അവസാനം ജൂഡിന്‍റെ പോസ്റ്റ്​ ഫലംകണ്ടു. വാഹനത്തിൽ ഇടിച്ചിട്ട്​ പോയ ആൾ നേരിട്ട്​ ജൂഡിനെ കാണാനെത്തുകയായിരുന്നു. രോഹിത്​ എന്നാണ്​ ഈ യുവാവിന്‍റെ പേര്​. രാത്രിയിൽ താന്‍ വാഹനവുമായി വരുമ്പോള്‍ റോഡിന് കുറുകെ പൂച്ച ചാടുകയും, ഇത് കണ്ട് വാഹനം വെട്ടിച്ചതിനെ തുടര്‍ന്ന് വാഹനത്തില്‍ ഇടിക്കുകയായിരുന്നുവെന്നുമാണ്​ ഇയാൾ പറഞ്ഞത്​. ഇദ്ദേഹവുമായുള്ള ലൈവും ജൂഡ്​ പിന്നീട്​ ഫേസ്​ബുക്കിൽ പങ്കുവച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jude antony josephcar accidentfacebook
Next Story