റെട്രോ ബൈക്കുകളുടെ പോര് മുറുകുന്നു; കാവാസാക്കിയും കളത്തിൽ
text_fieldsപഴമയിലേക്കുള്ള തിരിച്ചുപോക്കിെൻറ പാതയിലാണ് ഇന്ത്യൻ ബൈക്ക് വിപണിയെന്ന സൂചനനൽകി കാവാസാക്കി തങ്ങളുടെ പുതിയ മോഡൽ പ്രഖ്യാപിച്ചു. കാവാസാക്കി ഡബ്ല്യു 175 ആണ് രാജ്യത്തേക്ക് വരാനിരിക്കുന്ന പുതിയ ബൈക്ക്. 2021 ലാകും വാഹനം വിപണിയിലെത്തുകയെന്നാണ് സൂചന. ഇന്തോനേഷ്യ, തായ്ലൻഡ് തുടങ്ങിയ ഏഷ്യൻ വിപണികളിൽ വിൽക്കുന്ന സിംഗിൾ സിലിണ്ടർ കവാസാക്കി മോട്ടോർസൈക്കിളാണ് ഡബ്ല്യു 175.
പരമാവധി തദ്ദേശീയമായി നിർമിക്കാനുദ്ദേശിക്കുന്ന ബൈക്ക് രാജ്യത്ത് ലഭ്യമാകുന്ന ഏറ്റവും വിലകുറഞ്ഞ കാവാസാക്കിയാകുമെന്നാണ് സൂചന. 1.4ലക്ഷമാണ് പ്രതീക്ഷിക്കപ്പെടുന്ന വില. ഒരുകാലത്ത് റോയൽ എൻഫീൽഡിെൻറ കുത്തകയായിരുന്ന റെട്രോ വിഭാഗത്തിൽ ഇന്ന് വമ്പന്മാരൊരുപാടുണ്ട്. ജാവ, ബെനല്ലി, ഹോണ്ട തുടങ്ങി കാവാസാക്കിയു കളത്തിലിറങ്ങുേമ്പാൾ മത്സരം കടുക്കുമെന്നാണ് സൂചന.
എന്താണീ കവാസാക്കി ഡബ്ല്യു 175
ലളിതമായ മെക്കാനിക്കലുകളുള്ള റെട്രോ-സ്റ്റൈൽ മോട്ടോർസൈക്കിളാണ് W175. 177 സിസി, രണ്ട്-വാൽവ്, എയർ-കൂൾഡ് എസ്‌ഒഎച്ച്‌സി എഞ്ചിനാണ്ബൈക്കിന് നൽകിയിരിക്കുന്നത്. പ്രകടന കണക്കുകളിൽ എതിരാളികളേക്കാൾ ദുർബലമാണ് വാഹനം. 13 എച്ച് പി കരുത്തും 13.2 എൻഎം ടോർകുമാണ് എഞ്ചിൻ ഉത്പാദിപ്പിക്കുന്നത്. എന്നാൽ എഞ്ചിൻ അതിെൻറ അന്തർദ്ദേശീയ ട്യൂണിലാണ് ഇവിടേയും എത്തുക. ഫ്യൂവൽ ഇഞ്ചക്ഷൻ മിക്കവാറും ചേർക്കപ്പെടാനും അതിനാൽ കരുത്തിെൻറ കണക്കുകളിൽ മാറ്റം വരാനും സാധ്യതയുണ്ട്. വിറയൽ കുറയ്ക്കാൻ എഞ്ചിൻ ഒരു ബാലൻസർ ഷാഫ്റ്റ് ഉപയോഗിക്കുന്നുണ്ട്. 220 എംഎം ഡിസ്ക് മുന്നിലും പിന്നിൽ 110 എംഎം ഡ്രമ്മും ലഭിക്കും. ബൈക്കിന് സിംഗിൾ ചാനൽ എബിഎസ് ലഭിക്കാൻ സാധ്യതയുണ്ട്.
ഡിസൈൻ
സ്റ്റൈലിൽ ശുദ്ധമായ ക്ലാസിക് രീതിയാണ് കാവാസാക്കി പിൻതുടർന്നിരിക്കുന്നത്. ഉരുണ്ട ഹെഡ്‌ലാമ്പ്, ഒറ്റ എക്‌സ്‌ഹോസ്റ്റ്, സ്പോക്ഡ് വീലുകൾ എന്നിവയാണ് നൽകിയിരിക്കുന്നത്. ഇൻറർനാഷണൽ ബൈക്കിലെ ഓൾ-അനലോഗ് ഇൻസ്ട്രുമെൻറ് കൺസോളും വളരെ അടിസ്ഥാനപരമാണ്. വൃത്താകൃതിയിലുള്ള സ്പീഡോമീറ്റർ, ഓഡോമീറ്റർ, ട്രിപ്പ് മീറ്റർ എന്നിവയുമുണ്ട്. 126 കിലോഗ്രാം മാത്രമാണ് ബൈക്കിെൻറ ഭാരം. കൈകാര്യം ചെയ്യാൻ എളുപ്പവും ഭാരം കുറഞ്ഞതുമായ മോട്ടോർസൈക്കിളാണ് ഡബ്ല്യു 175. 1.25 മുതൽ 1.4 ലക്ഷം വരെയാണ് (എക്സ്-ഷോറൂം) വില പ്രതീക്ഷിക്കുന്നത്. വിലയിൽ എതിരാളികളേക്കാൾ ബഹുദൂരം പിന്നിലാണെന്ന് സാരം. അന്തർദ്ദേശീയമായി ബൈക്ക് കഫെ, സ്‌ക്രാംബ്ലർ ഓപ്ഷനിലും ലഭ്യമാണ്. തുടക്കത്തിൽ ഇവിടെ സ്റ്റാൻഡേർഡ് ട്രിമിൽ മാത്രം വാഹനം ലഭ്യമാകാനാണ് സാധ്യത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.