ഇന്റർസെപ്ടറെ പൂട്ടാൻ കാവാസാക്കിയുടെ കരുത്തൻ; ഇസഡ് 650 ആർ.എസ് അവതരിപ്പിച്ചു
text_fieldsറോയൽ എൻഫീൽഡിന്‍റെ 650 സി.സി ബൈക്ക് ഇന്റർസെപ്ടർക്ക് പകരക്കാരനെ അവതരിപ്പിച്ച് കാവാസാക്കി. ഇസഡ് 650 ആർ.എസ് എന്നാണ് ജാപ്പനീസ് കരുത്തന്‍റെ പേര്. വാഹനം ഇന്ത്യയിൽ അവതരിപ്പിച്ചിട്ടുണ്ട്. ജനപ്രിയമായ നിഞ്ച 650-ന്റെ നേക്കഡ് ൈബക്കായി വിപണിയിലെത്തുന്ന ഇസഡ് 650 സ്ട്രീറ്റ് നേക്കഡിനെ അടിസ്ഥാനമാക്കിയാണ് പുതിയ മോട്ടോർസൈക്കിൾ നിർമിച്ചിരിക്കുന്നത്. മിഡിൽ വെയ്റ്റ് റെട്രോ ബൈക്ക് വിഭാഗത്തിലാണ് ബൈക്ക് ഉൾപ്പെടുന്നത്. 650 സിസി ഇരട്ട സിലിണ്ടർ എഞ്ചിനുമായാണ് ഇന്റർസെപ്ടറും ഇസഡ് 650 ആർ.എസ്ും നിരത്തിലെത്തുന്നത്.
ഇസഡ് 650, നിഞ്ച 650 ബൈക്കുകളിൽ കാണുന്ന 649cc, പാരലൽ-ട്വിൻ എഞ്ചിനാണ് കവാസാക്കി ഇസഡ് 650 ആർ.എസിന് നൽകിയിരിക്കുന്നത്. ഈ യൂനിറ്റ് 67.3 ബിഎച്ച്പി പവറും 64 എൻഎം ടോർക്കും ഉത്പ്പാദിപ്പിക്കും. 6 സ്പീഡ് ട്രാൻസ്മിഷനാണ് ബൈക്കിലുള്ളത്. റോയൽ എൻഫീൽഡ് ഇന്റർസെപ്റ്റർ 650ൽ, 648 സിസി, പാരലൽ-ട്വിൻ, 4-സ്ട്രോക്ക്, സിംഗിൾ ഓവർഹെഡ് ക്യാം, എയർ/ഓയിൽ-കൂൾഡ് എഞ്ചിനാണുള്ളത്. 47 ബിഎച്ച്പി കരുത്തും 52 എൻഎം ടോർക്കും എഞ്ചിൻ ഉത്പ്പാദിപ്പിക്കും.
എഞ്ചിൻ 6 സ്പീഡ് കോൺസ്റ്റന്റ് മെഷ് ട്രാൻസ്മിഷനുമായാണ് വരുന്നത്. മധ്യഭാഗത്ത് എൽസിഡി ഡാഷുള്ള ഇരട്ട-പോഡ് അനലോഗ് ക്ലസ്റ്ററാണ് കാവസാക്കിക്ക് ലഭിക്കുന്നത്. കൂടാതെ, പൂർണ്ണ എൽഇഡി ലൈറ്റിങ് പാക്കേജും ഉൾക്കൊള്ളുന്നു. സീറ്റുകൾ, സംപ് ഗാർഡുകൾ, ടൂറിങ് മിററുകൾ, ഫ്‌ളൈ സ്‌ക്രീൻ തുടങ്ങി നിരവധി ഓപ്ഷനുകളോടെ റോയൽ എൻഫീൽഡ് ഇന്റർസെപ്റ്റർ 650 വരുന്നത്. കാവാസാക്കി അത്തരം വാഗ്ദാനങ്ങളൊന്നും നൽകുന്നില്ല. സമാന സ്വഭാവമുള്ളതാണെങ്കിലും വിലയിൽ ഇരുവാഹനങ്ങളും തമ്മിൽ വലിയ വ്യത്യാസമുണ്ട്. ഇസഡ് 650 ആർ.എസിന് 6.65 ലക്ഷത്തിലധികം വില വരുേമ്പാൾ ഇൻർസെപ്ടറിന് 2.80 ലക്ഷം മാത്രമാണ് വിലവരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.