സ്പീഡോമീറ്റർ വിച്ഛേദിച്ച് പുത്തൻ കാറിൽ സഞ്ചാരം; ഡീലർക്ക് ഒരു ലക്ഷം പിഴ
text_fieldsസ്പീഡോമീറ്റർ വിച്ഛേദിച്ച് ഒരു ഷോറൂമിൽ നിന്ന് മറ്റൊരിടത്തേക്ക് രജിസ്റ്റർ ചെയ്യാത്ത കാർ കൊണ്ടുപോയതിന് ഡീലർഷിപ്പിന് പിഴ ചുമത്തി മോേട്ടാർ വാഹന വകുപ്പ്. വിവിധ നിയമലംഘനങ്ങൾക്ക് ഒരു ലക്ഷം രൂപയാണ് പിഴ മത്തിയത്. പതിവ് വാഹനപരിശോധനയിലാണ് നിയമലംഘനം ഉദ്യോഗസ്ഥരുടെ കണ്ണിൽപ്പെട്ടത്. വാഹനം കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്ക് കൊണ്ടുപോകുകയായിരുന്നു. ആലപ്പുഴ, കായംകുളത്തുവച്ചാണ് ഉദ്യോഗസ്ഥർ വാഹനം തടഞ്ഞ് പരിശോധിച്ചത്. മാരുതി എർട്ടിഗ എം.പി.വിക്കാണ് പിഴ ചുമത്തിയത്.
ടിസിആർ അല്ലെങ്കിൽ ട്രേഡ് സർട്ടിഫിക്കറ്റ് രജിസ്ട്രേഷൻ വാഹനത്തിന് ഉണ്ടായിരുന്നില്ല. ഒരു ഡീലർഷിപ്പിൽ നിന്ന് മറ്റൊന്നിലേക്ക് വാഹനം കൈമാറാൻ ട്രേഡ് സർട്ടിഫിക്കറ്റ് രജിസ്ട്രേഷൻ ആവശ്യമാണ്. വിശദ പരിശോധനയിലാണ് വാഹനത്തിെൻറ ഓഡോമീറ്റർ കേബിൾ വിച്ഛേദിച്ചതായി കണ്ടെത്തിയത്. തുടർന്ന് മോേട്ടാർ വാഹന നിയമം സെക്ഷൻ 182 എ പ്രകാരം എംവിഡി ഡീലർഷിപ്പുകൾക്ക് ഒരു ലക്ഷം രൂപ പിഴ ചുമത്തി. തുടർന്ന് വാഹനം കസ്റ്റഡിയിലെടുക്കുകയും പിന്നീട് വിട്ടയക്കുകയും ചെയ്തു.
റോഡ് മാർഗം കോഴിക്കോടിനും തിരുവനന്തപുരത്തിനും ഇടയിലുള്ള ദൂരം 370 കിലോമീറ്ററിൽ കൂടുതലാണ്. സ്പീഡോമീറ്റർ കേബിളുകൾ വിച്ഛേദിക്കുന്നത് രാജ്യത്തിെൻറ പല ഭാഗങ്ങളിലെയും ഡീലർമാരുടെ പതിവാണ്. ഉപഭോക്താവിന് വിതരണം ചെയ്യുമ്പോൾ വാഹനത്തിന് കിലോമീറ്ററുകൾ കുറവാണെന്ന് ഉറപ്പുവരുത്താനാണ് ഇങ്ങിനെ ചെയ്യുന്നത്.
ഓഡോമീറ്റർ കേബിൾ വിച്ഛേദിക്കുന്നത് ഗുരുതരമായ കുറ്റമാണ്. ഓഡോമീറ്റർ കേബിൾ വിച്ഛേദിച്ചാൽ ഡ്രൈവർക്ക് വാഹനത്തിെൻറ വേഗത നിർണ്ണയിക്കാൻ കഴിയില്ല. ഇത് അപകടങ്ങളിലേക്ക് നയിച്ചേക്കാം. പല ആധുനിക കാറുകളിലും, ഓഡോമീറ്റർ വിച്ഛേദിക്കുന്നത് പവർ സ്റ്റിയറിംഗിെൻറ പ്രവർത്തനത്തെയും ബാധിക്കും. ഇത് കൂടുതൽ അപകടകരമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.