Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
പൊലീസിന് കരുത്തായി ഗൂർഖ എസ്.യു.വികൾ സ്റ്റേഷനുകളിൽ
cancel
Homechevron_rightHot Wheelschevron_rightAuto Newschevron_rightപൊലീസിന് കരുത്തായി...

പൊലീസിന് കരുത്തായി ഗൂർഖ എസ്.യു.വികൾ സ്റ്റേഷനുകളിൽ

text_fields
bookmark_border

നേര​ത്തെ ബുക്ക് ചെയ്തിരുന്ന ഫോഴ്സ് ഗൂർഖകൾ പൊലീസിന് കൈമാറി. 46 ഗൂർഖകളാണ് പൊലീസ് വാങ്ങിയത്. പോലീസ് ആസ്ഥാനത്തെ എഡിജിപി മനോജ് എബ്രഹാം കമ്പനി പ്രതിനിധികളില്‍നിന്ന് വാഹനങ്ങള്‍ ഏറ്റുവാങ്ങി പോലീസ് സ്റ്റേഷനുകൾക്ക് കൈമാറി.

ദുർഘട പാതകൾ താണ്ടാൻ ശേഷിയുള്ളതാണ് ഈ വാഹനങ്ങൾ. പ്രധാനമായും ഹൈറേഞ്ച് ഏരിയകളിലും വന മേഖലകളിലേക്കുമാണ് ഗൂർഖ ഉപയോഗിക്കുന്നത്.

ആദ്യമായാണ് കേരളാ പൊലീസ് ഗൂർഖ 4x4 വാഹനങ്ങൾ‍ വാങ്ങുന്നത്. ഗൂർഖയുടെ ഓഫ് റോഡ് ഓൺറോഡ് പ്രകടനമാണ് കേരളാ പൊലീസ് ഔദ്യോഗിക വാഹനമാക്കാനുള്ള കാരണം. ഇതു കൂടാതെ 72 മഹീന്ദ്ര ബൊലേറോ ബി 4 ബിഎസ് 6 വാഹനങ്ങളും വിവിധ സ്റ്റേഷനുകളിലേക്ക് അനുവദിച്ചിട്ടുണ്ട്.

ഡിസൈനും സവിശേഷതകളും

ഗൂർഖയുടെ പരിഷ്കരിച്ച മോഡലാണ് പൊലീസിലെത്തുന്നത്. എന്നാൽ വാഹനത്തി​െൻറ മുഴുവൻ ബോഡി ഷെല്ലും മാറിയിട്ടുണ്ട്​. പുതിയ ഗ്രിൽ, ബമ്പറുകൾ, ലൈറ്റ് ക്ലസ്റ്ററുകൾ, പിൻ യാത്രക്കാർക്കുള്ള വലിയ വിൻഡോ എന്നിവ മാറ്റങ്ങളിൽ ഉൾപ്പെടുന്നു. പനോരമിക് വിൻഡോ എന്ന്​ കമ്പനി വിളിക്കുന്ന വലിയ ഗ്ലാസ്​ ഏരിയ പിന്നിലെ ദൃശ്യപരതയെ സഹായിക്കുന്നുണ്ട്​. പുതിയ ഡാഷ്‌ബോർഡ്, ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻറ്​ സിസ്റ്റം, മുൻവശത്തുള്ള രണ്ടാം നിര ക്യാപ്റ്റൻ സീറ്റുകൾ എന്നിവയാണ്​ ശ്രദ്ധേയമായ കാബിൻ മാറ്റങ്ങൾ.

നേരത്തേ ഉണ്ടായിരുന്ന ഡ്യുവൽ-ടോൺ ക്യാബിനിൽ നിന്ന് സിംഗിൾ ടോൺ ഡാർക്​ ഗ്രേയിലേക്ക് മാറിയിട്ടുണ്ട്​. ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവ ടച്ച്​ സ്​ക്രീനിൽ നൽകിയിട്ടുണ്ട്​. ബ്ലൂടൂത്​ വഴി ഫോൺ കോളുകൾ എടുക്കാനുമാകും. ടിൽറ്റ്, ടെലിസ്കോപിക് അഡ്​ജസ്റ്റ്മെൻറുള്ള സ്റ്റിയറിങ്​, പിൻ സീറ്റുകൾക്കുള്ള വ്യക്തിഗത ആം റെസ്​റ്റുകൾ, നാല് യാത്രക്കാർക്കും യുഎസ്ബി ചാർജിങ്​ സോക്കറ്റുകൾ, പവർ വിൻഡോകൾ, സെൻട്രൽ ലോക്കിങ്​, എയർ കണ്ടീഷനിങ്​, ഡിആർഎല്ലുകളുള്ള എൽഇഡി ഹെഡ് ലാമ്പുകൾ, ഫോഗ് ലാമ്പുകൾ, കോർണർ ലാമ്പുകൾ എന്നിവയാണ് മറ്റ് സവിശേഷതകൾ.

എഞ്ചിനും സുരക്ഷയും

ബിഎസ് ആറ്​ നിയന്ത്രണങ്ങൾ പാലിക്കുന്നതിന്​ കമ്പനി പഴയ 2.6 ലിറ്റർ ഡീസൽ എഞ്ചിൻ നവീകരിച്ചു. ഈ യൂനിറ്റ് 91hp ഉം 250Nm ടോർക്കും പുറപ്പെടുവിക്കും. അഞ്ച്​ സ്​പീഡ് മാനുവൽ ഗിയർബോക്​സുമായി ജോടിയാക്കിയിരിക്കുന്നു. പഴയ ഗൂർഖ എക്‌സ്ട്രീമിന്റെ 140 എച്ച്പി 2.2 ലിറ്റർ ഡീസൽ എഞ്ചിൻ ഉപേക്ഷിച്ചിട്ടുണ്ട്​. സ്വതന്ത്ര ഡബിൾ വിഷ്ബോണുകളും മുൻവശത്ത് മൾട്ടിലിങ്ക് സെറ്റപ്പും ഉള്ള സസ്പെൻഷൻ സെറ്റപ്പും മാറ്റമില്ലാതെ തുടരുന്നു.

ഫോർവീൽ സിസ്​റ്റമുള്ള ഗൂർഖയ്ക്ക് 35 ഡിഗ്രി വരെ ഗ്രേഡുള്ള ചരിവുകളിൽ നാവിഗേറ്റ് ചെയ്യാനാകുമെന്ന്​ ഫോഴ്​സ്​ അവകാശപ്പെടുന്നു.സുരക്ഷക്കായി മുന്നിലെ ഇരട്ട എയർബാഗുകൾ, എബിഎസ്, റിയർ പാർക്കിങ്​ സെൻസറുകൾ, ഐസോഫിക്​സ്​ ചൈൽഡ് സീറ്റ് ആങ്കറുകൾ, ടയർ പ്രഷർ മോണിറ്ററിങ്​ സിസ്റ്റം എന്നിവയും നൽകിയിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:suvforcegurkhakerala police
Next Story