ഇലക്ട്രിക് ലക്ഷ്വറി കാറുമായി കിയ എത്തുന്നു
text_fieldsകുതിച്ചുകയറുന്ന ഇന്ത്യൻ ഇലക്ട്രിക് കാർ വിപണിയിൽ ലക്ഷ്വറി വാഹനവുമായി ഒരുകൈ നോക്കാൻ ദക്ഷിണ കൊറിയൻ കമ്പനി കിയയും എത്തുന്നു. കുറഞ്ഞ കാലം കൊണ്ട് ശ്രദ്ധേയ ബ്രാൻഡുകളിലൊന്നായി മാറിയ കിയ 'ഇ.വി 6' എന്ന പേരിലാണ് ആദ്യമായി ആഡംബര ഇലക്ട്രിക് കാർ അവതരിപ്പിക്കുന്നത്.
കഴിഞ്ഞ മാർച്ചിൽ ആഗോള തലത്തിൽ അവതരിപ്പിച്ച ഹൈ-എൻഡ് പ്രീമിയം ഇലക്ട്രിക് സെഡാൻ കാർ ജൂൺ രണ്ടിന് ഇന്ത്യയിൽ അവതരിപ്പിക്കും. മേയ് 26ന് പ്രീ ബുക്കിങ് ആരംഭിക്കും. ഇലക്‌ട്രിക് ശ്രേണിക്കായി കിയ വികസിപ്പിച്ച ഇലക്ട്രിക് ഗ്ലോബൽ മോഡുലാർ പ്ലാറ്റ്ഫോമിലാണ് നിർമാണം. 50 മുതൽ 60 ലക്ഷം വരെയാകും എക്സ് ഷോറൂം വില.
ആദ്യഘട്ടത്തിൽ 100 യൂനിറ്റുകൾ മാത്രമാകും വിൽപനക്കെത്തുക. രണ്ട് ബാറ്ററി ഓപ്‌ഷനുകളോടെയാണ് ഇറങ്ങുന്നത്. പുതുതലമുറയെ വശീകരിക്കാൻ അത്യാധുനിക ഡിസൈനും അൾട്ര ഫാസ്റ്റ് ചിർജിങ് സംവിധാനവുമെല്ലാം ഇ.വി 6ൽ ഉണ്ടാകും. നിലവിൽ സെൽറ്റോസ്, സോനെറ്റ് എന്നീ മോഡലുകളാണ് കിയ ഇന്ത്യയിൽ അവതരിപ്പിച്ചിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.