ഇന്നോവയേക്കാൾ വീൽബേസ്, എസ്.യു.വികളുടെ ഉയരം; എം.പി.വികളുടെ നായകനാവാൻ കിയ കാറൻസ്
text_fieldsസെൽറ്റോസ്, സോണറ്റ്, കാർണിവൽ എന്നീ മോഡലുകൾക്കുശേഷം കിയ മോേട്ടാഴ്സ് അവതരിപ്പിക്കുന്ന എം.പി.വി, കാറൻസിെൻറ ആഗോള അവതരണം ഇന്ത്യയിൽ നടന്നു. എം.പി.വിക്കും എസ്.യു.വിക്കും ഇടയിൽ സ്ഥാനമുള്ള വാഹനം എന്നാണ് കാറൻസിനെ കിയ വിശേഷിപ്പിക്കുന്നത്. അടുത്ത വർഷമാദ്യം വാഹനം വിപണിയിൽ എത്തിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. മൂന്ന് നിരയിലായി ആറ്, ഏഴ് സീറ്റുകളുള്ള വാഹനമാണ് കാറൻസ്. മൂന്ന് എഞ്ചിൻ ഓപ്ഷനുകൾ ലഭിക്കും.
4540 എംഎം നീളവും 1800 എംഎം വീതിയും 1700 എംഎം ഉയരവും 2780 എംഎം വീൽബേസും ഉണ്ട്. വിശാലമായ ഇന്റീരിയറാണ് പ്രധാന പ്രത്യേകത. ടൊയോട്ട ഇന്നോവയുമായി താരതമ്യപ്പെടുത്തിയാൽ കാറെൻസിന്റെ വീൽബേസ് 30 എംഎം കൂടുതലാണെന്നത് എടുത്തുപറയേണ്ടതാണ്. ക്രെറ്റ, സെൽറ്റോസ് പ്ലാറ്റ്‌ഫോമിന്റെ നീളംകൂടിയ വകഭേദമാണ് കാറൻസിൽ ഉപയോഗിച്ചിരിക്കുന്നത്. സെൽറ്റോസിലുള്ള അതേ എഞ്ചിനുകളാണ് വാഹനത്തിലും. പെട്രോൾ എഞ്ചിനുകളിൽ 1.5 ലിറ്റർ, നാല് സിലിണ്ടർ, നാച്ചുറലി ആസ്പിറേറ്റഡ് യൂനിറ്റ് 115 എച്ച്പി, 144 എൻഎം എന്നിവയും 1.4 ലിറ്റർ, നാല് സിലിണ്ടർ, ടർബോചാർജ്ഡ് യൂനിറ്റ് 140 എച്ച്പി, 242 എൻഎം എന്നിവയും ഉത്പാദിപ്പിക്കുന്നു.
ഡീസൽ എഞ്ചിൻ 1.5 ലീറ്റർ, നാല് സിലിണ്ടർ യൂനിറ്റാണ്. അത് 115 എച്ച്പിയും 250 എൻഎമ്മും വികസിപ്പിക്കുന്നു.പെട്രോൾ എൻജിനുള്ള ഗിയർബോക്‌സ് ഓപ്ഷനുകളിൽ 6-സ്പീഡ് മാനുവൽ, 6-സ്പീഡ് െഎ.എം.ടി,സി.വി.ടി ഓട്ടോമാറ്റിക് ഗിയർബോക്‌സ് എന്നിവ ഉൾപ്പെടുന്നു. ഡീസൽ എഞ്ചിന് 6-സ്പീഡ് മാനുവൽ, 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സ് വാഗ്ദാനം ചെയ്യുന്നു.
തടിച്ച ഫ്രണ്ട്, റിയർ ബമ്പറുകൾ, പരന്ന ബോണറ്റ്, മെലിഞ്ഞ ഗ്രില്ല്, സ്പ്ലിറ്റ് ഹെഡ്‌ലാമ്പ് എന്നിവയാണ് മുന്നിൽനിന്ന് നോക്കുേമ്പാൾ ആദ്യം കണ്ണിപ്പെടുക. പ്രധാന ഹെഡ്‌ലാമ്പ് ക്ലസ്റ്ററിനൊപ്പം വൈ ആകൃതിയിലുള്ള എൽ.ഇ.ഡി ഡെ ടൈം റണ്ണിങ് ലാമ്പും കാരൻസിന് ലഭിക്കും. കിയയുടെ 'ടൈഗർ നോസ്' സ്‌റ്റൈലിങ് ഘടകം ഇനി ഗ്രില്ലിലില്ല, പകരം താഴെയുള്ള ക്രോം ട്രിം ഉപയോഗിച്ച് സൂക്ഷ്മമായി സൃഷ്‌ടിച്ച ഭാഗമാണുള്ളത്.
ഫീച്ചറുകളും സുരക്ഷയും
നിരവധി സവിശേഷതകളും സുരക്ഷാ സാങ്കേതികവിദ്യയും നിറഞ്ഞതാണ് കിയ കാറൻസ്. 10.25-ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ ഉയർന്ന വേരിയന്റുകളിൽ നൽകിയിട്ടുണ്ട്.താഴ്ന്ന വേരിയന്റുകൾക്ക് 8.0 ഇഞ്ച് സ്‌ക്രീൻ ലഭിക്കും. അതിന് താഴെ എസി വെന്റുകൾ ഇന്റീരിയറിന്റെ വീതിയിൽ തടസ്സമില്ലാതെ സംയോജിപ്പിച്ചിരിക്കുന്നു. കാലാവസ്ഥാ നിയന്ത്രണങ്ങൾ പ്രവർത്തിപ്പിക്കുന്നതിന് ടോഗിൾ സ്വിച്ചുകളുള്ള ഒരു പുതിയ ടച്ച് അധിഷ്ഠിത പാനലും ലഭിക്കും. പിൻഭാഗത്ത് തണുപ്പെത്തിക്കാൻ റൂഫ് മൗണ്ടഡ് എസി വെന്റുകളുമുണ്ട്. പനോരമിക് സൺറൂഫ് നിലവിൽ നൽകിയിട്ടില്ല.
സെൽറ്റോസിലും സോനെറ്റിലും കാണുന്നതു പോലെ പൂർണ്ണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 8-സ്പീക്കർ ബോസ് സൗണ്ട് സിസ്റ്റം, ഓഡിയോ കൺട്രോളുകൾ, വോയ്‌സ് കമാൻഡുകൾ, കോളിങ് എന്നിവയ്‌ക്കുള്ള ബട്ടണുകളുള്ള മൾട്ടി-ഫംഗ്ഷൻ സ്റ്റിയറിങ് വീലും കാറൻസിന് ലഭിക്കും. ആറ്, ഏഴ് സീറ്റുകളുള്ള കോൺഫിഗറേഷനിൽ വാഹനം ലഭ്യമാകും. മൂന്ന് വാട്ടർ ബോട്ടിലുകൾ വരെ ഉൾക്കൊള്ളാൻ കഴിയുന്ന വലിയ ഡോർ പോക്കറ്റുകളും ഉണ്ട്.
ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, കിയയുടെ യുവോ കണക്റ്റ്, 64 കളർ ആംബിയന്റ് ലൈറ്റിങ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, കപ്പ് ഹോൾഡറുകളുള്ള സീറ്റ്-ബാക്ക് ടേബിളുകൾ, എയർ പ്യൂരിഫയർ എന്നിവയാണ് മറ്റ് പ്രത്യേകതകൾ. സുരക്ഷക്കായി 6 എയർബാഗുകൾ, എ.ബി.എസ്, ഇ.എസ്.സി, ഹിൽ-സ്റ്റാർട്ട് അസിസ്റ്റ്, നാല് ചക്രങ്ങളിലും ഡിസ്ക് ബ്രേക്കുകൾ, പിൻ പാർക്കിങ് സെൻസറുകൾ എന്നിവ എല്ലാ വേരിയന്റുകളിലും ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.