ബ്രെസ്സയും നെക്സോണുമല്ല; കോംപാക്ട് എസ്.യു.വികളിൽ തരംഗമായി സോണറ്റ്, നാല് വർഷംകൊണ്ട് വിറ്റത് 4.5 ലക്ഷം കാറുകൾ
text_fieldsഇന്ത്യന്‍ കോംപാക്ട് എസ്.യു.വി സെഗ്മെന്റില്‍ തിളങ്ങി വില്‍പ്പനയില്‍ മികച്ച നേട്ടം കൈവരിച്ച് കൊറിയന്‍ ബ്രാന്‍ഡ് കിയ സോണറ്റ്. വിപണിയില്‍ അവതരിപ്പിച്ചതു മുതല്‍ ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം നാലുവര്‍ഷം കൊണ്ട് 4,50,000 യൂണിറ്റുകളുടെ വില്‍പ്പന എന്ന നാഴികകല്ലാണ് കമ്പനി പിന്നിട്ടിരിക്കുന്നത്. സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്സിന്റെ (സിയാം) കണക്കുകള്‍ പ്രകാരം നാല് വര്‍ഷം പൂര്‍ത്തിയാക്കിയ സോണറ്റ് ആഭ്യന്തര വിപണിയില്‍ മാത്രം 3,58,000 യൂണിറ്റുകളുടെ വില്‍പ്പനയാണ് നേടിയത്. വാഹനത്തിന്റെ ഏകദേശം 92,000 യൂണിറ്റുകള്‍ കയറ്റുമതി ചെയ്യുകയും ചെയ്തു.
ആകര്‍ഷകമായ രൂപ ഭംഗിയും മികച്ച വിലയുമായി ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന കോംപാക്ട് എസ്.യു.വികളില്‍ ഒന്നാണ് സോണറ്റ്. 7.99 ലക്ഷം മുതല്‍ 15.77 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്സ് ഷോറൂം വില. ഈ വര്‍ഷം ആദ്യം കിയ അവതരിപ്പിച്ച സോണറ്റിന്‍റെ ഫെയ്സ് ലിഫ്റ്റ് മോഡലിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പുതിയ ഗ്രില്‍, എല്‍.ഇ.ഡി ഹെഡ്ലാമ്പുകള്‍, എല്‍.ഇ.ഡി ഡി.ആര്‍.എല്‍, എല്‍.ഇ.ഡി കണക്റ്റഡ് ടെയില്‍ലാമ്പുകള്‍, 16 ഇഞ്ച് അലോയ് വീലുകള്‍, 10.25 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 10.25 ഇഞ്ച് ടച്ച്സ്‌ക്രീന്‍ നാവിഗേഷന്‍, സറൗണ്ട് വ്യൂ മോണിറ്റര്‍, ഫ്രണ്ട് വെന്റിലേറ്റഡ് സീറ്റുകള്‍, എല്‍.ഇ.ഡി ആംബിയന്റ് സൗണ്ട് ലൈറ്റിംഗ്, ബോസ് സൗണ്ട് സിസ്റ്റം, ഇലക്ട്രിക് സണ്‍റൂഫ് എന്നീ ആധുനിക സംവിധാനങ്ങള്‍ കോര്‍ത്തിണക്കിയാണ് പുതിയ കിയ എത്തിയിരിക്കുന്നത്.
10 ഓട്ടോണമസ് ഫീച്ചറുകളുള്ള അഡാസ് പാക്ക് ഉള്‍പ്പെടെ 25 സുരക്ഷാ ഫീച്ചറുകളാണ് കിയ സോണറ്റിനുള്ളത്. ആറ് എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, വെഹിക്കിള്‍ സ്റ്റെബിലിറ്റി മാനേജ്മെന്റ് എന്നിവ ഉള്‍പ്പെടെ 15 സ്റ്റാന്‍ഡേര്‍ഡ് സുരക്ഷാ ഫീച്ചറുകളും വാഹനത്തില്‍ നല്‍കിയിട്ടുണ്ട്. നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍, ടര്‍ബോ പെട്രോള്‍, ഡീസല്‍ എൻജിന്‍ ഓപ്ഷനുകളിലായി എം.ടി, ഐ.എം.ടി, ഡി.സി.റ്റി, ഓട്ടോമാറ്റിക് തുടങ്ങിയ ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ വാഹനം ലഭ്യമാണ്. മാരുതി സുസുക്കി ബ്രെസ്സ, മാരുതി സുസുക്കി ഫ്രോങ്സ്, ടാറ്റ നെക്സോണ്‍, ഹ്യുണ്ടായ് വെന്യു, അടുത്തിടെ പുറത്തിറക്കിയ മഹീന്ദ്ര 3എക്‌സ്.ഒ എക്‌സ്.യു.വി എന്നിവയാണ് വിപണിയിലെ പ്രധാന എതിരാളികള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.