Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
kia sonet
cancel
Homechevron_rightHot Wheelschevron_rightAuto Newschevron_rightസോനറ്റ്​...

സോനറ്റ്​ നിരത്തിലിറങ്ങാൻ ഇനി ദിവസങ്ങൾ മാത്രം; തീയതി പ്രഖ്യാപിച്ച്​ കിയ

text_fields
bookmark_border

കിയ മോ​േട്ടാഴ്​സി​െൻറ കോംപാക്​ട്​ എസ്​.യു.വി സോനറ്റ്​ സെപ്​റ്റംബർ 18 മുതൽ ഇന്ത്യൻ നിരത്തുകളിലിറങ്ങും. ആഗസ്​റ്റ്​ 20ന്​ ഇതി​െൻറ ബുക്കിങ്​ തുടങ്ങിയിരുന്നു. ഒറ്റദിവസം കൊണ്ട്​ 6523 പേരാണ്​​ വാഹനം ബുക്ക്​ ചെയ്​തത്​. 25,000 രൂപ നൽകി കമ്പനി ഡീലർഷിപ്പുകളിലോ ഓൺലൈനായോ ആണ്​ വാഹനം ബുക്ക്​ ചെയ്യാനുള്ള അവസരമുള്ളത്​.

ആന്ധ്രാപ്രദേശിലെ അനന്തപൂർ പ്ലാൻറിലാണ്​​ സോനറ്റ് നിർമിക്കുന്നത്​. ആഗോള വിപണിക്കുവേണ്ടിയും ഇവിടെയാണ്​ വാഹനം ഉൽപ്പാദിപ്പിക്കുന്നത്​. ആഗസ്​റ്റ്​ ഏഴിനാണ് സോനറ്റ് ഇന്ത്യയിൽ അവതരിപ്പിച്ചത്. കിയയിൽ നിന്നുള്ള ആദ്യത്തെ നാല് മീറ്ററിൽ താഴെ നീളമുള്ള വാഹനമാണിത്.

ഹ്യുണ്ടായ് വെന്യു, മാരുതി സുസുക്കി വിറ്റാര ബ്രെസ്സ, ടാറ്റ നെക്സൺ, ഫോർഡ് ഇക്കോ സ്പോർട്ട്, മഹീന്ദ്ര എക്സ്.യു.വി 300, വരാനിരിക്കുന്ന നിസ്സാൻ മാഗ്നൈറ്റ് തുടങ്ങിയവരാണ്​ സോനറ്റി​െൻറ എതിരാളികൾ. സെൽറ്റോസിനെപ്പോലെ സോനറ്റും ജി.ടി ലൈൻ, ടെക് ലൈൻ എന്നീ രണ്ട് ട്രിം ഓപ്ഷനുകളിലാണ്​ വരുന്നത്​.

വെൻറിലേറ്റഡ് സീറ്റുകൾ, ബോസ് ഓഡിയോ സിസ്റ്റം, സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റിയുള്ള 10.25 ഇഞ്ച് എച്ച്​.ഡി ടച്ച്‌സ്‌ക്രീൻ, വൈറസ് പരിരക്ഷയുള്ള ഇൻറഗ്രേറ്റഡ് എയർ പ്യൂരിഫയർ, ആംബിയൻറ്​ ലൈറ്റിംഗ്, വയർലെസ് ചാർജിംഗ് എന്നിവ പോലുള്ള മുൻനിര സവിശേഷതകൾ സോനറ്റ് വാഗ്​ദാനം ചെയ്യുന്നുണ്ട്​.

1.2 ലിറ്റർ പെ​ട്രോൾ, 1.0 ലിറ്റർ ടർബോ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എന്നിങ്ങനെ മൂന്ന്​ എൻജിനുകളായിരിക്കും സോനറ്റി​െൻറ ഹൃദയം. ഏഴ്​ സ്​പീഡ്​ ഡ്യുവൽ ക്ലച്ച്​ ഓ​ട്ടോമാറ്റിക്​, ആറ്​ സ്​പീഡ്​ മാനുവൽ, ആറ്​ സ്​പീഡ്​ ഓ​ട്ടോമാറ്റിക്​ എന്നീ ഗിയർബോക്​സുകൾക്ക്​ പുറമെ ഇൻറലിജൻറ്​ മാനുവൽ ട്രാൻസ്​മിഷൻ (ഐ.എം.ടി) സംവിധാനവും അടങ്ങിയ മോഡലുകൾ ലഭ്യമാകും. ക്ലച്ചില്ലാതെ ഗിയർ മാറ്റുന്ന സ​ാ​ങ്കേതിക വിദ്യയാണ്​ ഐ.എം.ടി. ഏഴ്​ മുതൽ 12 ലക്ഷം വരെയാണ്​ പ്രതീക്ഷിക്കുന്നു ഷോറൂം വില.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:venuecompact suvcarkia sonetimt
News Summary - kia sonet will launch in india on september 18th
Next Story