സോനറ്റിന് ഇനി എക്സ് ലൈൻ വേരിയന്റും; വില 13.39 ലക്ഷം മുതൽ
text_fieldsകിയയുടെ സോനറ്റ് സബ്-കോംപാക്റ്റ് എസ്.യു.വിയുടെ എക്‌സ്-ലൈൻ വേരിയന്‍റ് അവതരിപ്പിച്ചു.13.39 ലക്ഷം രൂപ പ്രാരംഭ വിലയിലാണ് വാഹനം എത്തുന്നത്. 13.99 ലക്ഷം വരെ വില ഉയരും. ഒരു വർഷം മുമ്പ് അവതരിപ്പിച്ച സെൽറ്റോസ് എക്സ് ലൈനിന് സമാനമായ രീതിയാണ് കിയ സോനറ്റ് എക്സ് ലൈനും പിന്തുടരുന്നത്.
സോനറ്റ് എക്സ്-ലൈൻ നിലവിലുള്ള ടോപ്പ് വേരിയന്റായ ജി.ടിഎക്സ് പ്ലസിന് മുകളിലാണ് സ്ഥാനം പിടിച്ചിരിക്കുന്നത്. വാഹനത്തിന് മാറ്റ് ഗ്രാഫൈറ്റ് കളർ, സ്‌പ്ലെൻഡിഡ് സേജ് ഡ്യുവൽ ടോൺ ഇന്‍റീരിയർ തീം, കറുപ്പ് ഹൈ ഗ്ലോസുള്ള ക്രിസ്റ്റൽ കട്ട് അലോയി വീലുകൾ എന്നിവ നൽകിയിട്ടുണ്ട്. കിയ ഇന്ത്യ ഡീലർഷിപ്പുകളിലും കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയും ഉപഭോക്താക്കൾക്ക് സോനറ്റ് എക്സ് ലൈൻ ബുക്ക് ചെയ്യാം. ഏഴ് സ്പീഡ് ഡിസിടി കോൺഫിഗറേഷനോടുകൂടിയ 1.0 T-GDi പെട്രോൾ എഞ്ചിനും ആറ് സ്പീഡ് ഓട്ടോമാറ്റിക്ക് കോൺഫിഗറേഷനോടുകൂടിയ 1.5 ലിറ്റർ സി.ആർ.ഡി.ഐ ഡീസൽ എഞ്ചിനുമാണ് കിയ സോനെറ്റ് X-ലൈനിൽ വാഗ്ദാനം ചെയ്യുന്നത്.
സോനറ്റ് എക്‌സ് ലൈനിന്റെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ മാറ്റ് ഗ്രാഫൈറ്റ് (ഗ്രേ) നിറവും, ഗ്രില്ലിന് ഗ്ലോസ് ബ്ലാക് നിറത്തിൽ നർലെഡ് പാറ്റേണും, മുന്നിലും പിന്നിലും സ്‌കിഡ് പ്ലേറ്റുകൾക്ക് മെറ്റൽ ആക്‌സന്റുകൾ ഉള്ള പിയാനോ ബ്ലാക് ഫിനിഷും ഉണ്ടായിരിക്കും. ഹ്യുണ്ടായ് വെന്യു , മാരുതി സുസുകി ബ്രെസ്സ , ടൊയോട്ട അർബൻ ക്രൂസർ , മഹീന്ദ്ര XUV300 , നിസ്സാൻ മാഗ്‌നൈറ്റ് , റെനോ കിഗർ, ടാറ്റ നെക്‌സോൺ തുടങ്ങിയ മോഡലുകളാണ് കിയ സോനറ്റിന്‍റെ എതിരാളികൾ.
സോനറ്റ് എക്സ് ലൈൻ വില പട്ടിക
എഞ്ചിൻ വേരിയന്റ് വില
1.0 T-GDi പെട്രോൾ എക്സ്-ലൈൻ 7DCT 13,39,000
1.5 ലിറ്റർ CRDi ഡീസൽ എക്സ്-ലൈൻ 6AT 13,99,000
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.