വിലയിലും ഞെട്ടിച്ച് കിയ സിറോസ്; 8.99 ലക്ഷം രൂപക്ക് കിടിലൻ എസ്.യു.വി
text_fieldsന്യൂഡൽഹി: ദക്ഷിണ കൊറിയൻ കാർ ബ്രാൻഡായ കിയ മോട്ടോർസ് കിയ സിറോസിന്റെ വില പ്രഖ്യാപിച്ചു. പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിലായി വരുന്ന സിറോസിന് 8.99 ലക്ഷം രൂപ മുതൽ 17.80 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില. ജനുവരി മൂന്ന് മുതൽ ബുക്കിങ് ആരംഭിച്ച എസ്.യു.വി ഫെബ്രുവരി പകുതിയോടെ ഡെലിവറി തുടങ്ങിയേക്കും. 25,000 രൂപ ടോക്കൺ തുക നൽകി സിറോസ് ബുക്ക് ചെയ്യാവുന്നതാണ്.
HTK, HTK+, HTX, HTX+ എന്നിങ്ങനെയുള്ള ട്രിമുകളിലാണ് സിറോസിനെ കിയ വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്. കിയ സിറോസിന്റെ ടോപ്പ് എൻഡ് HTX+ വേരിയന്റിൽ ADAS പാക്കേജ് ഓപ്ഷണൽ എക്സ്ട്രാ ആയിട്ടാണ് നൽകുന്നത്. എക്സ്ഷോറൂം വിലയിൽ നിന്നും അധികമായി 80,000 രൂപ മുടക്കേണ്ടിവരും.
വിലയുടെ കാര്യത്തിൽ സോനെറ്റിനും സെൽറ്റോസിനും ഇടയിലാണ് സിറോസ് സ്ഥാനം പിടിച്ചിരിക്കുന്നത്. ഒരു പ്രീമിയം കോംപാക്‌ട് എസ്‌യുവി എന്നുവേണമെങ്കിൽ ഇതിനെ വിശേഷിപ്പിക്കാം. അത്രയധികം ഫീച്ചറുകൾ കുത്തിനിറച്ചാണ് കിയ തങ്ങളുടെ ടോൾബോയ് മോഡലിനെ വിപണിയിൽ എത്തിച്ചിരിക്കുന്നത്.
സ്പാര്‍ക്ലിങ് സില്‍വര്‍, വൈറ്റ് പേള്‍, ഇന്റന്‍സ് റെഡ്, ഫ്രോസ്റ്റ് ബ്ലൂ തുടങ്ങിയ എട്ടു നിറങ്ങളില്‍ വാഹനം ലഭ്യമാണ്. പെട്രോൾ, ഡീസൽ മോഡലുകൾ ആദ്യവും പിന്നീട് ഇലക്ട്രിക് മോഡലും പുറത്തിറക്കുമെന്നാണ് കിയ അറിയിക്കുന്നത്.
1 ലീറ്റർ ടർബോ പെട്രോൾ എൻജിനും 1.5 ലീറ്റർ ഡീസൽ എൻജിനുമുണ്ട് വാഹനത്തിന്. 120 എച്ച്പി കരുത്തും 172 എൻഎം ടോർക്കുമുണ്ട് പെട്രോൾ എൻജിൻ. 115 എച്ച്പി കരുത്തും 250 എൻഎം ടോർക്കുമുണ്ട് ഡീസൽ എൻജിന്. പെട്രോൾ എൻജിന് ഏഴ് സ്പീഡ് ഡിസിടി, ആറ് സ്പീഡ് മാനുവൽ ഗിയർബോക്സുകൾ. ഡീസൽ എൻജിന് ആറ് സ്പീഡ് മാനുവൽ, ആറ് സ്പീഡ് ഓട്ടമാറ്റിക് ഗിയർബോക്സുകൾ നൽകിയിരിക്കുന്നു. 3995 എം.എം ആണ് സിറോസിന്റെ നീളം, വീതി 1800 എംഎം, ഉയരം 1655 എംഎം, വീൽബേസ് 2550 എം.എമ്മുമാണ്.
കിയയുടെ ഇലക്ട്രിക് എസ്‍യുവി ഇവി9, ഇവി3 എന്നിവയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പുതിയ വാഹനത്തിന്റെ ഡിസൈൻ.
വയര്‍ലെസ്സ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, വെന്റിലേറ്റഡ് സീറ്റുകള്‍, പവര്‍ ഡ്രൈവര്‍ സീറ്റ്, വയര്‍ലെസ്സ് ചാര്‍ജര്‍, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്/സ്റ്റോപ്, മള്‍ട്ടിസോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, എ.സി. കണ്‍ട്രോള്‍ സ്‌ക്രീന്‍, ഹര്‍മന്‍ സൗണ്ട് സിസ്റ്റം, ഇലക്ട്രോണിക് പാര്‍ക്കിങ് ബ്രേക്ക്, 60:40 സ്പ്ലിറ്റ് സീറ്റ്, ആംബിയന്റ് ലൈറ്റിങ് എന്നിങ്ങനെ വിവിധ ഫീച്ചറുകളും ഈ കോംപാക്ട് എസ്.യു.വി.യില്‍ കിയ ഒരുക്കിയിട്ടുണ്ട്. സുരക്ഷ ഉറപ്പുവരുത്താനായി ആറ് എയര്‍ബാഗുകള്‍, ബ്ലൈന്‍ഡ് സ്പോട്ട് മോണിട്ടറിങ്ങുള്ള 360 ഡിഗ്രി ക്യാമറ, ഹില്‍ അസിസ്റ്റ്, ലെവല്‍ 2 അഡാസ് ഫീച്ചറുകളും സിറോസില്‍ നല്‍കിയിരിക്കുന്നു.
ഹ്യുണ്ടായ് വെന്യു, ടാറ്റ നെക്‌സോൺ, മഹീന്ദ്ര എക്‌സ്.യു.വി 3XO, മാരുതി ബ്രെസ്സ, സ്‌കോഡ കൈലാക്ക് തുടങ്ങിയവയോടായിരിക്കും കിയ സിറോസ് മത്സരിക്കുക.
വില ഇങ്ങനെ
- സ്മാര്‍ട്‌സ്ട്രീം 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ 6 സ്പീഡ് മാനുവല്‍
HTK- 8,99,900 രൂപ
HTK(O)- 9,99,900 രൂപ
HTK+ 11,49,900 രൂപ
HTX 13,29,900 രൂപ
- സ്മാര്‍ട്‌സ്ട്രീം 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ 7 സ്പീഡ് ഡി.സി.ടി
HTK+ 12,79,900 രൂപ
HTX 14,59,900 രൂപ
HTX+ 15,99,900 രൂപ
- 1.5 ലിറ്റര്‍ സി.ആര്‍.ഡി.ഐ. ഡീസല്‍ 6 സ്പീഡ് മാനുവല്‍
HTK(O) 10,99,900 രൂപ
HTK+ 12,49,900 രൂപ
HTX 14,29,900 രൂപ
- 1.5 ലിറ്റര്‍ സി.ആര്‍.ഡി.ഐ. ഡീസല്‍ 6 സ്പീഡ് ഓട്ടോമാറ്റിക്
HTX+ 16,99,900 രൂപ

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.