കിയയുടെ പുതുതലമുറ വൈദ്യുത വാഹനം തയ്യാർ; പേര് ഇ.വി 6, ചിത്രം ടീസ് ചെയ്ത് കമ്പനി
text_fieldsകിയയുടെ പുതുതലമുറ വൈദ്യുത വാഹനമായ ഇ.വി 6ന്‍റെ ചിത്രം ടീസ് ചെയ്ത് കമ്പനി. ഇലക്ട്രിക് വാഹനങ്ങൾക്കായി പ്രത്യേകമായി വികസിപ്പിച്ചെടുത്ത പ്ലാറ്റ്ഫോമിലാണ് ഇവി 6 നിർമിച്ചിരിക്കുന്നത്. ഇലക്ട്രിക്-ഗ്ലോബൽ മോഡുലാർ പ്ലാറ്റ്ഫോം അഥവാ ഇ-ജി എംപി എന്നാണ് പുതിയ പ്ലാറ്റ്േഫാം അറിയപ്പെടുന്നത്. പുതുതലമുറ ഇലക്ട്രിക് വാഹനങ്ങൾക്കായി പുതിയൊരു ഡിസൈൻ തീമും കിയ നേരത്തേ അവതരിപ്പിച്ചിരുന്നു. പുറത്തുവന്ന ചിത്രങ്ങളിൽനിന്ന് വാഹനത്തിന്‍റെ പൂർണരൂപം ലഭ്യമല്ല.
ക്രോസോവർ ഛായയുള്ള വാഹനമാണ് ഇ.വി 6. കൂപ്പെകളെ അനുസ്മരിക്കുന്ന രൂപമെന്നും സാമാന്യമായി പറയാം. അൽപ്പം കൂത്ത മുൻവശമാണ് വാഹനത്തിനുള്ളത്. 'ഞങ്ങളുടെ പുതിയ ഡിസൈൻ തീമിന്‍റെ മൂർത്തീഭാവമാണ് ഇവി 6. ദൈനംദിന ജീവിതത്തെ മെച്ചപ്പെടുത്തുന്ന സ്വാഭാവിക അനുഭവമാകണം വാഹനമെന്നാണ് ഞങ്ങൾ തീരുമാനിച്ചിരിക്കുന്നത്. ഒപ്പം ലളിതവും ഉപഭോക്താക്കൾ ഉപയോഗപ്രദവുമാകണം'-കിയ ഗ്ലോബൽ ഡിസൈൻ സെന്‍റർ സീനിയർ വൈസ് പ്രസിഡന്‍റ് കരീം ഹബീബ് പറഞ്ഞു. കമ്പനിയുടെ ബ്രാൻഡ് പരിവർത്തനത്തിന്‍റെ ഭാഗമായി പുതിയ നാമകരണ തന്ത്രമാണ് വൈദ്യുത വാഹനങ്ങൾക്കായി കിയ സ്വീകരിച്ചിരിക്കുന്നത്.
കിയയുടെ എല്ലാ പുതിയ വൈദ്യുത വാഹനങ്ങളുടേയും പേര് 'EV' എന്നായിരിക്കും ആരംഭിക്കുക. ഇത് കിയയുടെ ഉൽപ്പന്നങ്ങളിൽ ഏതാണ് പൂർണ്ണമായും വൈദ്യുതിയിലോടുന്നതെന്ന് ഉപയോക്താക്കൾക്ക് മനസ്സിലാക്കാൻ സഹായിക്കും. 'EV' ക്ക് ശേഷം ലൈനപ്പിലെ കാറിന്‍റെ സ്ഥാനവുമായി പൊരുത്തപ്പെടുന്ന ഒരു സംഖ്യയാകും വരിക. കിയയുടെ ആദ്യത്തെ ഇലക്ട്രിക് വെഹിക്കിൾ അല്ല ഇ.വി 6. ഇ-നീറോ, സോൾ ഇവി എന്നിങ്ങനെ രണ്ട് വൈദ്യുത വാഹനങ്ങൾ കിയ നേരത്തേ പുറത്തിറക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.