കോട്ടയത്ത് കെ.എസ്.ഇ.ബിയുടെ വാഹന ചാര്‍ജിങ് കേന്ദ്രങ്ങൾ വരുന്നു
text_fieldsകോട്ടയം: ഇലക്ട്രിക് വാഹനങ്ങൾ നിരത്തിൽ സജീവമാകുന്നതിനിടെ ജില്ലയിൽ കെ.എസ്.ഇ.ബിയുടെ വാഹന ചാര്‍ജിങ് സ്റ്റേഷനുകളും സജ്ജമാകുന്നു. ആദ്യഘട്ടത്തിൽ ജില്ലയിൽ മൂന്നിടത്താവും കേന്ദ്രങ്ങൾ. ഇതിെൻറ നിർമാണവുമായി ബന്ധപ്പെട്ട പ്രാരംഭജോലികൾ പൂർത്തിയായി.
കോട്ടയം ശാസ്ത്രി റോഡ്, ഗാന്ധിനഗർ, പള്ളം എന്നിവിടങ്ങളിൽ കെ.എസ്.ഇ.ബി സെക്ഷൻ ഓഫിസുകളോട് ചേർന്ന് റോഡരികിലാകും കേന്ദ്രങ്ങൾ. ഇതിനായി കണ്ടെത്തിയ സ്ഥലങ്ങൾ നിരപ്പാക്കി സ്റ്റേഷനായി ഒരുക്കുന്ന ജോലികൾ പൂർത്തിയായി.
ഡൽഹി ആസ്ഥാനമായ സ്വകാര്യകമ്പനിയാകും സ്റ്റേഷനാവശ്യമായ ഉപകരണങ്ങൾ എത്തിച്ച് കേന്ദ്രം സജ്ജമാക്കുക. നേരത്തേ കെ.എസ്.ഇ.ബിയും സ്വകാര്യ കമ്പനികളും തമ്മിൽ കരാറായിരുന്നു. കമ്പനി പ്രതിനിധികൾ അടുത്ത ദിവസങ്ങളിൽ സ്ഥലം സന്ദർശിച്ചശേഷം നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കമിടുമെന്ന് കെ.എസ്.ഇ.ബി അധികൃതർ പറഞ്ഞു. മൂന്നുമാസത്തിനുള്ളിൽ നിർമാണം പൂർത്തിയാകും. ആദ്യഘട്ടത്തിൽ ഒരേസമയം മൂന്ന് ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാനുള്ള അതിവേഗ സംവിധാനമാകും ഒരുക്കുക. സാധാരണ ഇന്ധനം നിറക്കുന്നതിനായി ഉപയോഗിക്കുന്ന പൈപ്പുപോലെതന്നെയാകും ചാര്‍ജിങ് പ്ലഗും. ഡിജിറ്റല്‍ ബോര്‍ഡില്‍ വിവരങ്ങളും ലഭ്യമാകും.
ആദ്യഘട്ടത്തിൽ നേരിട്ട് വാഹനങ്ങൾ എത്തിക്കണം. അടുത്തഘട്ടമായി തീർന്ന ബാറ്ററികൾ നൽകിയശേഷം ചാർജ് ചെയ്തവ െകാണ്ടുപോകാനുള്ളസംവിധാനം ഒരുക്കുമെന്ന് അധികൃതർ പറഞ്ഞു. പെട്രോൾ പമ്പുകളുടെ മാതൃകയിൽ തന്നെയാകും ഇത്തരം കേന്ദ്രങ്ങളും.
കൂടുതൽ കേന്ദ്രങ്ങൾ പിന്നാലെ
അടുത്തഘട്ടമായി കൂടുതൽ കേന്ദ്രങ്ങൾ ആരംഭിക്കും. സ്വകാര്യ വ്യക്തികളുമായി സഹകരിച്ചും സ്റ്റേഷന് തുടങ്ങാന്‍ ബോർഡ് ആലോചിക്കുന്നുണ്ട്. പൊൻകുന്നം, കാഞ്ഞിരപ്പള്ളി മിനി സിവിൽ സ്റ്റേഷൻ പരിസരങ്ങളിലും ചങ്ങനാശ്ശേരിയിൽ കെ.എസ്.ഇ.ബി സെക്ഷൻ ഓഫിസിനോടും ചേർന്ന് അടുത്തഘട്ടമായി ചാർജിങ് സ്റ്റേഷനുകൾ ആരംഭിക്കും. അനെർട്ടിെൻറ നേതൃത്വത്തിലും ജില്ലയിൽ ചാർജ് സ്റ്റേഷനുകൾ ആരംഭിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. കോട്ടയം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിനോട് േചർന്ന് ബസുകൾക്കായും കേന്ദ്രത്തിന് ആലോചന നടക്കുന്നുണ്ട്. ഭാവിയില്‍ വൈദ്യുതിവാഹനങ്ങള് കൂടാനുള്ള സാധ്യത മുന്നില്‍കണ്ടാണ് വ്യാപകമായി ചാർജിങ് കേന്ദ്രങ്ങൾ ആരംഭിക്കുന്നത്.
സൗജന്യം നിർത്തി
വൈദ്യുതി വാഹനങ്ങൾക്ക് കെ.എസ്.ഇ.ബിയുടെ ചാർജിങ് സ്റ്റേഷനുകളിൽനിന്ന് അനുവദിച്ചിരുന്ന സൗജന്യ ചാർജിങ് അവസാനിപ്പിച്ചു. ഉപയോഗം പ്രോത്സാഹിപ്പിക്കാനായി മൂന്ന് മാസത്തേക്കായിരുന്നു സൗജന്യം അനുവദിച്ചത്. ഇനി മുതൽ യൂനിറ്റിന് 15 രൂപവീതം ഈടാക്കും.
ൈവദ്യുതിവാഹനങ്ങൾക്ക് ചാർജ് ചെയ്യാൻ യൂനിറ്റിന് അഞ്ചുരൂപയാണ് റഗുലേറ്ററി കമീഷൻ തീരുമാനിച്ചത്. സ്റ്റേഷൻ സ്ഥാപിച്ച് നടത്തുന്ന ചെലവ് എന്നനിലയിൽ സർവിസ് ചാർജും ഈടാക്കാം. ഇതിനൊപ്പം സർവിസ് ചാർജും ജി.എസ്.ടിയും ചേരുേമ്പാൾ യൂനിറ്റിന് 15.34രൂപയാകും. ഓട്ടോറിക്ഷകൾ പൂർണമായി ചാർജ് ചെയ്യാൻ പത്ത് യൂനിറ്റും കാറുകൾക്ക് 30 യൂനിറ്റും വേണ്ടിവരുമെന്ന് കണക്ക്. വാഹനകമ്പനികൾക്കനുസരിച്ച് നേരിയ വ്യത്യാസമുണ്ടാകാം. വീടുകളിൽ ചാർജ് ചെയ്യുന്നവർക്ക് ഗാർഹിക നിരക്കാണ് നിലവിൽ. കെ.എസ്.ഇ.ബി സ്റ്റേഷനുകളിൽ അതിവേഗം ചാർജിങ് നടക്കുമെങ്കിൽ വീടുകളിൽ കൂടുതൽ സമയമെടുക്കും. കാറുകൾക്ക് സ്റ്റേഷനുകളിൽ ഒന്നരമണിക്കൂറോളം സമയമെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.