സാഹസികർക്ക് കടന്നുവരാം; 58,000 രൂപ വിലക്കുറവിൽ 390 അഡ്വഞ്ചർ ബേസ് വേരിയന്റ് അവതരിപ്പിച്ച് കെ.ടി.എം
text_fieldsകെ.ടി.എമ്മിന്റെ ജനപ്രിയ മോഡലുകളില്‍ ഒന്നായ 390 അഡ്വഞ്ചറിന്റെ വില കുറഞ്ഞ വേരിയന്റ് വിപണിയില്‍. 2.8 ലക്ഷം രൂപ (എക്‌സ്‌ഷോറൂം) ആമുഖ വിലയിലാണ് ബൈക്ക് വിപണിയില്‍ എത്തിച്ചിരിക്കുന്നത്. സ്റ്റാന്‍ഡേര്‍ഡ് മോഡലിനേക്കാള്‍ 58,000 രൂപ കുറവില്‍ ലഭിക്കുന്ന ബൈക്ക് നിരവധി പേരെ ആകര്‍ഷിക്കാന്‍ സാധ്യതയുണ്ട്.
ഓറഞ്ച്, ഡാര്‍ക്ക് ഗാല്‍വാനോ എന്നീ നിറങ്ങളിലാണ് പുതിയ ബൈക്ക് സ്വന്തമാക്കാന്‍ സാധിക്കുക. ഇതിന്റെ സ്പോക്ക് വീല്‍ എഡിഷനും ലോ സീറ്റ്-ഹെയ്റ്റ് എഡിഷനുകളും വൈകാതെ തന്നെ വിപണിയില്‍ എത്താന്‍ സാധ്യതയുണ്ട്. സ്റ്റാന്‍ഡേര്‍ഡ് അഡ്വഞ്ചർ മോഡലിന് 3.38 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. 390 അഡ്വഞ്ചര്‍ എക്സ് എന്ന് വിളിക്കുന്ന പുതിയ മോഡൽ വിലയുടെ കാര്യത്തിലായാലും ഫീച്ചറുകളുടെ കാര്യത്തിലായാലും സ്റ്റാന്‍ഡേര്‍ഡ് മോഡലിന് താഴെയായാണ് വരിക.
വില കുറക്കാനായി സുപ്രധാന പാര്‍ട്‌സുകളിലും ഫീച്ചറുകളിലും കെ.ടി.എം കുറവുവരുത്തിയിട്ടില്ല. 373.27 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് കെ.ടി.എം 390 അഡ്വഞ്ചര്‍ X-നും കരുത്ത് പകരുന്നത്. ഇത് 9000 rpm-ല്‍ 42.9 bhp പവറും 7000 rpm-ല്‍ 37 Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. ആറ് സ്പീഡ് ഗിയര്‍ബോക്‌സുമായി എഞ്ചിന്‍ ജോടിയാക്കിയിരിക്കുന്നു.
ട്രാക്ഷന്‍ കണ്‍ട്രോള്‍, കോര്‍ണറിങ് എബിഎസ്, ക്വിക്ക് ഷിഫ്റ്റര്‍ എന്നിവ ഒഴിവാക്കിയിട്ടുണ്ട്. ഡ്യുവല്‍-ചാനല്‍ എബിഎസ് (സ്വിച്ചബിള്‍ റിയര്‍) പുതിയ മോഡലിലും നിലനിര്‍ത്തിയിട്ടുണ്ട്. ഓള്‍ എല്‍ഇഡി ലൈറ്റിംഗ്, യുഎസ്ഡി ഫ്രണ്ട് ഫോര്‍ക്കുകള്‍, റൈഡ്-ബൈ-വയര്‍, സ്ലിപ്പര്‍ അസിസ്റ്റ് ക്ലച്ച്, ട്യൂബ്ലെസ് ടയറുകള്‍, 200 എംഎം ഗ്രൗണ്ട് ക്ലിയറന്‍സ് എന്നിവയെല്ലാം സ്റ്റാന്‍ഡേര്‍ഡ് മോഡലിന് സമാനമാണ്. എന്നാല്‍ ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള TFT ഡിസ്പ്ലേ ലഭിക്കില്ല. ഇതിനുപകരം കെ.ടി.എം 250 അഡ്വഞ്ചറില്‍ നിന്നുള്ള ഡിസ്‌പ്ലേ യൂനിറ്റാണ് സജ്ജീകരിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.