Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightകണ്ടതൊന്നുമല്ല,...

കണ്ടതൊന്നുമല്ല, ഇതാണ്​ ഡ്യൂക്; 990 സി.സി ബൈക്​ പരീക്ഷിച്ച്​ കെ.ടി.എം​

text_fields
bookmark_border
KTM 990 Duke spotted testing for the first time
cancel

890 ഡ്യൂകിനും മുകളിൽ ഒരു സ്​പോർട്​സ്​ ബൈക്ക്​ ​കെ.ടി.എം പരീക്ഷിക്കുന്നു എന്ന വാർത്തകൾ പുറത്തുവന്നിട്ട്​ ഏറെനാളുകളായിരുന്നു. ആഗോളവിപണിക്കായാവും ബൈക്ക്​ പുറത്തിറക്കുകയെന്നും ഇന്ത്യയിലും വാഹനം അവതരിപ്പിക്കുമെന്നും വിവരങ്ങളുണ്ടായിരുന്നു. യൂറോപ്പിൽ അടുത്തിടെ ബൈക്ക്​ പരീക്ഷിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്​. ബൈക്കി​െൻറ ചിത്രങ്ങളും പുറത്തുവന്നു. ഇതൊരു പുതിയ മോഡലാണെന്നാണ്​ വിദേശമാധ്യമങ്ങൾ റിപ്പോർട്ടുചെയ്യുന്നത്​.


ബാഹ്യരൂപത്തി​െൻറ കാര്യത്തിൽ പരിചിതമായ ഡിസൈനാണ്​ പുതിയ ബൈക്കും പിൻതുടരുന്നത്​. എൽഇഡി ഹെഡ്‌ലൈറ്റ് യൂനിറ്റും കുറച്ച് ബോഡി പാനലുകളും കെടിഎം 890 ഡ്യൂക്കിലേതിന്​ സമാനമാണ്​. ടാങ്ക് എക്സ്റ്റൻഷനുകൾ പുതുതാണ്​. നിലവിലുള്ള 890 ഡ്യൂകിനെ അപേക്ഷിച്ച് മോട്ടോർസൈക്കിളിലെ എഞ്ചിൻ വലുതാണെന്നാണ്​ ചിത്രത്തിൽ നിന്ന്​ മനസിലാകുന്നത്​​. പുതിയ എക്‌സ്‌ഹോസ്റ്റ് സിസ്റ്റവും പുതിയ റേഡിയേറ്ററും വാഹനത്തിലുണ്ട്. നിലവിൽ യൂറോ 5 എമിഷൻ മാനദണ്ഡങ്ങൾ ഉള്ളതിനാൽ ശബ്‌ദം കുറക്കാൻ വാട്ടർ ജാക്കറ്റുകളും ഉൾപ്പെടുത്തും.


പരിഷ്​കരിച്ച സ്വിംഗ്​ആമും ഷാസിയും പ്രധാന മാറ്റമാണ്​. രണ്ട് വ്യത്യസ്​ത സസ്പെൻഷൻ സജ്ജീകരണങ്ങളും വാഹനത്തിൽ പരീക്ഷണഘട്ടത്തിലാണ്​. 990 ഡ്യൂക്കി​െൻറ പ്ലാറ്റ്ഫോം ഉപയോഗിച്ച് വ്യത്യസ്​ത മോഡലുകൾ സൃഷ്ടിക്കാനും കെ.ടി.എം ലക്ഷ്യമിടുന്നുണ്ട്​. നിലവിലുള്ള 1290 സൂപ്പർ ഡ്യൂക്​ ജിടിയേക്കാൾ ചെറിയ സ്പോർട്ട്-ടൂറർ മോട്ടോർസൈക്കിളാണ്​ പരീക്ഷിക്കുന്നതെന്നാണ്​ സൂചന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:New bikeSports bikeKTM 990 Duke
Next Story